മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; സമാധാനത്തിന് ആഹ്വാനം

തുടര്‍ച്ചയായി മൂന്നാം വട്ടമാണു മമത ബംഗാളില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്

mamta banerjee, west bengal cm, west bengal elections 202, west bengal cm mamta banerjee, west bengal cm oath ceremony, mamta banerjee swearing ceremony, mamta banerjee swearing ceremony live, mamta banerjee swearing in ceremony, swearing ceremony, swearing ceremony of mamta banerjee, mamta banerjee oath ceremony live updates, bengal violence, ie malayalam

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കോവിഡ് വ്യാപനം കണക്കിലെടുത്ത് ചടങ്ങ് ലളിതമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

തുടര്‍ച്ചയായി മൂന്നാം വട്ടമാണു മമത ബംഗാളില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. തന്റെ സ്ഥിരം വേഷമായ സാരിയും ഷാളും ധരിച്ചെത്തിയ മമത ബംഗാളിയിലാണു സത്യപ്രതിജ്ഞ ചെയ്തത്. കോവിഡ് നേരിടുന്നതിനാണു തന്റെ പ്രഥമ മുന്‍ഗണനയെന്നു പറഞ്ഞ മമത സമാധാനം നിലനിര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

”സമൂഹത്തെ വലിയ തോതില്‍ ബാധിച്ച വിവേകശൂന്യമായ അക്രമത്തിന് ഞങ്ങള്‍ അറുതി വരുത്തത്തുകയെന്നതാണു നമ്മുടെ മുന്‍ഗണന. നിയമവാഴ്ച പുനസ്ഥാപിക്കാന്‍ മുഖ്യമന്ത്രി എല്ലാ അടിയന്തര നടപടികളും സ്വീകരിക്കുമെന്നാണ് എന്റെ പ്രതീക്ഷ,” സത്യപ്രതിജ്ഞാ ചടങ്ങിനു പിന്നാലെ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.

Also Read: ബംഗാൾ അക്രമം: ഗവർണറെ വിളിച്ച് പ്രധാനമന്ത്രി; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി മമത

ഇത്തവണ 213 സീറ്റുമായാണ് തൃണമൂല്‍ അധികാരത്തിലെത്തിയത്. ബിജെപിയാണ് ഇത്തവണ 77 സീറ്റോടെ പ്രതിപക്ഷ സ്ഥാനത്ത്. 2016ലെ പ്രധാന പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ്, സിപിഎം കക്ഷികള്‍ക്ക് ഇത്തവണ സീറ്റൊന്നും ലഭിച്ചില്ല.

തൃണമൂലിന്റെ വന്‍ നേട്ടത്തിനിടയിലും നന്ദിഗ്രാമില്‍ മമത ബാനര്‍ജി ബിജെപിയുടെ സുവേന്ദു അധികാരിയോട് തോറ്റിരുന്നു. 1956 വോട്ടിനാണ് തന്റെ മുന്‍ വലം കൈയായ സുവേന്ദുവിനോട് മമത തോറ്റത്. കൗണ്ടിങ്ങില്‍ കൃത്രിമം ആരോപിച്ച തൃണമൂല്‍ കോടതിയെ സമീപിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഇതല്ലെങ്കില്‍ ആറു മാസത്തിനുള്ളില്‍ തൃണമൂല്‍ എംഎല്‍എമാരെ ആരെയെങ്കിലും രാജിവയ്പിച്ച് വീണ്ടും ജനവിധി തേടുകയാണു മമതയുടെ മുന്നിലുള്ള വഴി.

തന്റെ മുന്‍ഗാമി ബുദ്ധദേബ് ഭട്ടാചാര്യ, കാലാവധി കഴിഞ്ഞ സഭയുടെ പ്രതിപക്ഷ നേതാവ് അബ്ദുള്‍ മന്നന്‍, സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് ബിമന്‍ ബോസ് എന്നിവരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read: മാധ്യങ്ങളെ വിലക്കണമെന്ന ആവശ്യം: തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നത

സംസ്ഥാനത്ത് ഫലപ്രഖാപനത്തിനുശേഷ മുണ്ടായ അക്രമത്തില്‍ രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. അക്രമസംഭവങ്ങളില്‍ സര്‍ക്കാരിനെതിരെ കടുത്ത സമ്മര്‍ദമുയരുന്നതിനിടെയാണു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. അക്രമം എത്രയും വേഗം നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥരോട് മമത ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറിനെ വിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ കടുത്ത ദുഖവും ഉത്കണ്ഠയും പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണു മമത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍നിന്നു റിപ്പോര്‍ട്ട് തേടിയിരുന്നു.

പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ, മമത സത്യപ്രതിജ്ഞ ചെയ്യുന്ന ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിനു ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട. ഇന്നലെ കൊല്‍ക്കത്തിയിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ അക്രമത്തിനിരയായവരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mamata banerjee takes oath as west bengal cm appeals for peace

Next Story
മാധ്യങ്ങളെ വിലക്കണമെന്ന ആവശ്യം: തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ഭിന്നതassembly elections 2021, election commission, election commission coronavirus cases, gag order on media, madras high court, india coronavirus, ECI Covid-19, ECI Covid-19 spread, Assembly Elections Covid-19, India Covid-19 second wave, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com