/indian-express-malayalam/media/media_files/2026/02/04/mamata-banerjee1-2026-02-04-14-22-15.jpg)
മമത ബാനർജി സുപ്രീം കോടതിയിൽനിന്നും പുറപ്പെടുന്നു. എക്സ്പ്രസ് ഫോട്ടോ: താഷി തോബ്ഗ്യാൽ
Mamata Vs EC SIR news: ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ (എസ്ഐആർ) സുപ്രീം കോടതിയിൽ ഫയൽ ചെയ്ത പുതിയ ഹർജിയിൽ വാദം പൂർത്തിയായി. വാദിക്കാൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നേരിട്ടാണ് ഹാജരായത്.
തിരഞ്ഞെടുപ്പ് കമ്മീഷന് താൻ നിരവധി കത്തുകൾ എഴുതിയിട്ടുണ്ടെന്ന് മമത ബാനർജി പറഞ്ഞു. ടടഞാൻ ആ സംസ്ഥാനത്തു നിന്നുള്ള ആളാണ്. തുടക്കം മുതൽ ഞങ്ങളുടെ അഭിഭാഷകർ കേസിനുവേണ്ടി പോരാടുന്നുണ്ട്, എങ്കിലും ഞങ്ങൾക്ക് നീതി ലഭിക്കുന്നില്ല. നീതി വാതിലിനു പിന്നിൽ നിന്ന് കരയുകയാണ് എന്ന് രവീന്ദ്രനാഥ ടാഗോറിനെ ഉദ്ധരിച്ച് ഞാൻ പറയുന്നു. ഞങ്ങൾക്ക് ഒരിടത്തുനിന്നും നീതി ലഭിക്കുന്നില്ല. എല്ലാ വിവരങ്ങളും ഉൾപ്പെടുത്തി ഞാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ആറ് കത്തുകൾ എഴുതി, പക്ഷേ മറുപടിയൊന്നുമില്ല. ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ് ഞാൻ. എന്റെ പാർട്ടിക്കു വേണ്ടിയാണ് ഞാൻ പോരാടുന്നത്,'' മമത വ്യക്തമാക്കി.
Also Read: ഓൺലൈൻ ഗെയിം മാതാപിതാക്കൾ വിലക്കി; ഉത്തർപ്രദേശിൽ മൂന്ന് സഹോദരിമാർ ആത്മഹത്യ ചെയ്തു
എന്തിനായിരുന്നു ഇത്ര ധൃതിയെന്ന് മമത ചോദിച്ചു. 'രണ്ട് വർഷമെടുക്കുന്ന കാര്യങ്ങൾ മൂന്ന് മാസത്തിനുള്ളിൽ നടക്കുന്നു. നൂറിലധികം പേർ മരിച്ചു. നിരവധി ബിഎൽഒമാർ ആത്മഹത്യ ചെയ്തു. ബംഗാളിനെ ലക്ഷ്യം വയ്ക്കുന്നു. എന്തുകൊണ്ട് അസം ലക്ഷ്യം വെക്കുന്നില്ല?"അവരുടെ എസ്ഐആർ പ്രക്രിയ ഇല്ലാതാക്കലിന് മാത്രമാണ്, ഉൾപ്പെടുത്തലിന് അല്ല. ഇതൊരു വാട്സ്ആപ്പ് കമ്മീഷനാണ് (തിരഞ്ഞെടുപ്പ് കമ്മീഷൻ). ഓഫീസിലിരുന്ന് തന്നെ ബിഎൽഒമാരുടെ തീരുമാനം തിരുത്താനും വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റാനും ഇവിടെ മൈക്രോ ഒബ്സർവർമാർക്ക് അനുവാദമുണ്ട്," മമത പറഞ്ഞു.
സംസ്ഥാനത്തുനിന്നുള്ള 58 ലക്ഷം പേരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കി, ഇതിനെതിരെ അപ്പീൽ നൽകാനോ ഫോം 6 സമർപ്പിക്കാനോ ഉള്ള സാഹചര്യം പോലുമില്ല. അവർ ബംഗാളിനെ മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത്. ബംഗാളിന് വേണ്ടി മാത്രമാണ് അവർ മൈക്രോ ഒബ്സർവർമാരെ നിയമിച്ചിരിക്കുന്നത്. ബംഗാളിലെ ജനങ്ങളെ അടിച്ചമർത്താനാണ് ഈ മൈക്രോ ഒബ്സർവർമാരെ അവർ നിയോഗിച്ചിരിക്കുന്നത്. ചില പൊരുത്തക്കേടുകളുടെ പേരിൽ പേരുകൾ ഒഴിവാക്കരുതെന്നും, മൈക്രോ ഒബ്സർവർമാർ വഴിയല്ലാതെ അവ നേരിട്ട് തീർപ്പാക്കണമെന്നുമാണ് തന്റെ ആവശ്യമെന്ന് മമത കോടതിയിൽ വാദിച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുൽ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. മമതയുടെ ഹര്‍ജിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി നോട്ടിസ് അയച്ചു. രണ്ടു ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം. ഹർജിയിൽ തിങ്കളാഴ്ച കോടതി വിശദമായ വാദം കേൾക്കും.
Also Read: കഴിഞ്ഞ 6 വർഷത്തിനിടെ ഇ.ഡി രജിസ്റ്റർ ചെയ്തത് 5158 കേസുകൾ; ശിക്ഷാവിധി 94 ശതമാനം: കേന്ദ്ര സർക്കാർ
ഒരു സംസ്ഥാന മുഖ്യമന്ത്രി തന്നെ നേരിട്ട് കോടതിയിലെത്തി കേസ് വാദിക്കാൻ അനുമതി തേടുന്നത് അപൂർവ്വമായ കാഴ്ചയാണ്. അഭിഭാഷക കൂടിയായ മമത, കേസിൽ കേസിൽ നേരിട്ട് ഹാജരാകാനും വാദിക്കാനും കോടതിയോട് അനുമതി തേടിയിരുന്നു. ബംഗാൾ മുഖ്യമന്ത്രിയായ മമത നിയമബിരുദധാരിയാണ്. 1970-ൽ സ്ഥാപിതമായ കൊൽക്കത്തയിലെ ജോഗേഷ് ചന്ദ്ര ചൗധരി കോളജ് ഓഫ് ലോയിൽ നിന്നാണ് മമത പഠനം പൂർത്തിയാക്കിയത്. 2003വരെ കോടതിയിൽ പ്രാക്ടീസും നടത്തിയിരുന്നു.
2025 ജൂൺ 24-നും ഒക്ടോബർ 27-നും തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച എസ്‌ഐആർ സംബന്ധമായ എല്ലാ ഉത്തരവുകളും അതോടൊപ്പമുള്ള മറ്റ് നിർദേശങ്ങളും റദ്ദാക്കണമെന്ന് മമത ബാനർജി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2025-ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി വേണം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനെന്നും അവർ ആവശ്യപ്പെടുന്നു.
VIDEO | Delhi: West Bengal CM Mamata Banerjee reaches Supreme Court for hearing of a plea filed by her challenging the ongoing Special Intensive Revision (SIR) of electoral rolls in the state.
— Press Trust of india (@PTI_News) February 4, 2026
(Full video available on PTI Videos - https://t.co/n147TvrpG7) pic.twitter.com/bffRWFgBYY
Also Read: വിചാരണ കോടതികൾ വിധിച്ചത് 1,300 വധശിക്ഷകൾ; ഹൈക്കോടതികൾ ശരിവെച്ചത് 70 മാത്രം; റിപ്പോർട്ട് പുറത്ത്
2025 നവംബർ 4-ന് പശ്ചിമ ബംഗാളിൽ എസ്ഐആർ നടപ്പിലാക്കുകയും, ഡിസംബർ 16-ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്തു. പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 19 ആയിരുന്നു. അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 14-ന് പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, എന്നാൽ സുപ്രീം കോടതിയിലെ വാദങ്ങൾ നടക്കുന്ന രീതി അനുസരിച്ച് ഈ സമയപരിധി നീട്ടിയേക്കാം.
Read More: മ്യാൻമറിൽ ശക്തമായ ഭൂചലനം; കൊൽക്കത്തയിലും ബംഗ്ലാദേശിലും പ്രകമ്പനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us