ന്യൂഡല്‍ഹി:നേതാക്കളുടെ ഉയര്‍ച്ചയിലും തകര്‍ച്ചയിലും ഭക്തര്‍ വിധിയെ പഴിക്കുന്നു. എന്നാല്‍ സമയം, സാഹചര്യങ്ങള്‍, നയതന്ത്രം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണിതെന്നാണ് ചിലര്‍ പറയന്നത്. കര്‍ണാടക മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള മത്സരത്തില്‍ മൂന്ന് തവണ പരാജയപ്പെട്ട് ഇപ്പോള്‍ കോണ്‍ഗ്രസിന് തലപ്പത്തെത്തുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയേക്കാള്‍ നന്നായി മറ്റാര്‍ക്കാണ് ഇതെല്ലാം അറിയുന്നത്.
1999, 2004, 2013 വര്‍ഷങ്ങളില്‍ മുഖ്യമന്ത്രി പദത്തിലെത്താന്‍ കഴിയാത്തതിന്റെ നഷ്ടങ്ങള്‍, ഗാന്ധി കുടുംബത്തിന്റെ കടുത്ത വിശ്വസ്തനായിരുന്നിട്ടും യഥാക്രമം എസ് എം കൃഷ്ണ, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് ധരം സിംഗ്, സിദ്ധരാമയ്യ എന്നിവരോട് ഖാര്‍ഗെ പരാജയപ്പെട്ടു. എന്നാല്‍ മുന്‍ വിദ്യാര്‍ത്ഥി നേതാവും ഗുല്‍ബര്‍ഗ സിറ്റി കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റും ഒമ്പത് തവണ എംഎല്‍എയുമായ അദ്ദേഹം ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല, വിമതനായില്ല. കോണ്‍ഗ്രസിന്റെ ഏറ്റവും പ്രമുഖ ദലിത് മുഖങ്ങളില്‍ ഒരാളായ ഖാര്‍ഗെ പാര്‍ട്ടിക്ക് സ്വാധീനമുള്ള സംസ്ഥാനത്ത് നിന്നുള്ള അദ്ദേഹത്തിന് ലോക്‌സഭയിലെയും ഇപ്പോള്‍ രാജ്യസഭയിലെയും പാര്‍ട്ടി നേതാവിനെപ്പോലെ ഇടയ്ക്കിടെ ലഭിക്കുന്ന പദവികെണ്ട് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
എന്നാല്‍ ഇപ്പോള്‍, കാത്തിരുന്ന സമ്മാനം ഖാര്‍ഗെയുടെ മടിയില്‍ വീഴാന്‍ പോകുകയാണ്, ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന്റെ അനുഗ്രഹം അദ്ദേഹത്തിനൊപ്പമുണ്ടെന്നാണ് തെളിയുന്നത്. എന്നാല്‍ ലോക്സഭാ എംപി ശശി തരൂരുമായി മത്സരമുള്ളതിനാല്‍ ഒക്ടോബര്‍ 19 ന് മാത്രമേ ഫലം ഔദ്യോഗികമായി അറിയൂ.
ജയിച്ചാല്‍ ഹിന്ദിയില്‍ പ്രാവീണ്യമുള്ള ഖാര്‍ഗെ, സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ് പ്രസിഡന്റാകുന്ന ആറാമത്തെ ദക്ഷിണേന്ത്യന്‍ നേതാവാകും. ബി പട്ടാഭി സീതാരാമയ്യ, എന്‍ സഞ്ജീവ റെഡ്ഡി, കെ കാമരാജ്, എസ് നിജലിംഗപ്പ, പി വി നരസിംഹ റാവു എന്നിവരാണ് മറ്റുള്ളവര്‍. അതിലും പ്രധാനമായി, രണ്ടര പതിറ്റാണ്ടിനിടെ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് പാര്‍ട്ടിയെ നയിക്കുന്ന ആദ്യ വ്യക്തിയുമാകും അദ്ദേഹം.
1969-ല്‍ തന്റെ ജന്മനാടായ ഗുല്‍ബര്‍ഗയിലെ സിറ്റി കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിതനായതു മുതല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ഖാര്‍ഗെ 1972-ല്‍ ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴാണ് അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. തിരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിക്കുകയും എട്ട് തവണ നേട്ടം ആവര്‍ത്തിക്കുകയും ചെയ്തു. 1976-ല്‍ ദേവരാജ് ഉര്‍സ് സര്‍ക്കാരില്‍ ആദ്യമായി മന്ത്രിയായി.
1980ല്‍ ഗുണ്ടു റാവു മന്ത്രിസഭ, 1990-ല്‍ എസ് ബംഗാരപ്പ മന്ത്രിസഭ, 1992 മുതല്‍ 1994 വരെ എം വീരപ്പ മൊയ്ലി സര്‍ക്കാര്‍ – എല്ലാ കോണ്‍ഗ്രസ് സര്‍ക്കാരുകളിലും മന്ത്രിയായിരുന്നു അദ്ദേഹം. 1996-99 ലും 2005-08 ലും പ്രതിപക്ഷ നേതാവായിരുന്നു. 2009-ല്‍ ആദ്യമായി ലോക്‌സഭയില്‍ എത്തി ദേശീയ രാഷ്ട്രീയത്തിലേക്ക് മാറുന്നതിന് മുമ്പ് 2005-08 മുതല്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു. മന്‍മോഹന്‍ സിംഗ് മന്ത്രി സഭയില്‍ ആദ്യം തൊഴില്‍ മന്ത്രിയായി, തുടര്‍ന്ന് റെയില്‍വേ, സാമൂഹിക നീതി, ശാക്തീകരണം എന്നിവയുടെയും ചുമതലകള്‍ വഹിച്ചു.
2014ല്‍ കോണ്‍ഗ്രസ് നാണംകെട്ട തോല്‍വി ഏറ്റുവാങ്ങുകയും ലോക്സഭയില്‍ കേവലം 44 അംഗങ്ങളായി ചുരുങ്ങുകയും ചെയ്തതാണ് ഖാര്‍ഗെയ്ക്ക് വന്ന് ചേര്‍ന്ന ഏറ്റവും വലിയ അവസരം. ഗുല്‍ബര്‍ഗയില്‍ നിന്ന് രണ്ടാം തവണയും വിജയിച്ച ഖാര്‍ഗെ ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവായി. മഹാഭാരതത്തെ ഉദ്ധരിച്ചുകൊണ്ട് ഖാര്‍ഗെ പറഞ്ഞു: ‘ലോകസഭയില്‍ നമുക്ക് 44 അംഗങ്ങളാതിരിക്കാം, പക്ഷേ
നൂറു കൗരവരാല്‍ പാണ്ഡവര്‍ ഒരിക്കലും ഭയപ്പെടുത്തുകയില്ല’ അദ്ദേഹം അഞ്ച് വര്‍ഷം ലോക്‌സഭയില്‍ പാര്‍ട്ടിക്ക് വേണ്ടി പോരാട്ടം നയിച്ചു.
2019-ല്‍, തന്റെ തിരഞ്ഞെടുപ്പ് കരിയറില്‍ ആദ്യമായി, ഖാര്‍ഗെ പരാജയം രുചിച്ചപ്പോള്‍, വിശ്വസ്തനായ നേതാവിനെ രാജ്യസഭയിലേക്ക് കൊണ്ടുവന്ന് പാര്‍ട്ടി പ്രതിഫലം നല്‍കി. അദ്ദേഹത്തിന്റെ കഴിവുകള്‍ക്കുള്ള അംഗീകാരമായിരുന്നു അത്. 2021 ഫെബ്രുവരിയില്‍ അദ്ദേഹത്തെ സഭയിലെ പ്രതിപക്ഷ നേതാവാക്കി.
ബുദ്ധമതം പിന്തുടരുന്ന ഖാര്‍ക്കെ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്താന്‍ യോഗ്യതകള്‍ ഇനിയുമുണ്ട്. സ്വഭാവം കൊണ്ട് അദ്ദേഹം സൗമ്യനും, ശാന്തനും മൃദുഭാഷിയുമാണ്, ഒരു രാഷ്ട്രീയ വിവാദത്തിലേക്ക് ഇറങ്ങിയിട്ടില്ല. ഗുല്‍ബര്‍ഗ ജില്ലയിലെ വാര്‍വാട്ടിയിലെ ഒരു ദരിദ്ര കുടുംബത്തില്‍ ജനിച്ച അദ്ദേഹം ബി.എ.യും നിയമവും പഠിച്ച് കുറച്ചുകാലം പ്രാക്ടീസ് ചെയ്തു, രാഷ്ട്രീയത്തില്‍ മുഴുകി 1969-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസിനെ നയിക്കാന്‍ ഇന്ദിരാഗാന്ധി ഏറ്റവും വലിയ വെല്ലുവിളി നേരിട്ട വര്‍ഷം കൂടിയായിരുന്നു അത്. അരനൂറ്റാണ്ടിലേറെ കഴിഞ്ഞ്, സമാനമായ ഒരു സാധ്യതയെ അഭിമുഖീകരിക്കുന്ന ഗാന്ധി കുടുംബത്തിന് സമാന്തര ശക്തി കേന്ദ്രങ്ങളില്ലെന്ന് ഉറപ്പാക്കാന്‍ ഖാര്‍ഗെയെക്കാള്‍ വലിയ വിശ്വസ്ഥനെ തിരഞ്ഞെടുക്കാന്‍ കഴിയുമായിരുന്നില്ല.