പട്ന: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രം ട്വീറ്റ് ചെയ്തയാളെ ബിഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ കതിഹാറില്‍ നിന്നുളള യോഗി സുരാജ്നാഥ് എന്നയാളാണ് പിടിയിലായത്. താനൊരു ‘മോദി ഭക്തന്‍’ ആണെന്ന് ഇയാള്‍ തന്നെ ട്വിറ്ററില്‍ വ്യക്തമാക്കുന്നുണ്ട്. ഇയാളുടെ വീട്ടില്‍ എത്തിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അതേസമയം പിടിയിലായ പ്രതിക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് മനോജ് റായ് പറഞ്ഞു. സാമൂഹ്യപ്രവര്‍ത്തകനായ ഷാഹിന്‍ സയ്യിദിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ജനുവരി 30നായിരുന്നു സുരാജ്നാഥ് ട്വീറ്റ് ചെയ്തത്. പ്രിയങ്കയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രമായിരുന്നു പോസ്റ്റ് ചെയ്തത്. ഈ ട്വീറ്റ് സഹിതമായിരുന്നു ഷാഹിന്‍ ഇമെയില്‍ മുഖേനെ ബിഹാര്‍ പൊലീസിന് പരാതി നല്‍കിയത്.

രാഷ്ട്രീയത്തിലേക്ക് ഔദ്യോഗികമായി തന്നെ പ്രിയങ്ക വന്നതിന് പിന്നാലെ ബിജെപിയില്‍ നിന്നും പ്രിയങ്ക ആക്രമണം നേരിടുന്നുണ്ട്. സോഷ്യല്‍മീഡിയയിലും അക്രമങ്ങള്‍ ഏറിയിരുന്നു. ഇതിന് പിന്നാലെയാണ് സുരാജ്നാഥിന്റെ പോസ്റ്റും പ്രത്യക്ഷപ്പെട്ടത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിക്ക് മുമ്പില്‍ ഹാജരാക്കി. കോടതി ഇയാളെ റിമാന്റ് ചെയ്തിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ