പനജി: ഇൻഡിഗോ വിമാനത്തിലെ ടോയ്‌ലെറ്റിനുളളിൽ വച്ച് സിഗരറ്റ് വലിച്ച യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. ഡിസംബർ 25 ന് അഹമ്മദാബാദിൽനിന്നും ഗോവയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ 6E-947 വിമാനത്തിലെ യാത്രക്കാരനാണ് സിഗരറ്റ് വലിച്ചത്. ടോയ്‌ലെറ്റിനുള്ളിൽനിന്നും പുക വരുന്നത് ശ്രദ്ധയിൽപ്പെട്ട വിമാന ജീവനക്കാർ യാത്രക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് സിഗരറ്റ് വലിച്ച വിവരം പുറത്തായത്.

ഇന്ത്യൻ എയർ സേഫ്റ്റി നിയമപ്രകാരം ആഭ്യന്തര വിമാനങ്ങളിൽ സിഗരറ്റ് വലിക്കുന്നത് അനുവദനീയമല്ല. വിമാനം ഗോവയിൽ ഇറങ്ങിയ ഉടൻ യാത്രക്കാരൻ സിഗരറ്റ് വലിച്ച വിവരം ജീവനക്കാർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും പിന്നീട് ഇയാളെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി സേനയ്ക്ക് കൈമാറുകയും ചെയ്തു.

കഴിഞ്ഞ ആഴ്ച വിമാനത്തിനുള്ളിൽ വച്ച് സിഗരറ്റ് വലിക്കണമെന്ന് യാത്രക്കാരൻ ബഹളം വച്ചതിനെത്തുടർന്ന് ഡൽഹിയിൽനിന്നുള്ള വിസ്താര വിമാനം മൂന്നു മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook