തൂത്തുക്കുടി: മാലിദ്വീപ് മുന്‍ ഉപരാഷ്ട്രപതി അഹമ്മദ് അദീബിനെ ഇന്ന് വൈകീട്ട് തൂത്തുക്കുടിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ചരക്ക് കപ്പലില്‍ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്. തമിഴ്‌നാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജൂലായ് 27 നാണ് അദീബ് മാലി വിട്ടത്.

മുന്‍ മാലി രാഷ്ട്രപതി അബ്ദുള്ള യമീനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ആളാണ് അദീബ്. ചില അഴിമതി കേസുകളിലും അദീബ് പ്രതിയാണ്. കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ അദീബിന്റെ പാസ്‌പോര്‍ട്ട് മാലി അധികൃതര്‍ തടഞ്ഞുവച്ചിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ചയാണ് അദീബിനെ കാണാതായെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അദീബ് ഇന്ത്യയിലേക്ക് കടന്നേക്കാമെന്ന വിവരം മാലി അധികൃതര്‍ കൈമാറിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് പൊലീസ് അദീബിനായി അന്വേഷണം നടത്തിയത്. ചരക്കുകപ്പലിലെ ജീവനക്കാരന്‍ എന്ന നിലയിലാണ് അദീബ് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook