പ​നജി: ബുർഖ ധരിച്ച് സ്ത്രീകളുടെ ശൗചാലയത്തിൽ കയറിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോവയുടെ തലസ്ഥാനമായ പനജിയിൽ സെൻട്രൽ ബസ് സ്റ്റാന്റിലെ ശൗചാലയത്തിനടുത്താണ് സംഭവം. വിർജിൽ ഫെർണാണ്ടസ് എന്ന 35കാരനാണ് പൊലീസ് പിടിയിലായത്.  തിരിച്ചറിയപ്പെടാതിരിക്കാനാണ് ബുർഖ ധരിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

ശൗചാലയത്തിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെ ബസിലുണ്ടായിരുന്ന യാത്രക്കാരിൽ ഒരാളാണ് പുരുഷനാണെന്ന് തിരിച്ചറിഞ്ഞത്. ഇയാൾ ബഹളം വച്ചതോടെ വിർജിലിനെ യാത്രക്കാരും ബസ് ജീവനക്കാരും പിടികൂടി. ഗോവ പൊലീസ്  ഇയാൾക്കെതിരെ കേസെടുത്തു. ആൾമാറാട്ടത്തിനാണ് കേസ്. ഐപിസി സെക്ഷൻ 419 ആണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി ഗോവ സംസ്ഥാന സർക്കാർ ജീവനക്കാരനാണെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook