പശുക്കളെ ഇടിച്ച് അപകടത്തില്‍ മരിച്ച ബൈക്ക് യാത്രക്കാരനെതിരെ പൊലീസ് കേസെടുത്തു

രണ്ട് പശുക്കള ഇടിച്ച് റോഡില്‍ വീണാണ് യുവാവ് മരിച്ചത്

അഹമ്മദാബാദ്: പശുവിനെ ഇടിച്ച് അപകടത്തില്‍ പെട്ട് മരിച്ച ബൈക്ക് യാത്രികനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ സെപ്റ്റംബറില്‍ അഹമ്മദാബാദില്‍ വച്ച് രണ്ട് പശുക്കള ഇടിച്ച് റോഡില്‍ വീണാണ് 28കാരനായ സഞ്ജയ് പട്ടേല്‍ മരിച്ചത്. അപകടത്തില്‍ പട്ടേലിന്റെ മസ്തിഷ്കത്തിന് ഗുരുതരമായി പരുക്കേറ്റാണ് മരിച്ചത്.

എന്നാല്‍ പട്ടേല്‍ മരിച്ചതിന് പിന്നാലെ അപകടകരമായ രീതിയില്‍ ബൈക്ക് ഓടിച്ചെന്ന് പറഞ്ഞ് ഐപിസി 279 പ്രകാരം അഹമ്മദാബാദ് ട്രാഫിക് പൊലീസ് കേസെടുക്കുകയായിരുന്നു. പട്ടേലിന്റെ പിതാവിനെ വിളിച്ച് വരുത്തിയാണ് പൊലീസ് എഫ്ഐആര്‍ തയാറാക്കിയത്. മകന്റെ അമിതവേഗത കാരണമാണ് അപകടം ഉണ്ടായതെന്ന് എഴുതി വാങ്ങുകയായിരുന്നു പൊലീസ് ചെയ്തത്. പശുക്കള്‍ പെട്ടെന്ന് റോഡിലേക്ക് വന്നപ്പോഴാണ് അപകടം ഉണ്ടായതെന്ന് പിതാവ് മഹേഷ് പട്ടേല്‍ പറഞ്ഞു. പശുക്കളുടെ ഉടമകള്‍ക്കെതിരെ നടപടി എടുക്കുന്നതിന് പകരം തന്റെ മകന്റെ മേലാണ് കേസെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു.

കാര്‍ വില്‍പന ഇടപാടുകാരനായിരുന്നു മരിച്ച പട്ടേല്‍. എസ്ജി റോഡില്‍ ചരോഡിയില്‍ വച്ചാണ് അപകടം ഉണ്ടായത്. പട്ടേലിന്റെ മരണത്തിന് പിന്നാലെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശുക്കള്‍ അപകടം ഉണ്ടാക്കുന്നെന്ന പരാതികള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ട്രാഫിക് പൊലീസ് അധികൃതര്‍ കര്‍ശന നിര്‍ദേശങ്ങള്‍ നേരത്തേ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ഗുജറാത്തില്‍ റോഡുകളില്‍ കാലികള്‍ മേയുന്നത് പതിവ് കാഴ്ചയാണ്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Man died in accident police booked him for rash drive

Next Story
തട്ടിക്കൊണ്ടു പോയ 6 വയസുളള ഇരട്ട കുട്ടികളുടെ മൃതദേഹങ്ങള്‍ പുഴയില്‍ കണ്ടെത്തി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express