അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൽ ആൾക്കൂട്ടം യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി. വിശുദ്ധ ചിഹ്നങ്ങളെ അപമാനിച്ചെന്നാരോപിച്ചായിരുന്നു മർദ്ദനം.
കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. 20നും 30നും ഇടയിൽ പ്രായമുള്ള യുവാവാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
ഇയാളെ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി ) ജീവനക്കാരും ഭക്തരും ചേർന്ന് ദർബാർ സാഹിബിൽ വച്ച് പിടികൂടുകയായിരുന്നു.
മൃതദേഹം പിന്നീട് എസ്ജിപിസി ആസ്ഥാനത്തിന്റെ പ്രധാന ഗേറ്റിന് പുറത്ത് വച്ചു. എസ്ജിപിസി ആസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിന് മുമ്പ് അജ്ഞാതനെ മർദിച്ചതായി ഡിസിപി പർമീന്ദർ സിംഗ് ഭണ്ഡൽ പറഞ്ഞു. അവൻ എങ്ങനെയാണ് മരിച്ചത് എന്നത് അന്വേഷണത്തിന്റെ വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരു ഗ്രന്ഥ സാഹിബ് സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലിനു ചുറ്റുമുള്ള സ്വർണ്ണ റെയിലിംഗിൽ കയറുകയും വൈകുന്നേരം 5.50 ഓടെ സായാഹ്ന പ്രാർത്ഥന ചൊല്ലുമ്പോൾ സിരി സാഹിബ് (വാൾ) എടുക്കുകയും ചെയ്തപ്പോഴാണ് ഇയാളെ പിടികൂടിയതെന്ന് എസ്ജിപിസി ഉദ്യോഗസ്ഥൻ പറഞ്ഞു.
റഹ്റാസ് സാഹിബ് (സായാഹ്ന പ്രാർത്ഥന) ഒരു സ്വകാര്യ ചാനൽ ലോകമെമ്പാടും തത്സമയം സംപ്രേക്ഷണം ചെയ്യുമ്പോൾ സംഭവം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ എസ്ജിപിസി പുറത്തുവിട്ടിട്ടില്ല. സുവർണ ക്ഷേത്രത്തിൽ നാല് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ ആളുകൾ കയറിയത്.
ഇയാളെ ആദ്യം സുവർണ്ണ ക്ഷേത്ര പരിസരത്തെ ഒരു മുറിയിൽ ചോദ്യം ചെയ്തുവെന്നും, തുടർന്ന് വീൽ ചെയറിൽ കയറ്റി എസ്പിസിജി ആസ്ഥാനത്തേക്ക് കൊണ്ടുപോയെന്നും സംഭവവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. എസ്പിസിജി ആസ്ഥാനത്തേക്ക് കൊണ്ടുപോവുന്ന സമയമത്രയും മർദിക്കുകയായിരുന്നു. ഇതിനിടെ പോലീസും സ്ഥലത്തെത്തി.
Also Read: ഡൽഹി കോടതിയിലെ സ്ഫോടനം: അയൽവാസിയെ കൊല്ലാൻ ബോംബ് വച്ചത് ഡിആർഡിഒ ശാസ്ത്രജ്ഞനെന്ന് പൊലീസ്
പോലീസും എസ്ജിപിസി ഉദ്യോഗസ്ഥരും ഇയാളെ ചോദ്യം ചെയ്തെങ്കിലും തന്നെക്കുറിച്ച് ഒരു വിവരവും അയാൾ വെളിപ്പെടുത്തിയില്ലെന്നാണ് വിവരം. ഇയാളുടെ പക്കൽ തിരിച്ചറിയൽ കാർഡ് ഇല്ലായിരുന്നു.
സംഭവത്തിൽ എസ്ജിപിസി പ്രസിഡന്റ് ഹർജീന്ദർ സിംഗ് ധമി അമർഷം രേഖപ്പെടുത്തി.
വ്യക്തിയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് ചില സിഖ് പ്രവർത്തകരും ഭക്തരും ധർണ ആരംഭിച്ചിരുന്നു. എസ്ജിപിസി പിന്നീട് ഇയാളുടെ മൃതദേഹം കൊണ്ടുവന്ന് ആസ്ഥാനത്തിന് പുറത്ത് വച്ചു.
ബുധനാഴ്ച ഒരു വ്യക്തി ബുധനാഴ്ച സുവർണ്ണ ക്ഷേത്രത്തിലെ സരോവരത്തിലേക്ക് (വിശുദ്ധ ടാങ്ക്) ഗുഡ്ക (ഗുർബാനിയിലെ വാക്യങ്ങൾ അടങ്ങിയ പുസ്തകം) എറിഞ്ഞിരുന്നു.
എസ്ജിപിസി സേനാംഗങ്ങൾ ആളെ പിടികൂടി പോലീസിന് കൈമാറുകയും ചെയ്തു. രൺബീർ സിംഗ് എന്നയാളാണ് ഇയാളെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇയാളുടെ പേരെന്ന് തിരിച്ചറിഞ്ഞത്.
“ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, സിഖുകാരുടെ വികാരം പ്രകോപിപ്പിക്കാനും പഞ്ചാബിന്റെ അന്തരീക്ഷം തകർക്കാനുമുള്ള ഗൂഢാലോചനയാണ്,” സംഭവത്തിന് ശേഷം എസ്ജിപിസി പ്രസിഡന്റ് ധാമി പറഞ്ഞു.