അഗർത്തല:ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെതിരെ ഫേയ്സ്ബുക്കിൽ മോശം കാർട്ടൂൺ പോസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് രാജീബ് ഡേ എന്നാൾക്കെതിരെ പൊലീസ് കേസെടുത്തു.
ത്രിപുര മുഖ്യ മന്ത്രി ബിപ്ലബ് കുമാർ ദേബിനെ ഉൾപ്പെടുത്തി സഭ്യതക്ക് നിരക്കാത്ത തരത്തിലുള്ള കാർട്ടൂൺ രാജീബ് ഡേ ഫേയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു എന്ന ആരോപണത്തിലാണ് കേസ് .പിന്നീട് ആ പോസ്റ്റ് നീക്കം ചെയ്തിരുന്നു. ഈ സംഭവത്തിലാണ് രാജീബ് ഡേക്കെതിരെ കേസ് രജിസർ ചെയ്തതെന്ന് വെസ്റ്റ് ത്രിപുര എസ്പി അജിത്ത് പ്രതാപ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
ഐടി ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.എന്നാൽ കാർട്ടൂൺ പങ്ക് വച്ചിരിക്കുന്നത് യഥാർത്ഥമായ അകൗണ്ടിലുടെയാണോ,അതോ വ്യാജ അകൗണ്ടിലൂടെയാണോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.
ഈ വിഷയം സംബന്ധിച്ച് അന്വേഷണങ്ങൾ നടത്തി വരികയാണ്. എന്നാൽ കേസിൽ നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എസ്പി പറഞ്ഞു.
സമാനമായ സംഭവങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടുണ്ട്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ് മോശം പോസ്റ്റിട്ട ആളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.പിന്നീടയാൾ കീഴ്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചിരുന്നു.
ത്രിപുര മുൻ മുഖ്യമന്ത്രി മണിക്ക് സർക്കാരിനെതിരെയും ഇത്തരത്തിൽ ഫേയ്സ്ബുക്ക് പോസ്റ്റുകൾ പ്രചരിച്ചിരുന്നു. ആഗസ്റ്റ് 21ന് മണിക്ക് സർക്കാരിന്റെയും റോസ് വാലി ഗ്രൂപ് ചെയർമാൻ ഗൗതം ഗുണ്ടു എന്നവരുടെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്.എന്നാൽ പ്രചരിപ്പിച്ചവരെ അറസ്റ്റ് ചെയ്തിരുന്നില്ല.