ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി. നരേന്ദ്ര മോദിക്ക് വേണ്ടത് ജനാധിപത്യത്തിന്റെ മുഖത്തടിയാണെന്ന് മമത ബാനർജി പറഞ്ഞു. തൃണമൂൽ കോൺഗ്രസിനെ ടോൾ പിരിവുകാർ എന്ന് വിളിച്ചതിനുള്ള മറപടിയായിട്ടായിരുന്നു മമതയുടെ പ്രസ്താവന.
#WATCH West Bengal CM Mamata Banerjee in Purulia: Money doesn't matter to me.That is why when Narendra Modi came to Bengal and accused my party of being Tolabaaz (Toll collector), I wanted to give him a tight slap of democracy pic.twitter.com/JnE5xywWJI
— ANI (@ANI) May 7, 2019
“പണം എനിക്കൊരു വിഷയമല്ല. അതുകൊണ്ടാണ് നരേന്ദ്ര മോദി ബംഗാളിൽ വന്നിട്ട് എന്റെ പാർട്ടിയെ ടോൾ പിരിവ് നടത്തുന്ന പാർട്ടിയെന്ന് വിളിച്ചപ്പോൾ അയാളുടെ മുഖത്തടിക്കാൻ തോന്നിയത്. എന്നാൽ ഇപ്പോൾ നരേന്ദ്ര മോദിക്ക് വേണ്ടത് ജനാധിപത്യത്തിന്റെ മുഖത്തടിയാണ്,” മമത പറഞ്ഞു.
Also Read: തൃണമൂല്‍ പ്രവര്‍ത്തകരെ ‘പട്ടിയെ തല്ലുന്നത് പോലെ’ തല്ലുമെന്ന് ഭാരതി ഘോഷ്; മറുപടി നല്‍കി മമതാ ബാനര്‍ജി
കഴിഞ്ഞ ദിവസം അഴിമതി കേസുകൾ ആരോപിച്ച് മമത ബാനർജിയെ നരേന്ദ്ര മോദി കടന്നാക്രച്ചിരുന്നു. പ്രധാനമന്ത്രി സ്ഥാനം ശാരദാ, നാരദാ ചിട്ടി തട്ടിപ്പിലൂടെ നേടിയ പണം കൊണ്ട് വിലയ്ക്ക് വാങ്ങാൻ പറ്റില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.
Mamata Banerjee: Want to give PM Modi a tight slap of democracyhttps://t.co/u9ps9MZAf2
— The Indian Express (@IndianExpress) May 7, 2019
അതേസമയം ജയ് ശ്രീരാം എന്ന് വിളിച്ചതിന് മമത തന്നെ അറസ്റ്റ് ചെയ്യുമോ എന്ന് കഴിഞ്ഞദിവസം മോദി ചോദിച്ചിരുന്നു. തന്റെ വാഹനവ്യൂഹത്തിന് നേരെ ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച യുവാക്കളെ മമത ശാസിച്ചിരുന്നു. ഇതിനെ ഉദ്ധരിച്ചായിരുന്നു മോദിയുടെ പ്രസ്താവന. ജയ് ശ്രീറാം എന്ന് വിളിച്ചുപറയുന്നവരെയൊക്കെ ദീദി അറസ്റ്റ് ചെയ്‌ത് ജയിലിലടയ്‌ക്കുന്ന അവസ്ഥയാണുള്ളതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. മമത ബാനർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള വാക്പോര് തുടരുകയാണ്.
Also Read: അയാൾ ഒരു നാണംകെട്ട പ്രധാനമന്ത്രി: നരേന്ദ്ര മോദിയ്ക്കെതിരെ ആഞ്ഞടിച്ച് മമത ബാനർജി
നരേന്ദ്ര മോദി നാണംകെട്ട പ്രധാനമന്ത്രിയാണെന്നായിരുന്നു മമത ബാനർജി കഴിഞ്ഞ ദിവസം ഒരു തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞത്. തൃണമൂൽ കോൺഗ്രസിലെ 40 എംഎൽഎ മാർ താനുമായി സംസാരിച്ചെന്നും ബിജെപിയിലേക്ക് ചേരുമെന്നുമുള്ള പ്രധാനമന്ത്രിയുടെ വാദത്തിന് മറുപടിയായിട്ടായിരുന്നു മമതയുടെ പ്രസ്താവന.