ന്യൂഡല്‍ഹി : ‘തിടുക്കപ്പെട്ട്’ നടപ്പാക്കിയ ചരക്കുസേവന നികുതിക്കെതിരെ രാജവ്യാപക പ്രതിഷേധം സംഘടിപ്പിക്കുവാനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. ചെറുകിട വ്യവസായികളേയും കച്ചവടക്കാരെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന പ്രതിഷേധപരിപാടി ന്യൂഡല്‍ഹിയില്‍ നിന്നോ ഗുജറാത്തില്‍ നിന്നോ ആരംഭിക്കുമെന്നാണ് മമതയോട് അടുത്ത വൃന്ദങ്ങള്‍ നല്‍കുന്ന. ബുധനാഴ്ച ചേര്‍ന്ന പാര്‍ട്ടിയുടെ കോര്‍ കമ്മറ്റി യോഗത്തില്‍ ചെറുകിട വ്യവസായികളേയും കച്ചവടക്കാരെയും സംഘടിപ്പിക്കാന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും അറിയാന്‍ സാധിക്കുന്നു. താന്‍ ചരക്കുസേവന നികുതിക്ക് എതിരല്ലായെന്നും തിരക്കിട്ട് അടിച്ചേല്‍പ്പിച്ചതിനെയാണ് എതിര്‍ക്കുന്നത് എന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.
“ഇന്ത്യയിലുടനീളമുള്ള ചെറുകിട വ്യവസായികളേയും കച്ചവടക്കാരെയും ബന്ധപ്പെടാന്‍ ഞങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. പ്രതിഷേധങ്ങളും റാലികളും സംഘടിപ്പിച്ചുകൊണ്ട് ഒരു ജനകീയ മുന്നേറ്റമാന് ലക്ഷ്യംവെക്കുന്നത്. മമതാ ബാനര്‍ജിയോട് അടുപ്പമുള്ള ഒരു മുതിര്‍ന്ന തൃണമൂല്‍ നേതാവ് ഇന്ത്യന്‍ എക‌്സ്പ്രസ്സിനോട് പറഞ്ഞു.
” ജൂലൈ ഒന്നിനു ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വന്നതോടെ ഏറ്റവും ദുരിതം അനുഭവിക്കുന്നത് ചെറുകിട കച്ചവടക്കാരാണ്. ജിഎസ്ടി ക്കായുള്ള സോഫ്റ്റ്‌വെയര്‍ സ്വന്തമാക്കാന്‍ അധികം പണം നല്‍കണം എന്ന് മാത്രമല്ല. അത് നോക്കി നടത്താനും ഒരാളെ ആവശ്യമാണ്. സിസ്റ്റം ക്രാഷ് ചെയ്തുകൊണ്ടും ഇരിക്കുന്നതിനാല്‍ പലര്‍ക്കും ഇതുവരെ ജിഎസ്ടിയില്‍ ചേരാനും സാധിച്ചിട്ടില്ല” ഒരു തൃണമൂല്‍ മന്ത്രി പറഞ്ഞു. “മിഠായികച്ചവടക്കാരുടെത് പോലെ പല മേഖലയിലും ഒന്നിലേറെ നിരക്കുകളാണ് കാണിക്കുന്നത് എന്നിനാലും കച്ചവടക്കാര്‍ സംശയത്തിലാണ്. ബംഗാളിലെ മിഠായി കച്ചവടക്കാര്‍ ഇതിനോടകം തന്നെ പ്രതിഷേധം ആരംഭിച്ചുകഴിഞ്ഞു. ” അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ നിന്നും തന്നെ പ്രതിഷേധപരിപാടി ആരംഭിക്കുവാനാണ് മമത ആലോചിക്കുന്നത്.