കൊല്‍ക്കത്ത: പുല്‍വാമ ആക്രമണം മോദിക്കെതിരെയുള്ള ആയുധമാക്കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആക്രമണത്തെ കുറിച്ച് ഇന്റലിജന്‍സ് വിവരം ലഭിച്ചിട്ടും മോദി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും സൈനികരുടെ മൃതദേഹങ്ങള്‍ കൊണ്ട് രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും മമത പറഞ്ഞു.

കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത. സ്വേച്ഛാധിപതിയായ മോദിയുടെ സര്‍ക്കാരിനെ തിരഞ്ഞെടുപ്പില്‍ താഴെയിറക്കുമെന്നും മമത പറഞ്ഞു. പശ്ചിമ ബംഗാളിലെ 42 സീറ്റുകളിലും തൃണമൂല്‍ തന്നെ വിജയിക്കുമെന്നും മമത അവകാശപ്പെട്ടു.

”ആക്രമണം നടക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് അറിയാമായിരുന്നു. ഇന്റലിജന്‍സ് വിവരം ലഭിച്ചിരുന്നു. പിന്നെന്തുകൊണ്ട് ജവാന്മാരെ സുരക്ഷിതരാക്കാനുള്ള നടപടി സ്വീകരിച്ചില്ല? രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ മോദി സര്‍ക്കാര്‍ ജവാന്മാരെ മരണത്തിന് വിട്ടു കൊടുക്കുകയായിരുന്നു” മമത പറഞ്ഞു. ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പായി ആളുകളില്‍ യുദ്ധക്കൊതി ഉണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും മമത ആരോപിച്ചു.

രാജ്യം ഭരിക്കുന്ന മോദിയുടേയും അമിത് ഷായുടേയും കൈകളില്‍ നിഷ്‌കളങ്കരുടെ രക്തക്കറ പുരണ്ടിട്ടുണ്ടെന്നും മമത പറഞ്ഞു. ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇവിഎം കൃത്രിമത്വത്തിനുള്ള സാധ്യതയുണ്ടെന്നും മമത പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ