തിരുവനന്തപുരം: മേഘാലയ സ്വദേശിയായ യുവതിയെ ട്രെയിനില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അമ്പലപ്പുഴ സ്വദേശിയായ സില്‍സണ്‍ ആണ് അറസ്റ്റിലായത്. അസാം റൈഫിള്‍സിലെ ഉദ്യോഗസ്ഥനായ  അര്‍ദ്ധസൈനികനാണ് ഇയാളെന്നാണ് വിവരം. തിരുവനന്തപുരത്തെ പ്രഫസറുടെ വീട്ടിൽ ജോലിക്കു നിൽക്കുന്ന യുവതിയാണ്​ തമ്പാനൂർ പൊലീസിൽ പരാതി നൽകിയത്​. കേരളത്തിലേക്കുള്ള യാത്രക്കിടെ ഫെബ്രുവരി 17ന്​ ഗുവാഹത്തി എക്​സ്​പ്രസിൽ വച്ച്​ ഉപദ്രവിക്ക​െപ്പട്ടുവെന്നാണ്​ യുവതിയുടെ പരാതി​.

യാ​ത്രയിൽ സെക്കൻറ്​ എ.സി കംപാർട്ട്​മെൻറിൽ ഉറങ്ങു​മ്പോൾ പുതപ്പുമാറ്റി സഹയാത്രികരായ മലയാളി യുവാക്കൾ കടന്നു പിടിച്ചുവെന്നും എഴുന്നേറ്റിരുന്നപ്പോൾ ത​ന്റെ മടിയിൽ കയറി ഇരുന്നെന്നും ബഹളം വച്ചെങ്കിലും ആരും സഹായിച്ചില്ലെന്നും പരാതിയിൽ പറയുന്നു. രണ്ടു ദിവസത്തെ യാത്രയിലുടനീളം പീഡനം തുടർന്നതായും യുവതി അറിയിച്ചു.

ജോലി ചെയ്യുന്ന വീട്ടിലെത്തിയ ശേഷം വീട്ടുകാരു​െട സഹായത്തോ​െടയാണ്​ തമ്പാനൂർ സ്​റ്റേഷനിലെത്തി പരാതി നൽകിയത്​. യുവാക്കൾ സഞ്ചരിച്ച ബെർത്ത്​ നമ്പർ ഉൾപ്പെടെയാണ്​ പരാതി നൽകിയത്​. ഇവർ എറണാകുളത്ത്​ ഇറങ്ങിയെന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ അറസ്റ്റിലായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ