നന്ദിഗ്രാം ആക്രമണം: മമതയുടെ കാലിനേറ്റ പരുക്ക് ഗുരുതരം

കാലിനും തോളെല്ലിനും സാരമായി പരുക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടിൽ പറയുന്നു

Mamata Banerjee, Mamata Banerjee news, Mamata Banerjee injured, Mamata Banerjee in Nandigram, Nanndigram, Indian Express news, TMC, BJP, West Bengal Assembly Elections 2021,ബംഗാൾ, മമത ബാനർജി, ie malayalam

കൊൽക്കത്ത: നന്ദിഗ്രാമില്‍ ആക്രമിക്കപ്പെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കാലിനേറ്റ പരുക്കുകള്‍ ഗുരുതരമെന്ന് എസ്എസ്കെഎം ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കാലിനും തോളെല്ലിനും സാരമായി പരുക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടിൽ പറയുന്നു. മമതയെ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയമാക്കിയ ശേഷം മറ്റ് വിവരങ്ങള്‍ പുറത്തുവിടുമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

“ഇടതുകാലിന്റെ കണങ്കാലിനാണ് ഗുരുതര പരുക്ക്. വലതു തോളെല്ലിനും കഴുത്തിലും കൈപ്പത്തിയിലും പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തെത്തുടര്‍ന്ന് നെഞ്ച് വേദനയുണ്ടായെന്നും ശ്വാസതടസ്സം അനുഭവപ്പെട്ടെന്നും മമത പറഞ്ഞിരുന്നു. അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്,” എസ്എസ്കെഎം ആശുപത്രിയിലെ ഡോ. എം.ബന്ധ്യോപാദ്ധ്യായ പറഞ്ഞു.

“മമത ബാനർജിയെ നിശബ്ദയാക്കാൻ ശ്രമിക്കുന്നത് ഇതാദ്യമല്ല. മുമ്പും, കർഷകർക്കൊപ്പം നിന്നതിന്റെ പേരിൽ അവർ ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഒന്നും അവരുടെ ഇച്ഛയെ തകർക്കുകയില്ല. അവർ നിങ്ങളുടെ ശക്തമായ ശബ്ദമായി തുടരും,” തൃണമൂൽ കോൺഗ്രസ് പ്രസ്താവനയിൽ അറിയിച്ചു.

Read More: നന്ദിഗ്രാമിൽ നടന്നത് അപായപ്പെടുത്താനുള്ള ശ്രമം; ഗൂഢാലോചന നടന്നതായി മമത ബാനർജി

നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്ന് മത്സരിക്കുന്ന മമത നാമനിർദേശ പത്രിക സമർപ്പിച്ച് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ആക്രമണം. സംഭവത്തെക്കുറിച്ച് പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി അല്ലപൻ ബന്ധ്യോപാദ്ധ്യായ, നിരീക്ഷകൻ അജയ് നായിക്, പ്രത്യേക പൊലീസ് നിരീക്ഷകൻ വിവേക് ​​ദുബെ എന്നിവരിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

അതേസമയം, ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നാല്-അഞ്ചുപേര്‍ തന്നെ കാറിനുള്ളിലേക്ക് തള്ളിയെന്നാണ് മമത മാധ്യമങ്ങളോട് പ്രതികരിച്ചത്. ബിറൂലിയ ബസാറിലെ നാട്ടുകാരോട് സംസാരിച്ച ശേഷം കാറിലേക്കു കയറുകയായിരുന്ന തന്നെ കുറച്ചുപേര്‍ വന്ന് തള്ളി. കാറിന്റെ വാതില്‍ കാലിന് വന്നിടിച്ചുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

“ഇതൊരു ഗൂഢാലോചനയാണ്. എന്നെ സംരക്ഷിക്കാൻ ഒരു ഭരണകൂടവും ഉണ്ടായിരുന്നില്ല. പൊലീസ് കൂടി ഉണ്ടായിരുന്നില്ല. എന്നെ അപായപ്പെടുത്താനാണ് അവർ അവിടെയെത്തിയത്,” മമത പറഞ്ഞു.

എന്നാൽ, ഗൂഢാലോചന നടന്നെന്ന വാദം അസംബന്ധമാണെന്ന് പ്രാദേശിക ബിജെപി നേതാക്കൾ പറയുന്നു. “അവർ സഹതാപത്തിന് വേണ്ടി നുണ പറയുകയാണ്. ആരാണ് അവരെ ആക്രമിക്കുക? അവർ പോകുന്നിടത്തെല്ലാം ഒരു കിലോമീറ്ററോളം റോഡ് പൊലീസ് ഒഴിപ്പിക്കാറുണ്ട്,” ബിജെപി നേതാവ് അർജുൻ സിങ് പറഞ്ഞു.

Web Title: Mamatas tests detected injuries to her ankle right shoulder neck says doctor

Next Story
കർഷക സമരം: 26 ന് ഭാരത് ബന്ദ്, 15 ന് ഇന്ധനവില വർധനയ്ക്കെതിരെ പ്രതിഷേധംUS on Farmers protests, Farm Laws, america,farmers protest,farmers law reformation,usa,അമേരിക്ക,കർഷകനിയമം,കർഷകപ്രക്ഷോഭം, Joe Biden, US-India relations, democracy, world news, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com