കൊൽക്കത്ത:  ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ചായയുണ്ടാക്കി നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പശ്ചിമ ബംഗാളിലെ ദിഗയില്‍ വച്ചാണ് മമത ബാനര്‍ജി എല്ലാവരെയും ഞെട്ടിച്ചത്. ഇന്നലെയായിരുന്നു സംഭവം. ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ വഴിയിലുള്ള ഒരു ചായക്കടയില്‍ കയറി അവിടെയുള്ളവര്‍ക്കെല്ലാം മമത ബാനര്‍ജി ചായ നല്‍കി. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

Read Also: ‘ഈ ബില്ലിനെ പിന്തുണക്കില്ല’; കശ്മീര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മമത

ചായക്കടക്കാരനോട് അധികം പാല്‍ ഒഴിക്കാതെ ചായ തയ്യാറാക്കണമെന്നും മമത പറയുന്നുണ്ട്. ചായക്കടക്കാരന്റെ കയ്യില്‍ നിന്ന് അരിപ്പ വാങ്ങി എല്ലാവര്‍ക്കുമുള്ള ചായ മമത തന്നെ ഗ്ലാസുകളിലാക്കി നൽകി.

പ്രദേശവാസികളോട് സംവദിക്കാനും മമത സമയം കണ്ടെത്തി. നാട്ടുകാരിലൊരാളുടെ കുഞ്ഞിനെ എടുത്ത് ലാളിച്ചു. കുട്ടിക്ക് മമത കേക്ക് കഷ്ണവും നൽകി. വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതും മമത ബാനർജിയാണ്. ചില സമയങ്ങളില്‍ ചെറിയ കാര്യങ്ങളായിരിക്കും ജീവിതത്തില്‍ സന്തോഷം നല്‍കുന്നതെന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവച്ചത്. ചെറിയ കാര്യങ്ങൾ ജീവിതത്തിൽ വലിയ സന്തോഷം നൽകുന്നതാണ്. ചായ ഉണ്ടാക്കി നൽകുന്നതും, അത് മറ്റുള്ളവർക്ക് നൽകുന്നതും അങ്ങനെ സന്തോഷം പകരുന്ന കാര്യമാണെന്നും മമത പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook