/indian-express-malayalam/media/media_files/VymE7KxeRtwu0B1Ka1Ap.jpg)
Maldives President Mohamed Muizzu made the request during a meeting with Union Minister Kiren Rijiju. (Photo: X/@KirenRijiju)
മാലിദ്വീപിന്‍റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം കഴിഞ്ഞ്, ദ്വീപിൽ നിന്ന് സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കാൻ മുഹമ്മദ് മുയിസു ഇന്ത്യൻ സർക്കാരിനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു.
അടിയന്തര വൈദ്യസഹായം നൽകുന്നതിൽ രണ്ട് ഇന്ത്യന്‍ ഹെലികോപ്റ്ററുകൾക്കുള്ള പ്രധാന പങ്ക് പ്രസിഡന്റ് മുയിസു അംഗീകരിച്ചതായി മാലിദ്വീപ് പ്രസിഡന്റിന്‍റെ ഓഫീസ് അറിയിച്ചു.
മെഡിക്കൽ ആവശ്യങ്ങള്‍ക്കും മയക്കുമരുന്ന് കടത്ത് തടയുന്നതിനുമായി വിമാനം പ്രവർത്തിപ്പിക്കുന്നതിന് മാലദ്വീപിൽ സന്നിഹിതരായ ഇന്ത്യൻ സൈനികരുടെ പ്രശ്നം, മന്ത്രി റിജ്ജു സന്ദർശിച്ചപ്പോൾ രാഷ്ട്രപതി ഉന്നയിച്ചതായി സ്ഥിരീകരിച്ച ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ 'തുടർച്ചയായ സഹകരണത്തിനായി രണ്ട് ഗവൺമെന്റുകളും പ്രായോഗിക പരിഹാരങ്ങൾ ചർച്ച ചെയ്യും,' എന്ന് പറഞ്ഞു. 'മാലിദ്വീപിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾ സേവിക്കുന്ന'തിനായി പ്രവര്‍ത്തിക്കും എന്നും കൂട്ടിച്ചേര്‍ത്തു.
മാലദ്വീപ് പൗരന്മാരുടെ മെഡിക്കൽ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഇന്ത്യൻ ഹെലികോപ്റ്ററുകളും വിമാനങ്ങളും നൽകിയ സംഭാവനയെ പ്രസിഡന്റ് മുയിസു അംഗീകരിച്ചതായി വൃത്തങ്ങൾ അറിയിച്ചു. 'അന്താരാഷ്ട്ര വിനോദസഞ്ചാരികൾ വിദൂര ദ്വീപുകളിൽ താമസിക്കാന്‍ എത്തുമ്പോള്‍, അവരുടെ ആത്മവിശ്വാസത്തിന്‍റെ അടിസ്ഥാനവും അവയാണ്. മയക്കുമരുന്ന് കടത്ത് നിരീക്ഷിക്കുന്നതിലും ചെറുക്കുന്നതിലും അവ വഹിച്ച പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു,' വൃത്തങ്ങള്‍ പറഞ്ഞു.
"മാലിദ്വീപിൽ നിന്ന് സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കാൻ മാലദ്വീപ് സർക്കാർ ഇന്ത്യാ ഗവൺമെന്റിനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ചു. ഇന്ത്യൻ എർത്ത് സയൻസസ് മന്ത്രി കിരണ്‍ രിജുവിനെ കണ്ട വേളയില്‍ ആണ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു ഔദ്യോഗികമായി അഭ്യർത്ഥിച്ചത്," മാലിദ്വീപ് പ്രസിഡന്റിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
സെപ്തംബറിൽ നടന്ന പ്രസിഡൻഷ്യൽ റണ്ണോഫിൽ, ഇന്ത്യ അനുകൂലിയായ നിലവിലെ ഇബ്രാഹിം മുഹമ്മദ് സോലിഹിനെ, മുയിസു പരാജയപ്പെടുത്തിയിരുന്നു.
മാലിദ്വീപിൽ നിന്ന് ഇന്ത്യൻ സൈനികരെ പിൻവലിക്കുന്നത് ഇരു രാജ്യങ്ങളും പരിഹരിക്കേണ്ട വിഷയങ്ങളിൽ ഒന്നാണെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അദ്ദേഹം സൂചിപ്പിച്ചിരുന്നു.
2013 മുതൽ 2018 വരെ പ്രസിഡന്റായിരുന്ന കാലത്ത് ചൈനയുമായി അടുത്ത ബന്ധം സ്ഥാപിച്ച മാലദ്വീപ് മുൻ പ്രസിഡന്റ് അബ്ദുല്ല യമീനുമായി അടുപ്പമുള്ളയാളാണ് മുയിസു.
Read in English: Maldives President asks India to withdraw military personnel from island
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us