Latest News

ദീദി വികസനത്തിന്റെ സ്‌പീഡ് ബ്രേക്കറെന്ന് മോദി; മറുപടി ഉടനെ തരമെന്ന് മമത

സ്‌പീഡ് ബ്രേക്കർ ദീദി പാവപ്പെട്ടവർക്ക് എന്ത് ചെയ്തെന്നും മോദി ചോദിച്ചു

PM, narendramodi, പ്രധാനമന്ത്രി, നരേന്ദ്ര മോദി, മമത ബാനർജി, mamata banerjee,

തിരഞ്ഞെടുപ്പ് റാലിയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന്റെ സ്‌പീഡ് ബ്രേക്കറാണ് മമത ബാനർജിയെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇതിനുള്ള മറുപടി ഉടനെ തരുമെന്ന് പ്രതികരിച്ച് മമത ബാനർജിയും. പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേയാണ് മമത ബാനർജിയ്ക്കെതിരെ മോദിയുടെ പരാമർശം.

“പശ്ചിമ ബംഗാളിൽ ഒരു സ്പീഡ് ബ്രേക്കറുണ്ട്. അവരുടെ പേര് ദീദി എന്നാണ്. ഈ ദീദിയാണ് നിങ്ങളുടെ വികസനത്തിന്റെ വേഗത കുറയ്ക്കുന്ന സ്‌പീഡ് ബ്രേക്കർ. ഈ സ്‌പീഡ് ബ്രേക്കർ ഇല്ലാതായാൽ നിങ്ങളുടെ വികസനത്തിന്റെ വേഗത വർധിക്കുമെന്നാണ് ഞാൻ കരുതുന്നത്,” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയെ തള്ളിയ മമത ബാനർജിയുടെ നിലപാടിനെയും നരേന്ദ്രമോദി വിമർശിച്ചു. പാവപ്പെട്ടവർക്ക് അഞ്ച് ലക്ഷം രൂപവരെ ചികിത്സ സഹായം ലഭിക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതി മമത ബാനർജി തകർത്തെന്നും സ്‌പീഡ് ബ്രേക്കർ ദീദി പാവപ്പെട്ടവർക്ക് എന്ത് ചെയ്തെന്നും മോദി ചോദിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mamata banerjee speed breaker of development says pm narendra modi

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express