scorecardresearch

ചെങ്കോട്ട സ്ഫോടനം; കാർ ഒടിച്ചത് 'വൈറ്റ് കോളർ ഗ്രൂപ്പ്' തലവൻ ഡോക്ടർ ഉമർ നബി

ഡോ. ഉമർ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല കേന്ദ്രീകരിച്ചുള്ള 'വൈറ്റ് കോളർ' ഭീകരവാദ ഗ്രൂപ്പിൻ്റെ നേതാവാണെന്നാണ് പൊലീസിന്റെ സംശയം

ഡോ. ഉമർ ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാല കേന്ദ്രീകരിച്ചുള്ള 'വൈറ്റ് കോളർ' ഭീകരവാദ ഗ്രൂപ്പിൻ്റെ നേതാവാണെന്നാണ് പൊലീസിന്റെ സംശയം

author-image
WebDesk
New Update
Dr Umar Nabi Bhat,

ഡോ. ഉമർ നബി ഭട്ട്

ഡൽഹി: ചെങ്കോട്ടയ്ക്കു സമീപം ഐ20 കാർ പൊട്ടിത്തെറിക്കുന്നതിന് മൂന്നു ദിവസം മുമ്പ്, വാഹനം ഓടിച്ചിരുന്നതായി സംശയിക്കുന്ന ഡോ. ഉമർ നബി ഭട്ട് പുൽവാമയിലെ സഹോദരന്റെ ഭാര്യയെ വിളിച്ച് താൻ മൂന്നു ദിവസത്തിനകം വീട്ടിൽ തിരിച്ചെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഉമറിനായി കാത്തിരുന്ന പുൽവാമയിലെ കൊയിലിലുള്ള കുടുംബത്തെ തിങ്കളാഴ്ച രാത്രി തേടിയെത്തിയത് പൊലീസ് ഉദ്യോഗസ്ഥരാണ്. 

Advertisment

വീട്ടിലെത്തിയ പൊലീസ്, ഉമറിന്റെ സഹോദരൻ സഹൂർ ഇലാഹിയെ കൂട്ടിക്കൊണ്ടുപോയി. അൽപസമയത്തിനകം വീണ്ടും തിരിച്ചുവന്ന ഉദ്യോഗസ്ഥർ മൂത്ത സഹോദരൻ ആഷിഖ് ഹുസൈനെയും ഒപ്പം കൊണ്ടുപോയി. എന്തിനാണ് ഇരുവരെയും കൊണ്ടുപോകുന്നതെന്ന് പൊലീസ് വ്യക്തമാക്കിയില്ലെന്നാണ് കുടുംബം പറയുന്നത്.

Also Read: ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ കശ്മീരിൽ വ്യാപക റെയ്ഡ്

പിന്നാലെ, ചോദ്യം ചെയ്യലിനായി ഉമറിൻ്റെ പിതാവ് ഗുലാം നബി ഭട്ടിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നതിനായി ഉമറിൻ്റെ മാതാവിനെയും പൊലീസ് വിളിപ്പിച്ചതായാണ് റിപ്പോർട്ട്.

'വൈറ്റ് കോളർ' സംഘത്തിൻ്റെ തലവൻ
ചെങ്കോട്ട സ്ഫോടനത്തിനു ദിവസങ്ങൾക്കുമുമ്പ് പിടിയിലായ ഭീകരവാദ മൊഡ്യൂളിലെ ഡോക്ടർമാർ ഉൾപ്പെട്ട 'വൈറ്റ് കോളർ ഗ്രൂപ്പിൻ്റെ' നേതാവ് ഉമർ ആണെന്നാണ് പൊലീസിന്റെ സംശയം. ഫരീദാബാദില്‍നിന്ന് മൂന്ന് ഡോക്ടര്‍മാരടക്കം എട്ടുപേരെ സ്ഫോടക വസ്തുവുമായി അറസ്റ്റ് ചെയ്തതാണ് നിര്‍‌ണായകമായത്. ഇതോടെ, കൈവശമുണ്ടായിരുന്ന സ്ഫോടക വസ്തുവുമായി ഡോ. ഉമര്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ പൊട്ടിത്തെറിച്ചിരിക്കാം എന്നതാണ് നിഗമനം. അല്ലെങ്കില്‍ അറസ്റ്റില്‍ പ്രകോപിതനായി ഇയാള്‍ മനഃപൂര്‍വം നടത്തിയ സ്ഫോടനമാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

Advertisment

ഗ്രൂപ്പിലെ മറ്റു അംഗങ്ങളെ നയിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തത് ഉമർ ആണെന്നാണ് സംശയമെന്ന്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഫരീദാബാദിൽ നിന്ന് ഡോ. മുസമ്മിൽ അഹമ്മദ് ഗനായി അറസ്റ്റിലായതിനു ശേഷം ഉമറിനെ കാണാതായിരുന്നുവെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.

explosion near Red Fort

Also Read: 'വൈറ്റ് കോളർ' ഭീകരവാദം; ഹരിയാനയിൽ നിന്നുള്ള മതപ്രഭാഷകൻ കസ്റ്റഡിയിൽ

സംഭവം കുടുംബം അറിഞ്ഞത് മാധ്യമങ്ങളിലൂടെ
'ഞങ്ങൾക്കൊന്നും അറിയില്ലായിരുന്നു. രാവിലെ മാധ്യമങ്ങൾ ഇവിടെയെത്തിയപ്പോഴാണ് ഉമറിനെക്കുറിച്ച് ഞങ്ങൾ വിവരമറിയുന്നത്,' ഉമറിൻ്റെ സഹോദര ഭാര്യ മുസമില അക്തർ പറയുന്നു. എസ്‌പിയും ഡിവൈഎസ്‌പിയും ഉൾപ്പെട്ട പൊലീസ് സംഘം തിങ്കളാഴ്ച രാത്രി വീട്ടിലെത്തിയതിനെക്കുറിച്ചും മുസമില വിശദീകരിച്ചു. 'ഞാൻ പുറത്തിറങ്ങി ചെന്നപ്പോൾ അവർ സഹൂറിനെ (ഉമറിൻ്റെ സഹോദരൻ) ആവശ്യപ്പെട്ടു. രാവിലെ സ്റ്റേഷനിൽ എത്തിക്കാമെന്ന് ഞാൻ പറഞ്ഞെങ്കിലും അവർ കേൾക്കാതെ അവനെ കൊണ്ടുപോയി," മുസമില പറഞ്ഞു.

"15 മിനിറ്റിന് ശേഷം പൊലീസ് വീണ്ടും വന്നു. എൻ്റെ ഭർത്താവ് (ആഷിഖ് ഹുസൈൻ) എവിടെയെന്ന് ചോദിച്ചു. അദ്ദേഹത്തെ കൊണ്ടുപോകണമെന്ന് പറഞ്ഞു. അവർ ഞങ്ങളുടെ ഫോണുകളും വാങ്ങി. ഇരുവരും തിരികെ വരാതായപ്പോൾ ഞാൻ ഡിഎസ്‌പിയെ വിളിച്ചു. പേടിക്കേണ്ടെന്നും പോയി ഉറങ്ങിക്കോളാനും അദ്ദേഹം പറഞ്ഞു. പിന്നീടാണ് കാര്യം മനസ്സിലായത്," മുസമില പറഞ്ഞു.

Also Read: ചെങ്കോട്ട സ്ഫോടനം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി

നീറ്റ്-പിജി പരീക്ഷയിൽ ടോപ്പർ

ഉമർ നബിയുടെ വിദ്യാഭ്യാസ പശ്ചാത്തലവും ശ്രദ്ധേയമാണ്. ഗ്രാമത്തിലെ സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉമർ ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജിൽ (ജി.എം.സി) നിന്നാണ് എംബിബിഎസ് നേടിയത്. നീറ്റ്-പിജി പരീക്ഷയിൽ സംസ്ഥാന ടോപ്പർമാരിൽ ഒരാളായിരുന്നു. ജി.എം.സിയിൽ നിന്നു തന്നെയാണ് എംഡി നേടിയതും.

എംഡി പൂർത്തിയാക്കിയ ശേഷം ജി.എം.സി അനന്ത്‌നാഗിൽ ജോലി ചെയ്ത ഉമർ, ഒന്നര വർഷം മുമ്പ് ഫരീദാബാദിലേക്ക് താമസം മാറുകയും അൽ ഫലാ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ചിൽ അസിസ്റ്റൻ്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ശ്രീനഗറിലെ ഒരു ഡോക്ടറുമായി ഉയാളുടെ വിവാഹം ഉറപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

Read More: ചെങ്കോട്ട സ്ഫോടനം; എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കണം; ഉദ്യോഗസ്ഥർക്ക് അമിത് ഷായുടെ നിർദേശം

Delhi Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: