Latest News

ബ്ലൂടൂത്ത് ഹെഡ്‌ഫോൺ പൊട്ടിത്തെറിച്ച് ഇരുപത്തെട്ടുകാരൻ മരിച്ചു

വീട്ടിൽ ഒരു മത്സര പരീക്ഷയ്ക്ക് പഠിക്കുന്നതിനിടെയാണ് അപകടമുണ്ടായത്

earphone explodes in man's ear, bluetooth earphones explode, earphones explode in man's ear rajasthan, indian express news, malayalam news, news in malayalam, ie malayalam
പ്രതീകാത്മക ചിത്രം

ജയ്‌‌പൂർ: രാജസ്ഥാനിലെ ജയ്‌‌പൂർ ജില്ലയിൽ ബ്ലൂടൂത്ത് ഹെഡ്‌ഫോൺ പൊട്ടിത്തെറിച്ച് ഇരുപത്തെട്ടുകാരൻ മരിച്ചതായി പോലീസ്. ജയ്‌‌പൂർ ജില്ലയിലെ ചോമു പട്ടണത്തിന് സമീപം ഉദൈപുരിയ ഗ്രാമത്തിലുള്ള രാകേഷ് കുമാർ നഗർ എന്ന യുവാവാണ് മരിച്ചത്. വെള്ളിയാഴ്ച തന്റെ വീട്ടിൽ വീട്ടിൽ ഒരു മത്സര പരീക്ഷയ്ക്ക് പഠിക്കുന്നതിനിടെയായിരുന്നു അപകടം.

ബ്ലൂടൂത്ത് ഹെഡ്‌ഫോൺ ഉപകരണം ഒരു പ്ലഗ് പോയിന്റുമായി കണക്ട് ചെയ്തായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

“ഉപകരണം പൊട്ടിത്തെറിച്ചതോടെ രാകേഷ് കുമാർ നഗർ അബോധാവസ്ഥയിലാവുകയായിരുന്നു. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അദ്ദേഹം മരിച്ചു,” പൊലീസ് പറഞ്ഞു. അദ്ദേഹത്തിന്റെ രണ്ട് ചെവികൾക്കും പരിക്കേറ്റിരുന്നതായും അവർ പറഞ്ഞു.

Read More: ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി

അബോധാവസ്ഥയിലാണ് രാകേഷിനെ ആശുപത്രിയിലെത്തിച്ചതെന്ന് സിദ്ധിവിനായക് ആശുപത്രിയിലെ ഡോഎൽഎൻ രണ്ട്ല പറഞ്ഞു,.

ആശുപത്രിയിൽ ചികിത്സയ്ക്കിടെ അദ്ദേഹം മരിക്കുകയായിരുന്നെന്നും രണ്ട്ല പറഞ്ഞു. ഹൃദയാഘാതം മൂലമാണ് മരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം ഫെബ്രുവരിയിൽ വിവാഹിതനായ രാകേഷ് സഹോദരങ്ങളിൽ മാതാപിതാക്കളുടെ മൂത്തമകനായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Man dies after bluetooth headphones explode

Next Story
ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി
The moderation of comments is automated and not cleared manually by malayalam.indianexpress.com