/indian-express-malayalam/media/media_files/uploads/2019/02/mamta.jpg)
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര നടപടിയില്‍ പ്രതിഷേധം തുടരുന്നു. ബില്ലിനെ യാതൊരു കാരണവശാലും പിന്തുണക്കാന്‍ സാധിക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഈ ബില്ലിന് വേണ്ടി തൃണമൂല്‍ വോട്ട് ചെയ്യില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും കശ്മീരികളോടും ചര്‍ച്ച ചെയ്ത് വേണമായിരുന്നു കേന്ദ്രം ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്താന്‍. സ്ഥിരമായ ഒരു പരിഹാരമാണ് കശ്മീരില്‍ പ്രതീക്ഷിക്കുന്നതെങ്കില്‍ ചര്‍ച്ച നടത്തുകയായിരുന്നു വേണ്ടിയിരുന്നതെന്നും മമത ബാനര്‍ജി പറഞ്ഞു.
ബില്ലിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും നേരത്തെ രംഗത്തെത്തിയിരുന്നു. ഒരു രാജ്യത്തെ നിർമ്മിക്കുന്നത് അവിടുത്തെ ജനങ്ങളാണെന്നും ഭൂമിയുടെ തുണ്ടുകളല്ലെന്നും പറഞ്ഞ രാഹുൽ അധികാര ദുർവിനിയോഗം നമ്മുടെ ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നുവെന്നും പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
Read Also: ‘ഞങ്ങൾ കീറിയെറിഞ്ഞത് ഒരു പുസ്തകം മാത്രം, ബിജെപി ഭരണഘടനയും’: പിഡിപി എംപി
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും രംഗത്തെത്തിയിരുന്നു. ഇത് വളരെ ദുഖകരമായ ദിവസമാണ്. ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിവസമാണെന്നും ചിദംബംരം പറഞ്ഞു. ”ഒരംഗം പറയുകയുണ്ടായി നിങ്ങള്‍ ചരിത്രത്തിലെ തെറ്റ് തിരുത്തിയെന്ന്. നിങ്ങള്‍ തെറ്റായിരുന്നുവെന്ന്. ചരിത്രം തെളിയിക്കും. എത്ര കൊടിയ തെറ്റാണിതെന്ന് ഭാവി തലമുറകള്‍ തിരിച്ചറിയും” പി ചിദംബരം പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 ന് കീഴില്‍ വരുന്ന നിയമം ഉപയോഗിച്ച് ആര്‍ട്ടിക്കിള്‍ 370 തന്നെ മാറ്റാന്‍ സാധിക്കില്ലെന്നും പി ചിദംബരം പറഞ്ഞു.
എന്നാല്‍, കോണ്‍ഗ്രസ് സംസാരിക്കുന്നതും പാക്കിസ്ഥാന്‍ സംസാരിക്കുന്നതും ഒരുപോലെയാണെന്ന് ബിജെപി എംപി ലോക്‌സഭയില്‍ പറഞ്ഞു. രാജ്യം ആഘോഷിക്കുമ്പോള്‍ കോണ്‍ഗ്രസ് സംസാരിക്കുന്നത് പാക്കിസ്ഥാന്‍ സംസാരിക്കുന്നതിന് തുല്യമാണ്. കറുത്ത ദിനം എന്നാണ് പാക്കിസ്ഥാന്‍ ഇതിനെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ വിശേഷിപ്പിച്ചതും അങ്ങനെ തന്നെയാണ്. കോണ്‍ഗ്രസ് പാക്കിസ്ഥാനൊപ്പം ചേരുകയാണോ എന്നും ബിജെപി എംപി പ്രഹ്ലാദ് ജോഷി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.