Latest News

ഭവാനിപൂരിൽനിന്ന് മത്സരിക്കാനൊരുങ്ങി മമത, സിറ്റിങ് എംഎൽഎ രാജിവച്ചു

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതയ്ക്ക് ആറ് മാസത്തിനകം നിയമസഭാ അം​ഗത്വം നേടണം

Mamata Banerjee, ie malayalam

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് മേധാവിയുമായ മമത ബാനർജി ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. കാലങ്ങളായി താൻ ജയിച്ചു വന്ന ഭവാനിപൂർ സീറ്റിൽനിന്നാവും മമത മത്സരിക്കുക. ഭവാനിപൂർ സിറ്റിങ് എംഎൽഎ സോവൻദേബ് ചട്ടോപാധ്യായ എംഎൽഎ സ്ഥാനം ഇന്നു രാജിവച്ചു.

പശ്ചിമ ബംഗാൾ നിയമസഭാ സ്പീക്കൾ ബിമാൻ ബാധ്യോപാധ്യയുടെ ചേംബറിലെത്തി പാർട്ടി നേതാക്കളുടെയും മന്ത്രി പാർത്ഥ ചാറ്റർജിയുടെയും സാന്നിധ്യത്തിലാണ് ചട്ടോപാധ്യായ രാജി സമർപ്പിച്ചത്.

”ആറുമാസത്തിനുള്ളിൽ മുഖ്യമന്ത്രി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടണം. മമത ബാനർജിയുടെ മണ്ഡലത്തിൽനിന്നാണ് ഇത്തവണ ഞാൻ മത്സരിച്ചത്. ഇന്ന് ഞാൻ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നു, അതിലൂടെ അവർ ഭാവനിപൂരിൽനിന്നും തിരഞ്ഞെടുക്കപ്പെടും,” രാജി സമർപ്പിച്ചശേഷം ചട്ടോപാധ്യായ പറഞ്ഞു. ഭവാനിപൂരിൽനിന്നും അവർ മത്സരിക്കണമെന്നാണ് ഞാനും പാർട്ടിയും ആഗ്രഹിക്കുന്നത്. എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഭാവി അവർ ഇനി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മമത ഇത്തവണ നന്ദിഗ്രാമിൽനിന്നാണ് ജനവിധി തേടിയത്. ബിജെപി സ്ഥാനാർത്ഥി സുവേധു അധികാരിയുടെ വെല്ലുവിളി ഏറ്റെടുത്താണ് മമത നന്ദിഗ്രാമിൽനിന്ന് മത്സരിച്ചത്. എന്നാൽ പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിൽ 213 സീറ്റുകളുമായി മമതയുടെ പാർട്ടി അധികാരം നിലനിർത്തി. മുഖ്യമന്ത്രിയായി മമത അധികാരമേൽക്കുകയും ചെയ്തു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതയ്ക്ക് ആറ് മാസത്തിനകം നിയമസഭാ അം​ഗത്വം നേടണം. അതിനാലാണ് വിജയം ഉറപ്പുളള ഭവാനിപൂരിൽനിന്നും മത്സരിക്കാനൊരുങ്ങുന്നത്.

Read More: Coronavirus India Live Updates: കോവിഡിനൊപ്പം പുതിയ വെല്ലുവിളി, ബ്ലാക്ക് ഫംഗസിനെതിരെ വലിയ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി

അതേസമയം, കോവിഡ് ബാധിച്ച് സ്ഥാനാർഥികൾ മരണമടഞ്ഞ മുർഷിബാദ് ജില്ലയിലെ രണ്ടു സീറ്റുകളിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ഇതിലേതെങ്കിലും ഒരു സീറ്റിൽനിന്ന് ചട്ടോപാധ്യായ മത്സരിക്കുമെന്നും റിപ്പോർട്ടുണ്ട്. ചട്ടോപാധ്യായയെ രാജ്യസഭാ എംപിയാക്കുമെന്നും പാർട്ടി പ്രവർത്തകർ അവകാശപ്പെടുന്നുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Mamata banerjee likely to contest from bhabanipur constituency502415

Next Story
കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസിനു പിന്നാലെ വൈറ്റ് ഫംഗസ്; കൂടുതല്‍ അപകടകാരിwhite fungus, White fungus in COVID patients covid 19 white fungus, white fungus symptoms, white fungus precautions, white fungus treatment, white fungus medicines, white fungus cases india, white fungus kerala, black fungus symptoms, black fungus precautions, black fungus treatment, black fungus medicines, black fungus death, black fungus cases india, black fungus cases kerala, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X