ഇന്‍ഡിഗോ വിമാനത്തില്‍വെച്ച് അശ്ലീല ചേഷ്ട കാണിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു

സഹയാത്രികയുടെ പരാതിപ്രകാരമാണ് ഇയാളെ വിമാനജീവനക്കാര്‍ പൊലീസില്‍ ഏല്‍പ്പിച്ചത്

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തില്‍ വെച്ച് അശ്ലീല ചേഷ്ട കാണിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദില്‍ നിന്നും ഡല്‍ഹിയിലേക്കുളള യാത്രക്കാരനാണ് മോശമായി പെരുമാറിയതെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയിലെ രോഹിനി സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സഹയാത്രികയുടെ പരാതിപ്രകാരമാണ് ഇയാളെ വിമാനജീവനക്കാര്‍ പൊലീസില്‍ ഏല്‍പ്പിച്ചത്. ഹൈദരാബാദില്‍ നിന്നും കയറിയ ഉടന്‍ ഇയാള്‍ നഗ്നത കാട്ടിയും മറ്റും അശ്ലീലം കാണിക്കാന്‍ ചെയ്യാന്‍ ആരംഭിച്ചതായി യുവതി പറയുന്നു. യുവതിയുടെ പരാതിപ്രകാരം വിമാന ജീവനക്കാര്‍ ഇവര്‍ക്ക് മറ്റൊരു സീറ്റ് അനുവദിച്ചു. പിന്നീട് ഡല്‍ഹിയില്‍ എത്തിയയുടനെ ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു.

ഇയാള്‍ക്കെതിരെ പിന്നീട് പൊലീസ് കേസെടുത്തു. 2009ല്‍ ഇന്‍ഡിഗോ വിമാനത്തില്‍ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. അന്ന് ഡല്‍ഹിയില്‍ നിന്നും വഡോദരയിലേക്കുളള യാത്രാമധ്യേയായിരുന്നു സംഭവം. യാത്രക്കാരന്‍ അന്ന് എയര്‍ ഹോസ്റ്റസിനെ തുറിച്ച് നോക്കുകയും അശ്ലീല പ്രവൃത്തികള്‍ കാണിക്കുകയും ചെയ്തതായി ന്യൂസ് മിനുറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹി സ്വദേശിയായ ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Man allegedly masturbated on indigo flight

Next Story
കളിക്കളം ചുവന്നു; കാളപ്പോര് വിദഗ്ധന്‍ ഇവാന്‍ ഫാന്റിനോ കാളയുടെ കുത്തേറ്റ് മരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express