ബേട്ടുൽ (മധ്യപ്രദേശ്): അളവിൽക്കൂടുതൽ ഭക്ഷണം കഴിച്ച ജീവനക്കാരനെ ഹോട്ടൽ ഉടമയും സഹായിയും ചേർന്ന് ക്രൂരമായി മർദിച്ചു. മധ്യപ്രദേശിലെ ബേട്ടുൽ ജില്ലയിലാണ് സംഭവം.

അളവിൽ കൂടുതൽ ഭക്ഷണം കഴിച്ചുവെന്ന് പറഞ്ഞാണ് ജീവനക്കാരനെ മർദിച്ചത്. പരുക്കേറ്റ ജീവനക്കാരൻ മനീഷ് ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിനു പിന്നാലെ ഹോട്ടൽ ഉടമയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

അറസ്റ്റിലായ ഹോട്ടൽ ഉടമയും സഹായിയും. Photo: ANI

ഈ മാസമാദ്യം ഡൽഹിയിൽ ഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട 30 കാരനായ യുവാവിനെ ഭക്ഷണശാലയിലെ ജീവനക്കാർ മർദിച്ച് കൊലപ്പെടുത്തിയിരുന്നു. ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ട യുവാവിനെ ജീവനക്കാർ സംഘം ചേർന്ന് മർദിക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ