scorecardresearch

'പെൺകുട്ടി ജീവനുംകൊണ്ട് ഓടുന്നത് പലരും നോക്കിനിന്നു'; ദൃക്സാക്ഷിയായ യുവാവ്

താനും ശന്തനുവും ഒരേ കോളേജിലാണ് പഠിച്ചതെന്നും ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. ശന്തനുവിന്റെ സ്വഭാവദൂഷ്യം കാരണം സൗഹൃദം അവസാനിച്ചതായും പെൺകുട്ടി വ്യക്തമാക്കി

താനും ശന്തനുവും ഒരേ കോളേജിലാണ് പഠിച്ചതെന്നും ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. ശന്തനുവിന്റെ സ്വഭാവദൂഷ്യം കാരണം സൗഹൃദം അവസാനിച്ചതായും പെൺകുട്ടി വ്യക്തമാക്കി

author-image
WebDesk
New Update
Student Attack | News |Pune

വീഡിയോ ദൃശ്യം

പൂനെ: കോളേജ് വിദ്യാർത്ഥിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. യുവാവുമായുള്ള സൗഹൃദം പെൺകുട്ടി അവസാനിപ്പിച്ചതിനെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പൂനെയിലെ മുൽഷി ഏരിയയിലെ ഡോംഗർഗാവ് ഗ്രാമത്തിലെ താമസക്കാരനും വിദ്യാർത്ഥിയുമായ ശന്തനു ലക്ഷ്മൺ ജാദവ് (21) ആണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

Advertisment

ശന്തനു ജാദവ് കുറച്ചു ദിവസങ്ങളായി തന്നെ ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ പെൺകുട്ടി പറയുന്നു. താനും ശന്തനുവും ഒരേ കോളേജിലാണ് പഠിച്ചതെന്നും ഇരുവരും സുഹൃത്തുക്കളായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. ശന്തനുവിന്റെ സ്വഭാവദൂഷ്യം കാരണം സൗഹൃദം അവസാനിച്ചതായും പെൺകുട്ടി വ്യക്തമാക്കി.

'''ഇല്ല' എന്ന് ഞാൻ പറഞ്ഞതിന് ശേഷം എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്താൻ തുടങ്ങി. കോളേജിന് സമീപത്തുവച്ച് എന്നെ ശാരീരികമായി ഉപദ്രവിച്ചു. ഇതേക്കുറിച്ച് അവന്റെ വീട്ടുകാരോട് പരാതിപ്പെട്ടെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. ഞാൻ വീട്ടുകാരോട് പരാതിപ്പെട്ടതിന്റെ പ്രതികാരമായാണ് എന്നെ ആക്രമിച്ചത്. എന്റെ കൈയ്ക്ക് പരുക്കുണ്ട്, തലയ്ക്ക് തുന്നലുമുണ്ട്,'' പെൺകുട്ടി വീഡിയോയിൽ പറഞ്ഞു.

Advertisment

''ഒരു ആൺ സുഹൃത്തിനൊപ്പം കോളേജിലേക്ക് പോകുമ്പോഴാണ് ശന്തനു അടുത്തേക്ക് വന്നത്. അഞ്ചു മിനിറ്റ് എന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. ഞാൻ തയ്യാറായില്ല. അപ്പോൾ വെട്ടുകത്തി ഉപയോഗിച്ച് എന്നെ ആക്രമിച്ചു. ഞാൻ ഓടിയപ്പോൾ എന്റെ പുറകേ ഓടിവന്നു. ചിലർ തടയാൻ ശ്രമിച്ചെങ്കിലും എന്നെ ആക്രമിച്ചു,'' പെൺകുട്ടി പറഞ്ഞു.

''ഗുണ്ടകൾ തമ്മിലുള്ള പ്രശ്നമാണെന്നാണ് ഞാൻ ആദ്യം കരുതിയത്. കുറച്ചു കഴിഞ്ഞപ്പോഴാണ് ഒരാൾ പെൺകുട്ടിയെ ഓടിക്കുന്നുവെന്നും ആ കുട്ടി സഹായത്തിനായി കരയുന്നുവെന്നും ഞാൻ മനസിലാക്കിയത്. അവിടെയുണ്ടായിരുന്ന എന്റെ സഹപാഠി ആ പെൺകുട്ടിയെ സഹായിക്കാനായി ഓടി. ഞങ്ങൾ അവിടെ എത്തുമ്പോഴേക്കും അക്രമിയുടെ അടിയേറ്റ് പെൺകുട്ടി നിലത്ത് വീണിരുന്നു. എന്റെ സഹപാഠി അക്രമിയുടെ കയ്യിലുണ്ടായിരുന്ന വെട്ടുകത്തി പിടിച്ചു വാങ്ങി. അപ്പോഴേക്കും ഞാനും അവിടെ എത്തി, മറ്റു ചിലരും കൂടി ചേർന്ന് ഞങ്ങൾ അക്രമിയെ കീഴടക്കി,'' സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന ഇരുപത്തിമൂന്നുകാരനായ ഹർഷൽ പാട്ടീൽ പറഞ്ഞു.

''ഒരു കുറ്റകൃത്യം നടക്കുമ്പോൾ ചുറ്റുപാടുമുള്ളവർ ഇടപെടാൻ ഭയപ്പെട്ടതിനാൽ ഇരകൾക്ക് ദുരിതമനുഭവിക്കേണ്ടി വന്ന നിരവധി സംഭവങ്ങളെക്കുറിച്ച് ഞാൻ കേൾക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെയും അതുതന്നെ സംഭവിച്ചു. പെൺകുട്ടി ജീവനുംകൊണ്ട് ഓടുന്നത് പലരും നോക്കിനിൽക്കുകയായിരുന്നു,'' ദൃക്സാക്ഷിയായ ലഷ്പാൽ ജാവൽഗെ പറഞ്ഞു.

''മറ്റൊരു ആൺസുഹൃത്തിന്റെ ബൈക്കിൽ കോളേജിലേക്ക് പോവുകയായിരുന്നു പെൺകുട്ടി. തന്നോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ജാദവ് അവരെ പിന്തുടർന്നു. ഇടയ്ക്ക് വച്ച് ബൈക്ക് നിർത്തി ആൺ സുഹൃത്തും ജാദവും തമ്മിൽ വാക്കേറ്റമുണ്ടായി. പെട്ടെന്ന് തന്നെ തന്റെ ബാഗിൽ കരുതിയിരുന്ന വെട്ടുകത്തി പുറത്തെടുത്ത് ജാദവ് യുവതിയെയും സുഹൃത്തിനെയും ആക്രമിക്കാൻ ഒരുങ്ങി. കുറച്ചുനേരം തടുത്തുനിന്നശേഷം ആൺ സുഹൃത്ത് അവിടെ നിന്ന് ഓടിപ്പോയി. പെൺകുട്ടിയും ഓടിയപ്പോൾ ജാദവ് പിന്തുടർന്ന് ഓടി. കുറച്ചുദൂരം അവളെ പിന്തുടർന്ന ശേഷം ജാദവ് അവളുടെ തലയിൽ അടിച്ചു, പെൺകുട്ടി നിലത്തുവീണു. ഈ സമയം ചിലർ ഇടപെടുകയും അക്രമിയുടെ കയ്യിൽനിന്ന് പെൺകുട്ടിയെ രക്ഷിക്കുകയും ചെയ്തു,'' പൊലീസ് ഓഫിസർ പറഞ്ഞു.

Crime

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: