scorecardresearch

Latest News

‘അധാർമ്മികമായ പ്രസ്താവന;’ ഗവർണറെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്ത് മമത

ഗവർണർ ഒരു “സൂപ്പർ ഗാർഡ്” ആയി പ്രവർത്തിക്കുകയാണെന്നും സർക്കാർ ഉദ്യോഗസ്ഥരെ “അയാളുടെ സേവകരായി” കാണുന്നുവെന്നും മമത

Mamata Banerjee, Bengal Governor, IE Malayalam

പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖറിനെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്ത് മുഖ്യമന്ത്രി മമതാ ബാനർജി.അദ്ദേഹത്തിന്റെ “അധാർമ്മികവും ഭരണഘടനാ വിരുദ്ധവുമായ” പ്രസ്താവനകൾ കാരണം ഇത് ചെയ്യാൻ “നിർബന്ധിതനായി” എന്നാണ് ബ്ലോക്ക് ചെയ്തതിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത്. ഗവർണർ ഒരു “സൂപ്പർ ഗാർഡ്” ആയി പ്രവർത്തിക്കുകയാണെന്നും സർക്കാർ ഉദ്യോഗസ്ഥരെ “അയാളുടെ സേവകരായി” പരിഗണിക്കുകയാണെന്നും മമത ആരോപിച്ചു.

“എന്നോട് ക്ഷമിക്കണം, പക്ഷേ ഞാൻ ഇത് ചെയ്യാൻ നിർബന്ധിതനായി. എല്ലാ ദിവസവും, അയാൾ (ധങ്കർ) ഞങ്ങളെ അധിക്ഷേപിക്കാറുണ്ടായിരുന്നു. അയാൾ എന്നെയും ഞങ്ങളുടെ ഓഫീസർമാരെയും കുറ്റപ്പെടുത്തും. ഞങ്ങൾ അയാളുടെ വേലക്കാരോ കൂലിപ്പണിക്കാരോ എന്ന മട്ടിൽ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. അധാർമ്മികവും ഭരണഘടനാ വിരുദ്ധവുമായ കാര്യങ്ങളാണ് അയാൾ പറഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അടിമത്ത തൊഴിലാളികളായി. അയാൾ (ഗവർണർ) നാമനിർദ്ദേശം ചെയ്യപ്പെട്ടയാളാണ്, തിരഞ്ഞെടുക്കപ്പെട്ട ആളല്ല. പക്ഷേ അയാൾ ഒരു ‘സൂപ്പർ ഗാർഡ്’ ആയി പ്രവർത്തിക്കുകയായിരുന്നു. എല്ലാ ദിവസവും അദ്ദേഹം ട്വിറ്ററിൽ മനുഷ്യത്വരഹിതമായ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു, അത് എന്നെ പ്രകോപിപ്പിച്ചു. അയാളെ തടയാൻ ഞാൻ നിർബന്ധിതയായി,” മമത പറഞ്ഞു.

ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൻ നാല് കത്തുകൾ എഴുതിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. “അധികാരമില്ലെങ്കിലും അദ്ദേഹം ഞങ്ങളുടെ ഉദ്യോഗസ്ഥരെ ദിവസവും വിളിക്കാറുണ്ട്. അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നോട് പറയാം. പകരം എല്ലാവരെയും ഭീഷണിപ്പെടുത്തുകയാണ്. ഐ-ടി ഉദ്യോഗസ്ഥർ മുതൽ സിബിഐ, ഇഡി, കസ്റ്റംസ്, കൊൽക്കത്ത പോലീസ് കമ്മീഷണർ, ഡിജി, ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡിഎം, എസ്പി എന്നിങ്ങനെ എല്ലാവരേയും അദ്ദേഹം ഭീഷണിപ്പെടുത്തുന്നുവെന്നും ആരെയും വെറുതെവിടില്ലെന്നും ഞാൻ കേട്ടിട്ടുണ്ട്. അയാൾ എന്താണ് ചിന്തിക്കുന്നത്? ബംഗാളിലെ ജനങ്ങൾ തല കുനിക്കില്ല. ഈ വിഷയം കേന്ദ്രത്തോട് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഞാൻ അവരെ അറിയിച്ചിട്ടില്ലെന്ന് അവർക്ക് പറയാൻ കഴിയില്ല,” മമത പറഞ്ഞു.

Also Read: നിയമസഭാ തിരഞ്ഞെടുപ്പ്: റാലികൾക്കും റോഡ്‌ഷോകൾക്കുമുള്ള വിലക്ക് നീട്ടി

ഗവർണർ എല്ലാവർക്ക് നേർക്കും ചാരവൃത്തി നടത്തുകയാണെന്നും മമത ബാനർജി ആരോപിച്ചു. “രാജ്ഭവനിൽ നിന്ന് അവൻ എല്ലാവർക്ക് ചാരപ്പണി ചെയ്യുന്നു. ഇത് പെഗാസസ് പോലെയാണ്,” മമത ബാനർജി പറഞ്ഞു.

അതേസമയം ഇതിന് പിറകെ, മമത ബാനർജിയുടെ നീക്കം ഭരണഘടനാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ഗവർണർ പറഞ്ഞു. ഒരു സംസ്ഥാനവും ഭരണഘടനാ മാനദണ്ഡങ്ങളെയും നിയമങ്ങളെയും തടയുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണെന്ന് ഭരണഘടനയുടെ അനുച്ഛേദം 159 വ്യവസ്ഥ ചെയ്യുന്നുവെന്ന് ഗവർണർ ട്വീറ്റ് ചെയ്തു.

സംഭവത്തിൽ ബിജെപിയും മമതയ്ക്കെതിര പ്രതികരിച്ചു. “ഗവർണർ മുഖ്യമന്ത്രിയോട് കുറച്ച് ചോദ്യങ്ങൾ ചോദിച്ചിരുന്നു. അവർക്ക് ഉത്തരം നൽകാൻ കഴിഞ്ഞില്ല, ഇപ്പോൾ അവർ ഓടിയൊളിക്കുന്നു,” ബിജെപി അധ്യക്ഷൻ സുകാന്ത മജുംദർ പറഞ്ഞു.

രാജ്ഭവനിൽ നിന്നുള്ള ഗവർണർ മറ്റുള്ളവരെ ചാരപ്പണി ചെയ്യുന്നുവെന്ന് മുഖ്യമന്ത്രിക്ക് ശരിക്കും അറിയാമെങ്കിൽ അക്കാര്യം വ്യക്തമാക്കണമെന്ന് സിപിഎം നേതാവ് സുജൻ ചക്രവർത്തി പറഞ്ഞു. ഇത് വളരെ ഗുരുതരമായ ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഇന്ത്യ നടത്തുന്നത് ഏറ്റവും വലിയ ഭക്ഷ്യവിതരണ യജ്ഞം; ക്ഷേമ പദ്ധതികളെ പ്രശംസിച്ച് രാഷ്ട്രപതി

ഗവർണറും ബംഗാൾ ഗവൺമെന്റും തമ്മിലുള്ള സംഘർഷങ്ങൾക്ക് ഇടയിലാണ് പുതിയ സംഭവ വികാസം. ജനങ്ങൾ പശ്ചിമ ബംഗാളിനെ “ജനാധിപത്യത്തിന്റെ ഗ്യാസ് ചേമ്പർ” ആയി കാണുന്നുവെന്നും “മനുഷ്യാവകാശങ്ങളെ ചവിട്ടിമെതിക്കുന്നു” എന്നും ധങ്കർ ഞായറാഴ്ച ആരോപിച്ചിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Mamata banerjee blocks governor jagdeep dhankar twitter