കൊൽക്കത്ത: ബിജെപിയെ ഇന്ത്യയിൽനിന്നും പുറത്താക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇതിനായി ഏല്ലാ പാർട്ടികളും ഒന്നിക്കണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു. ബിജെപിയെ ഇന്ത്യയിൽനിന്നും പുറത്താക്കുക എന്ന മുദ്രാവാക്യം ഉയർത്തി മമത ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം എന്ന സമിതിക്ക് രൂപം നൽകി. വെള്ളിയാഴ്ച കൊൽക്കത്തയിൽ തൃണമൂൽ റാലിയിലായിരുന്നു മമതയുടെ പ്രഖ്യാപനം. അടുത്തമാസമാണ് പ്രചരണപരിപാടികൾക്ക് തുടക്കം കുറിക്കുന്നത്.
വിദേശ നയത്തില്‍ ഉള്‍പ്പെടെ സകല മേഖലകളിലും ബിജെപി പരാജയപ്പെട്ട സാഹചര്യത്തില്‍ ബിജെപിയെ പുറന്തള്ളുക എന്ന കാമ്പെയിന് തുടങ്ങുമെന്ന് മമത പ്രഖ്യാപിച്ചു.18 പ്രതിപക്ഷ പാര്‍ട്ടികളാണ് രാഷ്ട്രപതി സ്ഥാനാര്‍ഥി മീരാകുമാറിനെ പിന്തുണച്ചത്. ബിജെപിയെ തോല്‍പ്പിക്കാന്‍ ഈ സഖ്യം വിശാലമാക്കും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ സഖ്യം അനായാസജയം നേടും. സോണിയാ ഗാന്ധി, ലാലുപ്രസാദ് യാദവ്, നിതിഷ് കുമാര്‍, അരവിന്ദ് കെജ്രിവാള്, എന്നിവര്‍ക്കൊപ്പം അണിനിരക്കുമെന്നും മമത പറഞ്ഞു.
“നാരദയുടെ ഒളിക്യാമറ ഓപ്പറേഷന്, ശാരദ എന്നീ കേസുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ ഞങ്ങളെ വിരട്ടാന്‍ നോക്കുകയാണ്. ഞങ്ങളാരും കുറ്റക്കാരല്ല. ഞങ്ങള്‍ തലകുനിക്കില്ല”- മമത വ്യക്തമാക്കി.ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതില്‍ പിന്നെ നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശബന്ധം താറുമാറായെന്ന് മമത വിമര്‍ശിച്ചു. നോട്ട് അസാധുവാക്കലിനെയും ജിഎസ്ടിയെയും വിമര്‍ശിച്ചവര്‍ക്കെതിരെ കേന്ദ്രം സിബിഐയെ ഉപയോഗിച്ച് പകരംവീട്ടുകയാണെന്നും മമത ആരോപിച്ചു.