ന്യൂഡൽഹി: തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ശബ്ദം കടുപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ 34 വർഷത്തെ സിപിഎം ഭരണം അവസാനിപ്പിക്കാൻ സാധിക്കുമെങ്കിൽ ബിജെപിയുടെ അഞ്ച് വർഷത്തെ ഭരണം അവസാനിപ്പിക്കാനും സാധിക്കുമെന്ന് മമത പറഞ്ഞു. നേരത്തെ ‘2019 ബിജെപിയുടെ അന്ത്യം’ എന്ന മുദ്രാവാക്യമുയർത്തി പശ്ചിമ ബംഗാളിലെ 42 സീറ്റുകളിലും വിജയമുറപ്പിക്കുമെന്ന് മമത പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തകരെ ആവേശത്തിലാക്കി മമത വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

“പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം തകർത്തു. രാജ്യത്തെ സമ്പദ് വ്യവസ്തയും വിദേശ നയവും താറുമാറായി. ജനങ്ങൾക്കിടയിൽ വിദ്വേശം വളർത്തി. 34 വർഷത്തെ സിപിഎം ഭരണം അവസാനിപ്പിക്കാൻ സാധിക്കുമെങ്കിൽ ബിജെപിയുടെ അഞ്ച് വർഷത്തെ ഭരണം അവസാനിപ്പിക്കാനും സാധിക്കും” മമത പറഞ്ഞു.

കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മമത. 42 സീറ്റുകൾ നേടുമെന്ന് താൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് വെറും പറച്ചിൽ മാത്രമായിരിക്കില്ലെന്ന് മമത പറഞ്ഞു. കോൺഗ്രസിനെയും സിപിഎമ്മിനെയും നോക്കണ്ടെന്നും അവർ ഭായ്-ഭായ് ആണെന്നും പ്രവർത്തകരോട് മമത ആവർത്തിച്ചു.

പുൽവാമ ഭീകരാക്രമണം നടക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന് അറിയാമായിരുന്നു. ഇന്റലിജന്‍സ് വിവരം ലഭിച്ചിരുന്നു. പിന്നെന്തുകൊണ്ട് ജവാന്മാരെ സുരക്ഷിതരാക്കാനുള്ള നടപടി സ്വീകരിച്ചില്ല? രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ മോദി സര്‍ക്കാര്‍ ജവാന്മാരെ മരണത്തിന് വിട്ടു കൊടുക്കുകയായിരുന്നു” മമത പറഞ്ഞു. ലോകസഭ തിരഞ്ഞെടുപ്പിന് മുമ്പായി ആളുകളില്‍ യുദ്ധക്കൊതി ഉണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്നും മമത ആരോപിച്ചു

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ