Malayalam News Highlights: കണ്ണൂര്‍ തളിപ്പറമ്പില്‍ പൊലീസ് ഡംപിങ് യാര്‍ഡില്‍ വന്‍തീപ്പിടിത്തം. തളിപ്പറമ്പ് ശ്രീകണ്ഠപുരം റോഡിലെ വെള്ളാരം പാറ പൊലീസ് ഡംപിങ് യാര്‍ഡില്‍ ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. ഇരുന്നൂറോളം വാഹനങ്ങള്‍ കത്തിനശിച്ചു. അഗ്‌നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
സമീപത്തെ പറമ്പിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. തീ പിന്നീട് ഡംപിങ് യാര്‍ഡിലെ വാഹനങ്ങളിലേക്കും പടരുകയായിരുന്നു. നിമിഷ നേരംകൊണ്ട് തീ ആളി പടരുകയായിരുന്നു. തളിപ്പറമ്പ്, ശ്രീകണ്ഠാപുരം, പഴയങ്ങാടി പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളിലായി നിരവധി വര്‍ഷങ്ങളായി തൊണ്ടിമുതലായി പിടിച്ചിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. ഏകദേശം അഞ്ഞൂറോളം വാഹനങ്ങളാണ് ഡംപിങ് യാര്‍ഡില്‍ കൂട്ടിയിരിട്ടിരുന്നത്.
ഗവർണർക്ക് ഇ-മെയിലിലൂടെ വധഭീഷണി: കോഴിക്കോട് സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: ഗവർണർക്ക് ഇ-മെയിലിലൂടെ വധഭീഷണി സന്ദേശം അയച്ചയാൾ അറസ്റ്റിലാായി. കോഴിക്കോട് സ്വദേശി ഷംസുദ്ദീനാണ് പൊലീസ് പിടിയിലായത്. 10 ദിവസത്തിനകം ഗവർണറെ വധിക്കുമെന്നായിരുന്നു ഇ – മെയിൽ വഴിയുള്ള ഭീഷണി സന്ദേശം. കോഴിക്കോട് സിറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീൻ അറസ്റ്റിലായത്.
2022 – 23 അധ്യയന വര്‍ഷത്തിലെ തസ്തിക നിര്‍ണയം പൂര്‍ത്തിയാക്കി വിദ്യാഭ്യാസ വകുപ്പ്. ആകെ സൃഷ്ടിക്കേണ്ട അധിക തസ്തികളുടെ എണ്ണം 2313 സ്‌കൂളുകളില്‍ നിന്നും 6005 ആണ്. 1106 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നായി 3080 തസ്തികകളും 1207 എയിഡഡ് സ്‌കൂളുകളില്‍ നിന്നായി 2925 തസ്തികകളുമാണ് സൃഷ്ടിക്കേണ്ടത്. ഇതില്‍ അധ്യാപക തസ്തിക 5906 ഉം അനധ്യാപക തസ്തിക 99ഉം ആണെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടിയുടെ ഓഫീസ് അറിയിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായെയും സുഹൃത്തുക്കളെയും ആക്രമിച്ചതിന് എട്ട് പേര്‍ക്കെതിരെ കേസ്. കൊള്ളയടിക്കല്‍, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ഒഷിവാര പൊലീസാണ് കേസെടുത്തത്. ബുധനാഴ്ച പുലര്‍ച്ചെ മുംബൈയിലെ സഹാറ സ്റ്റാര്‍ ഹോട്ടലിലെ കഫേയില്‍ സെല്‍ഫിയെടുക്കാന്‍ രണ്ട് പേര്‍ പൃഥ്വി ഷായെ സമീപിച്ചതിനെ തുടര്‍ന്നാണ് സംഭവം.
വരാഹരൂപം ഗാനം സംബന്ധിച്ച കേസില്‍ നടന്‍ പൃഥ്വിരാജിനെതിരായ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. തൈക്കുടം ബ്രിഡ്ജ് ബാന്‍ഡിന്റെ ഗാനം പകര്‍ത്തിയെന്ന കേസിലാണ് ഉത്തരവ്. കാന്താര സിനിമയില്‍ തങ്ങളുടെ വരാഹരൂപം ഗാനം പകര്‍ത്തിയെന്നാണ് ആരോപണം
നടിയെ ആക്രമിച്ച കേസില്‍ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് സര്‍ക്കാര്‍. സുപ്രീംകോടതിയില്‍ ദിലീപിന്റെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. പഴയ സാക്ഷികളെ വീണ്ടും വിസ്തരിച്ച്
വിചാരണ നീട്ടാനാണ് ശ്രമമെന്ന ദിലീപിന്റെ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. ദിലീപിന്റെ വാദം അടിസ്ഥാനരഹിമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. അതിനിടെ കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ വിചാരണക്കോടതി സാവകാശം തേടി . ആറ് മാസം കൂടി സമയം വേണമെന്ന് വിചാരണക്കോടതി സുപ്രീംകോടതിയെ അറിയിച്ചു. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയിലാണ് കൂടുതല്‍ സമയം തേടിയതായി വിചാരണക്കോടതി ഹൈക്കോടതിയെ അറിയിച്ചത്. വിചാരണ അനന്തമായി നീളുന്ന സാഹചര്യത്തിലാണ് പള്‍സര്‍ സുനി ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചി: കിഫ്ബി മസാല ബോണ്ടിന് അനുമതി നല്‍കിയിരുന്നതായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി ആര്‍ബിഐ. കിഫ്ബി മസാലബോണ്ടില്‍ നടപടിക്രമം പാലിച്ചില്ലെന്ന ഇഡിയുടെ വാദത്തെ ഖണ്ഡിക്കുന്നതാണ് ആര്‍ബിഐ സത്യവാങ് മൂലത്തില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍. സമാഹരിച്ച തുകയുടെ കണക്ക് കിഫ്ബി നല്‍കിയിട്ടുണ്ടെന്നും വിദേശനാണ്യ വിനിമയ ലംഘനമുണ്ടെങ്കില്‍ ഇഡിക്ക് അന്വേഷിക്കാമെന്നും റിസര്‍വ്ബാങ്ക് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കിഫ്ബി കണക്കുകള്‍ കൃത്യമായി സമര്‍പ്പിച്ചെന്നും സമാഹരിച്ച തുകയുടെ വിശദാംശങ്ങള്‍ ഓരോ മാസവും നല്‍കിയിട്ടുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു. Readmore
സ്ത്രീത്വത്തെ അപമാനിച്ചെന്ന ഉണ്ണി മുകുന്ദനെതിരായ കേസ് വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് ഉണ്ണി മുകുന്ദന്‍. വിചാരണ തുടങ്ങുന്നത് ഏപ്രിലിലേക്ക് മാറ്റണമെന്നും നടന്‍ ഹൈക്കോടതിയില്‍ മാര്‍ച്ചില്‍ വിചാരണ തുടങ്ങനായിരുന്നു തീരുമാനം കേസ് നടപടികള്‍. റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഉത്തരവിനായി മാറ്റി. അഡ്വ സൈബി ജോസാണ് ഉണ്ണി മുകുന്ദനായി ഹാജരായത്
പെരിന്തല്‍മണ്ണ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പെട്ടി കാണാതായ സംഭവം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അന്വേഷിക്കണമെന്നു ഹൈക്കോടതി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നു കോടതി ഉത്തരവിട്ടു.
ബാലറ്റ് പെട്ടികള്‍ പരിശോധിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണു കോടതിയുടെ ഉത്തരവ്. ബാലറ്റ് പെട്ടിക ൾ തുറന്ന കോടതിയില്‍ അടുത്ത വ്യാഴാഴ്ച ഉച്ചയ്ക്കു രണ്ടിനു പരിശോധിക്കും.
കണ്ണൂരില്‍ പൊലീസ് ഡംപിങ് യാഡില്‍ വന്‍ തീപിടിത്തം. തളിപ്പറമ്പ് ശ്രീകണ്ഠപുരം റോഡിലെ വെള്ളാരം പാറ പൊലീസ് ഡംപിങ് യാര്‍ഡിലാണ് തീപിടിത്തം ഉണ്ടായത്. 500ലധികം വാഹനങ്ങള്‍ കത്തിനശിച്ചു. തളിപ്പറമ്പ് ശ്രീകണ്ഠപുരം റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ പത്തു മണിയോടെയായിരുന്നു തീപിടിത്തം ആരംഭിച്ചത്.
യൂത്ത് കോൺഗ്രസ് നേതാവ് മട്ടന്നൂർ ഷുഹൈബിനെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത്. കൊല്ലാൻ തീരുമാനിച്ചാൽപിന്നെ ഉമ്മ വച്ച് വിടണമായിരുന്നോ എന്നായിരുന്നു ജിജോ തില്ലങ്കേരി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്. ഷുഹൈബിനെ കൊലപ്പെടുത്തിയതിനെ വിമർശിച്ചുള്ള കമന്റിനു മറുപടിയായാണ് ജിജോ തില്ലങ്കേരി ഇക്കാര്യം പറഞ്ഞത്. Read More

പാലക്കാട് സ്വദേശിയായ ആൺകുട്ടിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ മകൻ അനസാണ് (17) മരിച്ചത്. രണ്ടു ദിവസം മുമ്പ് അനസ് വീട് വിട്ടു പോയതായി ബന്ധുക്കൾ പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയ മദ്രസ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. മുകുന്ദപുരം സ്വദേശി അബ്ദുൽ വഹാബിനെയാണ് ചവറ പൊലീസ് അറസ്റ്റ് ചെയ്തത്. പന്മനയിലെ മദ്രസയിൽ വച്ചാണ് കേസിനാസ്പദമായ സംഭവം.
കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ ഉല്ലാസയാത്ര പോകാൻ കൂട്ട അവധിയെടുത്ത സംഭവത്തിൽ ജില്ലാ കലക്ടർ റിപ്പോർട്ട് നൽകി. ഉല്ലാസ യാത്ര പോയ ജീവനക്കാർ ഔദ്യോഗികമായി അവധി എടുത്തവരാണെന്ന് റിപ്പോർട്ടിൽ പറയുന്നത്. ലാൻഡ് റവന്യു കമ്മീഷണർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ലൈഫ് മിഷൻ കരാറിലെ കോഴപ്പണം എത്തുന്നതിനു തലേ ദിവസം സ്വപ്ന സുരേഷും എം.ശിവശങ്കറും നടത്തിയ വാട്സ്ആപ്പ് ചാറ്റ് പുറത്ത് വന്നു. ഒന്നിലും കാര്യമായി ഇടപെടാതെ സ്വപ്ന ഒഴിഞ്ഞു നിൽക്കണമെന്നും എന്തെങ്കിലും വീഴ്ച ഉണ്ടായാൽ എല്ലാം സ്വപ്നയുടെ തലയിൽ ഇടുമെന്നാണ് ശിവശങ്കർ പറയുന്നത്. സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചുവെന്ന സംഭാഷണവും ചാറ്റിലുണ്ട്. Read More
കനത്ത സുരക്ഷയിൽ ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തുടക്കമായി. രാവിലെ ഏഴു മുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്. 60 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 3,327 പോളിങ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. 28 ലക്ഷത്തോളം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 259 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ. Read More