അരവിന്ദ് കേജ്‌രിവാളിനെ കാണാനെത്തിയ ആളുടെ പഴ്‌സിൽ ബുളളറ്റ്

യമുന നദിയിൽ കളയാനാണ് ബുളളറ്റ് പഴ്സിൽ സൂക്ഷിച്ചിരുന്നതെന്ന് ഇയാൾ പറഞ്ഞതായി പൊലീസ് ഓഫിസർ അറിയിച്ചു

arvind kejriwal, അരവിന്ദ് കേജ്‌രിവാൾ, aap, എഎപി, ie malayalam, ഐഇ മലയാളം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ സന്ദർശിക്കാനെത്തിയ ആളുടെ പഴ്സിൽനിന്നും ബുളളറ്റുകൾ കണ്ടെടുത്തു. വഖഫ് ബോർഡിലെ ശമ്പള വർധന സംബന്ധിച്ച ചർച്ചകൾക്ക് മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയ സംഘത്തിൽ ഉണ്ടായിരുന്ന 39 വയസ്സുളള മുഹമ്മദ് ഇമ്രാന്റെ പഴ്സിലാണ് ബുളളറ്റുകൾ ഉണ്ടായിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.

കരോൾ ബാഗിലെ മുസ്‌ലിം പളളിയിലെ കെയർടേക്കറാണ് താനെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. മാസങ്ങൾക്കുമുൻപ് പളളിയിലെ കാണിക്കപ്പെട്ടിയിൽനിന്നാണ് ബുളളറ്റുകൾ കിട്ടിയത്. യമുന നദിയിൽ കളയാനാണ് ബുളളറ്റ് പഴ്സിൽ സൂക്ഷിച്ചിരുന്നതെന്ന് ഇയാൾ പറഞ്ഞതായി പൊലീസ് ഓഫിസർ അറിയിച്ചു. ചോദ്യം ചെയ്യൽ തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച അരവിന്ദ് കേജ്‌രിവാളിനുനേരെ മുളകുപൊടി ആക്രമണം ഉണ്ടായിരുന്നു. ഡൽഹി നിയമസഭയ്ക്ക് അകത്തുവച്ചാണ് മുഖ്യമന്ത്രി ആക്രമണത്തിനിരയായത്. ഉച്ചഭക്ഷണത്തിനായി മുഖ്യമന്ത്രി പുറത്തേക്കു വന്നപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ ചേംബറിന് പുറത്ത് കാത്തുനിന്ന അക്രമി അരവിന്ദ് കേജ്‍രിവാളിന് നേരെ മുളകുപൊടി എറിയുകയായിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Man arrested with bullet at cm kejriwals residence says found it in mosque donation box

Next Story
ഇന്ത്യൻ വിദ്യാർത്ഥി കാനഡയിൽ തൂങ്ങിമരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത
The moderation of comments is automated and not cleared manually by malayalam.indianexpress.com