കൊച്ചി: സ്ത്രീയുടെ മുഖം മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി മാറ്റിയ ആളെ എറണാകുളത്ത് പോലീസ് പിടിയിലായി. സ്മാർട്ട്ഫോണിലെ സങ്കേതങ്ങൾ വഴി സൗഹൃദം സ്ഥാപിച്ച് പകർത്തിയ ചിത്രങ്ങളാണ് പ്രതിയായ പത്തനംതിട്ട അരുവാപുരം കല്ലേലിത്തോട്ടം സ്വദേശി നാസർ സലിം മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി മാറ്റിയത്.
പാലാരിവട്ടം സ്വദേശിനിയായ സ്ത്രീയെ ഫേസ്ബുക്ക് വഴിയാണ് യുവവാവ് പരിചയപ്പെട്ടതെന്ന് പാലാരിവട്ടം പോലീസ് പറഞ്ഞു. ഇതിന് ശേഷം ഐ.എം.ഒ വീഡിയോ കോൾ വഴി സ്ക്രീൻഷോട്ടിലൂടെ ചിത്രങ്ങൾ പകർത്തുകയായിരുന്നു. ഈ ചിത്രങ്ങൾ നശിപ്പിക്കുന്നതിന് സലിം പണം ആവശ്യപ്പെട്ടെങ്കിലും സ്ത്രീ തയ്യാറായില്ല.
ഇതേ തുടർന്ന് ഫേസ്ബുക്കിൽ വ്യാജ പ്രഫൈൽ ഉണ്ടാക്കിയ പ്രതി സ്ത്രീയുടെ മുഖം അശ്ലീല ചിത്രങ്ങൾക്കൊപ്പം മോർഫിംഗിലൂടെ ചേർത്തുവച്ചു. ഇവ വാട്സാപ്പ് വഴി പ്രചരിപ്പിച്ചതായും സ്ത്രീയുടെ പരാതിയിൽ പറയുന്നു. പാലാരിവട്ടം എസ്.ഐ ബേസിൽ തോമസാണ് പ്രതിയെ പിടികൂടിയത്.