scorecardresearch

ഇന്ത്യ എല്ലാവരുടേതും; ബിജെപിയുടെ രാഷ്ട്രീയം നടക്കില്ല: മമത ബാനര്‍ജി

മമത ബാനർജിയെ വിമർശിച്ച് പശ്ചിമ ബംഗാൾ​ ഗവർണർ ജഗ്​ദീപ്​ ധൻകർ രംഗത്തെത്തി. റാലി ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു

മമത ബാനർജിയെ വിമർശിച്ച് പശ്ചിമ ബംഗാൾ​ ഗവർണർ ജഗ്​ദീപ്​ ധൻകർ രംഗത്തെത്തി. റാലി ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു

author-image
WebDesk
New Update
Mamata banerjee, മമത ബാനർജി, kolkata mega rally, മെഗാ റാലി, cab, cab news, caa protest, caa protest today, caa protest latest news, jamia protest, jamia protest latest news, amu latest news, delhi news, caa protest in delhi, caa protest in aligarh, cab protest, cab today news, citizenship amendment bill, citizenship amendment bill 2019, citizenship amendment bill protest, citizenship amendment bill protest today, citizenship amendment bill 2019 india, citizenship amendment bill live news, cab news, citizenship amendment act, citizenship amendment act latest news, iemalayalam

കൊല്‍ക്കത്ത: രാജ്യത്ത് അവര്‍ മാത്രം അവശേഷിക്കണമെന്നും മറ്റുള്ളവരെ ഒഴിവാക്കണമെന്നുമാണു ബിജെപിയുടെ രാഷ്ട്രീയമെന്നു പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതൊരിക്കലും നടക്കാന്‍ പോകുന്നുല്ലെന്നും ഇന്ത്യ എല്ലാവരുടേതുമാണെന്നും അവര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ കൊല്‍ക്കത്തയില്‍ നടത്തിയ പടുകൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

Advertisment

പൗരത്വനിയമം ആര്‍ക്കുവേണ്ടിയാണ്? നാം എല്ലാം ഇന്ത്യന്‍ പൗരന്മാരാണ്. നിങ്ങള്‍ വോട്ട് ചെയ്തില്ലേ? നിങ്ങള്‍ ഇവിടെ ജീവിച്ചില്ലേ? പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ റജിസ്റ്ററും പിന്‍വലിക്കുന്നതുവരെ പോരാട്ടം തുടരും. പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കില്ല. പഞ്ചാബ്, ഛത്തിസ്ഗഡ്, കേരള മുഖ്യമന്ത്രിമാരും പൗരത്വ ഭേദഗതി നിയമത്തിനെതിരാണെന്നും മമത ബാനര്‍ജി പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ കൂറ്റൻ റാലിയാണ് നടന്നത്. കൊൽക്കത്തയിലെ ബാബസാഹേബ് അംബേദ്കർ റെഡ് റോഡിൽനിന്ന് ആരംഭിച്ച മെഗാ റാലി ജൊറഷങ്കോ താക്കൂർബാരിയിൽ അവസാനിച്ചു. ആയിരക്കണക്കിന് ആളുകളാണ് റാലിയുടെ ഭാഗമായത്.

publive-image

അതേസമയം, മമത ബാനർജിയെ വിമർശിച്ച് പശ്ചിമ ബംഗാൾ​ ഗവർണർ ജഗ്​ദീപ്​ ധൻകർ രംഗത്തെത്തി. റാലി ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും തീരുമാനത്തില്‍ താന്‍ അതീവ ദു:ഖിതനാണെന്നും റാലിയില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെടുന്നതായും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.

Advertisment

CAA Protests LIVE Updates: രാജ്യത്ത് പ്രതിഷേധം ശക്തം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രചാരണത്തിനായി ബാനര്‍ജി ജനങ്ങളുടെ പണം പാഴാക്കുകയാണെന്നും നേരത്തെ ഗവര്‍ണര്‍ ജഗദീപ് ധങ്കര്‍ ആരോപിച്ചിരുന്നു. ഇതിനായി ടെലിവിഷനില്‍ നല്‍കിയ പരസ്യങ്ങള്‍ മുഖ്യമന്ത്രി വേഗം തന്നെ പിന്‍വലിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ പണം ഉപയോഗിച്ചാണ് ഇവ സംപ്രേഷണം ചെയ്യുന്നത്. ഇത് അനുവദിക്കാനാകില്ലെന്നും ഗവർണർ പറഞ്ഞു.

Also Read: അവർ കൃഷ്ണനും അർജുനനുമല്ല, ദുര്യോധനനും ശകുനിയും; മോദിക്കും ഷായ്ക്കുമെതിരെ വീണ്ടും സിദ്ധാർഥ്

എന്നാൽ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോവുകയാണ് മമത ബാനർജി. തുടക്കം മുതൽ സർക്കാരിന്റെ നീക്കങ്ങളെ ശക്തമായി വിമർശിക്കുകയും എതിർക്കുകയും ചെയ്ത മമത ബാനർജി പ്രതിഷേധവുമായി തെരുവിലിറങ്ങുക കൂടി ചെയ്തതോടെ കേന്ദ്രത്തിന് അത് വീണ്ടും തിരിച്ചടിയാകും.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സംസ്ഥാനത്ത് ശക്തമാണ്. ഞായറാഴ്ച മാത്രം പ്രതിഷേധക്കാർ 15 ഓളം റെയിൽവേ സ്റ്റേഷനുകൾ തല്ലിതകർക്കുകയും രണ്ട് ട്രെയിനുകൾ തടയുകയും ചെയ്തിരുന്നു. 24 നോർത്ത് പർഗാനാസ്, ഹൗറ, ബുർദ്വാൻ, ബിർഭും എന്നീ പ്രദേശങ്ങളിൽ നിന്നുമാണ് കൂടുതൽ അക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Also Read: 'പിറന്ന മണ്ണിൽ ജീവിക്കാൻ രേഖ വേണോ സർക്കാരേ'; പ്രതിഷേധിച്ച് കുരുന്നുകളും

രാജ്യത്തെ ക്യാമ്പസുകളിലും പ്രതിഷേധം ശക്തമാവുകയാണ്. ഞായറാഴ്ച രാത്രി ജാമിയ മിലിയ ക്യാമ്പസിനകത്തുണ്ടായ അക്രമണ സംഭവങ്ങളിൽ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അരങ്ങേറി. വിവിധ സ്ഥലങ്ങളില്‍ വിദ്യാര്‍ഥി സംഘടനകള്‍ മാര്‍ച്ച് നടത്തി.

കേരളത്തിലും പ്രതിഷേധം ശക്തമാണ്. കളമശേരി കുസാറ്റില്‍ പഠിപ്പ് മുടക്കിയ വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ പ്രകടനം നടത്തി. പ്രകടനം പൊലീസ് തടഞ്ഞു. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലേക്ക് എസ്‌കെഎസ്എസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

Citizenship Amendment Bill

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: