ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് മമത ബാനര്‍ജി. തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ക്കെതിരെ നടത്തിയ ‘ഖനി മാഫിയ’ ആരോപണം തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ മോദി 100 വട്ടം ഏത്തമിടണമെന്നാണ് മമത ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഒന്നുകില്‍ ആരോപണം തെളിയിക്കൂ, അല്ലെങ്കില്‍ 100 വട്ടം ഏത്തമിടൂ’ എന്ന് മോദിയെ വെല്ലുവിളിച്ച് മമത പറഞ്ഞു.

നരേന്ദ്ര മോദിക്കെതിരെ മമത ബാനർജി

ഖനി മാഫിയയുമായി തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ക്ക് ബന്ധമുണ്ടെന്ന മോദിയുടെ ആരോപണം തെളിയിക്കാന്‍ സാധിച്ചാല്‍ ബംഗാളിലെ 42 സ്ഥാനാര്‍ഥികളെയും താന്‍ പിന്‍വലിക്കുമെന്ന് മമത ബാനര്‍ജി ബാങ്കുരയില്‍ പറഞ്ഞു. തൃണമൂല്‍ സ്ഥാനാര്‍ഥികളും നേതാക്കളും ഖനി മാഫിയയുടെ കൈകളിലാണെന്നും തൃണമൂല്‍ സ്ഥാനാര്‍ഥികളെല്ലാം കല്‍ക്കരി ഖനി മാഫിയ ആണെന്നും മോദി വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിനു മറുപടിയുമായാണ് മമത രംഗത്തെത്തിയത്.

Read More: ‘എയർഫോഴ്സ് ജെറ്റുകള്‍ സ്വന്തം ടാക്‌സിയാക്കി’; മോദിക്ക് കോണ്‍ഗ്രസിന്റെ മറുപടി

“ഞാന്‍ മോദിയെ വെല്ലുവിളിക്കുകയാണ്. തൃണമൂലിലെ ആരെങ്കിലും ഖനി മാഫിയയുമായി ബന്ധപ്പെട്ടവരാണെങ്കില്‍ അത് തെളിയിക്കുക. അങ്ങനെ വന്നാല്‍ 42 സ്ഥാനാര്‍ഥികളെയും പിന്‍വലിക്കാം. നിങ്ങള്‍ പറഞ്ഞത് നുണയാണെങ്കില്‍ ജനങ്ങള്‍ക്ക് മുന്നില്‍ നിന്ന് 100 തവണ ഏത്തമിടണം”- മമത ബാനര്‍ജി പറഞ്ഞു.

Narendra Modi, Clean Chit, Election Commission

Narendra Modi

മാഫിയ രാജ് ആണ് മമത നടപ്പാക്കുന്നതെന്ന് മോദി നേരത്തെ ആരോപിച്ചിരുന്നു. എല്ലാ ഖനികളും നിയന്ത്രിക്കുന്നത് മമതയുടെ മാഫിയകളാണ്. തൃണമൂല്‍ നേതാക്കള്‍ ഇങ്ങനെയാണ് പണം സമ്പാദിക്കുന്നത്. ഇവര്‍ക്ക് കീഴില്‍ ഒട്ടേറെ പേര്‍ ജോലി ചെയ്യുന്നു. ആര്‍ക്കും മതിയായ ആനൂകൂല്യങ്ങളും കൂലിയും നല്‍കുന്നില്ല. മാഫിയ രാജ് ആണ് മമതയുടെ തൃണമൂൽ സർക്കാരിനെ നിയന്ത്രിക്കുന്നത്. തൃണമൂൽ സർക്കാർ മാഫിയയെ അവരുടെ പ്രവർത്തനങ്ങളുടെ ഭാഗമാക്കിയിരിക്കുകയാണെന്നും മോദി ആരോപിച്ചിരുന്നു.

കൽക്കരി മന്ത്രാലയവും കൽക്കരി ഖനികളും കേന്ദ്ര സർക്കാരിന്റെ കീഴിലാണെന്നും ബിജെപിയുമായി ബന്ധപ്പെട്ടവരാണ് ഖനികളിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും മമത തിരിച്ചടിച്ചു.

Read More Election News Here

രാജീവ് ഗാന്ധിക്കെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ആരോപണങ്ങൾക്ക് കോൺഗ്രസ് ഇന്ന് മറുപടി നൽകിയിരുന്നു. ഐഎൻഎസ് വിരാട് വ്യക്തിഗത ആവശ്യങ്ങൾക്കായി രാജീവ് ഗാന്ധിയും ഗാന്ധി – നെഹ്റു കുടുംബവും ഉപയോഗിച്ചു എന്നായിരുന്നു മോദി ഇന്നലെ നടത്തിയ ആരോപണം. എന്നാൽ, കോൺഗ്രസ് ഇതിനെതിരെ ഇന്ന് രംഗത്തുവന്നു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ജെറ്റുകള്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി സ്വന്തം ടാക്‌സി പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ചു എന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

Election 2019, Lok Sabha Election 2019, General Election 2019, Indian General Election 2019, mamata, tmc, bjp, congress, iemalayalam, ഐ ഇ മലയാളം, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today, national news, ദേശീയ വാർത്ത, national news today, national news headlines, പ്രധാന വാർത്തകൾ, latest national news, വാർത്തകൾ, national news india, വാർത്ത ന്യൂസ്, today national news, breaking news india, union government, central government, state government,

Mamata Banerji

കള്ളങ്ങള്‍ മാത്രം പറയുകയാണ് മോദിയുടെ അവസാന അടവ് എന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ജെറ്റുകള്‍ വെറും 744 രൂപയ്ക്ക് തിരഞ്ഞെടുപ്പ് യാത്രകള്‍ക്കായി മോദി ഉപയോഗിച്ചു എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെയ്ത തെറ്റുകളുടെ ഭയം മോദിയെ വേട്ടയാടുകയാണ്. ആ ഭയം നിമിത്തം മോദി മറ്റുള്ളവരിലേക്ക് വിരല്‍ ചൂണ്ടുകയാണെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook