കൊൽക്കത്ത: ഫുട്ബോൾ ആരാധികയായ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് സ്‌പെഷൽ സമ്മാനം അയച്ചിരിക്കുകയാണ് ലയണൽ മെസ്സി. കഴിഞ്ഞ വർഷം ബംഗാളിൽ അണ്ടർ-17 വേൾഡകപ്പ് ഭംഗിയായി നടത്തിയതിനുളള അംഗീകാരമായാണ് സ്വന്തം കൈപ്പടയിൽ ഒപ്പിട്ട ബാഴ്സലോണ ജഴ്സി മെസ്സി സമ്മാനമായി മമതയ്ക്ക് അയച്ചു കൊടുത്തത്.

‘എന്രെ സുഹൃത്ത് ദീദിക്ക് എല്ലാവിധ ആശംസകളും നേരുന്നു’വെന്നും മെസ്സി ജഴ്സിയിൽ കുറിച്ചിട്ടുണ്ട്. മുൻ ബാഴ്സലോണ താരങ്ങളായ ജൂലിയാനോ ബല്ലേട്ടിയും ജാരി ലിറ്റ്മനേനും ചേർന്ന് സമ്മാനം ഫുട്ബോൾ ഫൗണ്ടേഷന് കൊൽക്കത്തയിൽവച്ച് കൈമാറി. കൊൽക്കത്തയിൽ നടന്ന മോഹൻ ബഗാൻ-ബാഴ്സലോണ സൗഹൃദ മത്സരത്തിന് ശേഷമായിരുന്നു സമ്മാനം കൈമാറിയത്.

”മമത ബാനർജിക്ക് നേരിട്ട് സമ്മാനം കൈമാറാൻ അവർക്ക് കഴിഞ്ഞില്ല. അതിനാലാണ് ഞങ്ങളെ ഏൽപ്പിച്ചത്. ഞങ്ങൾ മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ കാണാൻ അനുവാദം ലഭിക്കുന്ന സമയത്ത് സമ്മാനം കൈമാറും”, ഫുട്ബോൾ ഫൗണ്ടേഷൻ സ്ഥാപകൻ കൗശിക് മൗലിക് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

കൊൽക്കത്തയ്ക്ക് ലയണൽ മെസ്സി അപരിചിതനല്ല. 2011 ൽ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അർജന്റീന-വെനസ്വല സൗഹൃദ മത്സരം കാണാനായി മെസ്സി കൊൽക്കത്തയിൽ വന്നിട്ടുണ്ട്. കൊൽക്കത്തയിൽ മെസ്സിക്ക് ആരാധകരുടെ വലിയൊരു കൂട്ടം തന്നെയുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ