scorecardresearch

മാന്‍ ബുക്കര്‍ സമ്മാനം പ്രഖ്യാപനം ഇന്ന് ; ചുരുക്കപ്പട്ടികയില്‍ ആറുപേര്‍

ബുക്കർ സമ്മാനത്തിനായുളള അവസാന പട്ടികയില്‍ ഇടംനേടിയ മൂന്നുപേര്‍ സ്ത്രീകളും മൂന്നുപേര്‍ പുരുഷന്മാരുമാണ്

ബുക്കർ സമ്മാനത്തിനായുളള അവസാന പട്ടികയില്‍ ഇടംനേടിയ മൂന്നുപേര്‍ സ്ത്രീകളും മൂന്നുപേര്‍ പുരുഷന്മാരുമാണ്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
booker prize 2017, 4321, Paul Auster History of Wolves, Emily Fridlund Exit West,Mohsin Hamid , Elmet, Fiona Mozley Lincoln in the Bardo, George Saunders, Autumn, Ali Smith

ലണ്ടന്‍ : ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ സമ്മാനം ഇന്ന് പ്രഖ്യാപിക്കും. ബുക്കറിനായുളള അവസാനവട്ട മത്സരത്തിൽ ആറ് പേരാണ്.  ലണ്ടനിലെ ഗില്‍ഡ്ഹാളില്‍ പ്രഖ്യാപിക്കുന്ന മാന്‍ബുക്കറിന്‍റെ അവസാന പട്ടികയില്‍ അരുന്ധതി റോയിയില്ല.അരുന്ധതി റോയി ആദ്യ നോവലായ ഗോഡ് ഓഫ് സ്മോൾതിങ്‌സ് ബുക്കർ സമ്മാനം നേടിയിരുന്നു.

Advertisment

ഇത്തവണത്തെ അവസാന ചുരുക്കപ്പട്ടികയിൽ പോള്‍ ഓസ്റ്ററിന്‍റെ '4321', എമിലി ഫ്രിഡലൻഡിന്‍റെ 'ഹിസ്റ്ററി ഓഫ് വൂള്‍വ്സ്', മൊഹ്സിന്‍ ഹമീദിന്‍റെ 'എക്സിറ്റ് വെസ്റ്റ്', ഫിയോണ മോസ്‌ലിയുടെ 'എല്‍മെറ്റ്', ജോര്‍ജ് സാൻഡേഴ്‌സിന്രെ  'ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ', അലി സ്മിത്തിന്‍റെ 'ഓട്ടം' (ശരത്കാലം) എന്നിവയാണ് മാന്‍ ബുക്കറിനായുള്ള അവസാന പട്ടികയില്‍ ഇടംപിടിച്ച ആറു നോവലുകള്‍.

അവസാന പട്ടികയില്‍ ഇടംനേടിയ മൂന്നുപേര്‍ സ്ത്രീകളും മൂന്നുപേര്‍ പുരുഷന്മാരുമാണ്. ഒരുപാട് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ് ഈ ആറു നോവലും എന്നു ബുക്കര്‍ ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു. മൂന്നു അമേരിക്കന്‍ എഴുത്തുകാര്‍ ഇടം നേടിയ പട്ടികയില്‍ രണ്ടുപേര്‍ ബ്രിട്ടീഷുകാരും ഒരാള്‍ ബ്രിട്ടീഷ് പൗരനായ പാക്കിസ്ഥാനിയുമാണ്‌.

ജൂലൈയില്‍ പ്രസിദ്ധീകരിച്ച ബുക്കര്‍ സമ്മാനത്തിനായുള്ള പതിമൂന്നു കൃതികളുടെ പട്ടികയില്‍ ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരിയായ അരുന്ധതി റോയിയുടെ രണ്ടാം നോവല്‍ 'ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ്‌ ഹാപ്പിനെസ്സ്' ഇടംപിടിച്ചിരുന്നു.

Book Literature Arundhathi Roy Man Booker Prize

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: