കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് ഡല്‍ഹിയില്‍ എത്താന്‍ പരമാവധി പരിശ്രമിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വ്യാഴാഴ്ചയാണ് മോദിയുടെ സത്യപ്രതിജ്ഞ നടക്കുക. തൃണമൂലില്‍ നിന്ന് നിരവധി പ്രവര്‍ത്തകര്‍ ബിജെപിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് എത്താന്‍ ശ്രമിക്കുമെന്ന് മമത പറഞ്ഞിരിക്കുന്നത്.
Read More: നെഹ്റുവിനെ പോലെ വ്യക്തി പ്രഭാവമുളള നേതാവാണ് നരേന്ദ്ര മോദി: രജനീകാന്ത്
മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടും സത്യപ്രതിജ്ഞ ചടങ്ങിന് എത്താന്‍ ആവശ്യപ്പെട്ടതായും മമത പറഞ്ഞു. അമ്പതോളം മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവരാണ് ഇന്ന് തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് പോയത്. മേയ് 30 ന് രാഷ്ട്രപതി ഭവനില്‍ വച്ച് വൈകീട്ട് ഏഴിന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ മറ്റ് മുഖ്യമന്ത്രിമാരും ലോക നേതാക്കളും പങ്കെടുക്കുമെന്നാണ് സൂചന.
Read More: ‘ആ പോസ്റ്റില്‍ എന്ത് തെറ്റാണുള്ളത്’; കെപിസിസിക്കെതിരെ അബ്ദുള്ളക്കുട്ടി
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റുകളില്‍ 18 സീറ്റുകളും ബിജെപി സ്വന്തമാക്കിയിരുന്നു. തമിഴ്നടന്‍ രജനീകാന്തും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു, ആന്ധ്രാപ്രദേശ് നിയുകത മുഖ്യമന്ത്രി വൈ.എസ്.ജഗന് മോഹന്‍ റെഡ്ഡി എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മോദിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ എത്തില്ല. ത്രിരാഷ്ട്ര സന്ദര്‍ശനത്തിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി.
Read More: ലോക്സഭാ സമ്മേളനം ജൂണ്‍ ആറ് മുതല്‍ 15 വരെ
ബംഗ്ലാദേശ്, മ്യാൻമർ, ശ്രീലങ്ക, തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ തലവൻമാരെ വ്യാഴാഴ്ചത്തെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജൂൺ ആറ് മുതലാണ് ലോക്സഭാ സമ്മേളനം നടക്കുക. ജൂണ്‍ ആറ് മുതല്‍ ജൂണ്‍ 15 വരെയാണ് സമ്മേളനം. മേയ് 31 ന് ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ആദ്യ ലോക്സഭാ സമ്മേളനത്തിന്റെ തീയതി ഒദ്യോഗികമായി പ്രഖ്യാപിക്കും.
ലോക്സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം രാഷ്ട്രപതി റാം നാഥ് കോവിന്ദ് പുതിയ സഭാംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. അന്ന് തന്നെയായിരിക്കും പ്രോ ടേം സ്പീക്കറെ തിരഞ്ഞെടുക്കുക. ജൂണ്‍ 10 നായിരിക്കും പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുക.