ബംഗളുരു: അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സുഹൃത്തിന്റെ തല വെട്ടിയെടുത്ത് മകന് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കര്‍ണ്ണാടകയിലെ മാണ്ടിയ ജില്ലയിലാണ് സംഭവം. കൊലപാതകത്തിനു ശേഷം യുവാവ് സുഹൃത്തിന്റെ തലയുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. പശുപതി എന്ന യുവാവാണ് സുഹൃത്ത് ഗിരീഷിന്റെ തലയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്.
കഴിഞ്ഞ ദിവസമാണ് ഗിരീഷ് പശുപതിയുടെ അമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഇത് കണ്ടുവന്ന പശുപതി ഗിരീഷിനോട് ക്ഷോഭിക്കുകയും, തുടര്‍ന്ന് വഴക്ക് കൈയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പശുപതി വാള്‍കൊണ്ട് ഗിരീഷിന്റെ തല വെട്ടിയെടുത്തത്. കൊലപാതകത്തിന് ശേഷം പശുപതി തലയുമായി അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
കഴിഞ്ഞ ഒരുമാസത്തിനിടയില്‍ കര്‍ണാടകയില്‍ ഇത്തരത്തില്‍ നടക്കുന്ന മൂന്നാമത്തെ സംഭവമാണിത്. വ്യാഴാഴ്ച അസിസ് ഖാന് എഅന ശ്രീനിവാസപുര സ്വദേശി ഒരു സ്ത്രീയുടെ വെട്ടിയെടുത്ത ശിരസുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ഇയാള്‍ സ്ത്രീയുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കഴിഞ്ഞ മാസം മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയുടെ തലയറുത്ത ഭര്‍ത്താവ് ശിരസ്സുമായി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. കര്‍ണാടകത്തിലെ ചിക്മങ്കളൂരുവിലായിരുന്നു സംഭവം. രണ്ട് കുട്ടികളുടെ അമ്മയായ മുപ്പത്തിമൂന്നുകാരിയുടെ തല പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.