ഇസ്ലാമാബാദ്: തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് പാക്കിസ്ഥാനിൽ ഒരാൾ മൊബൈൽ ടവറിന് മുകളിൽ കയറി. പ്രധാനമന്ത്രിയാക്കുമെന്ന് സമ്മതിക്കാതെ താഴോട്ടില്ലെന്നാണ് പാക് ഔദ്യോഗിക പതാകയുമായി മൊബൈൽ ടവറിന് മുകളിൽ കയറിയ ആൾ പറഞ്ഞത്.
മാനസിക വെല്ലുവിളി നേരിടുന്നയാളാണ് ഇയാളെന്നാണ് സംശയം. ഇസ്ലാമാബാദിലെ ബ്ലൂ ഏരിയയിലാണ് മൊബൈൽ ടവറിന് മുകളിൽ കയറി മുഹമ്മദ് അബ്ബാസ് എന്നയാൾ ഭീഷണി മുഴക്കിയത്. പൊലീസ് പല തവണ ആവശ്യപ്പെട്ടിട്ടും ഇയാൾ താഴെയിറങ്ങാൻ കൂട്ടാക്കിയില്ല.
ഒടുക്കം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശബ്ദം അനുകരിക്കുന്ന മിമിക്രി കലാകാരൻ ഷഫാത്ത് അലിയെ കൊണ്ടുവന്നാണ് ഇയാളെ താഴെയിറക്കിയത്. അഞ്ച് മിനിറ്റോളം ഷഫാത്ത് അലിയോട് സംസാരിച്ച മുഹമ്മദ് അബ്ബാസ് ഇയാളാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാനെന്ന് തെറ്റിദ്ധരിച്ചു. താഴെയിറങ്ങിയ ഉടൻ മുഹമ്മദ് അബ്ബാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.