ക്വാ​ലാ​ലം​പു​ർ: ബീജിംഗിലേക്കുളള യാത്രക്കിടെ ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിൽ വച്ച് കാണാതായ മലേഷ്യന വിമാനത്തിനായുളള തിരച്ചിൽ അവസാനിപ്പിക്കാൻ തീരുമാനം. ഈ വർഷം ജൂൺ വരെ തിരച്ചിൽ നടത്തിയാൽ മതിയെന്നാണ് തീരുമാനം. നേരത്തെ വിമാനത്തിന്റെ അവശിഷ്ടം എന്ന് കരുതുന്ന ഭാഗങ്ങൾ മഡഗാസ്‌കറിൽ നിന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ വിമാനത്തിന്റെ മറ്റ് ഭാഗങ്ങൾ കണ്ടെത്താൻ സാധിക്കാതിരുന്നത് തിരച്ചിൽ സംഘത്തെ പ്രതിരോധത്തിലാക്കി. നാല് വർഷം മുൻപ് മാർച്ച് എട്ടിനാണ് ക്വാലാലംപൂരിൽ നിന്ന് ബീജിംഗിലേക്ക് പോയ മലേഷ്യൻ വിമാനം കാണാതായത്. ബോയിംഗ് 777 വിമാനമാണ് കാണാതായത്.
ചൈ​ന, ഓ​സ്ട്രേ​ലി​യ, മ​ലേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത​മാ​യാ​ണു തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. വിമാനം കാണാതാവുമ്പോൾ 239 യാത്രക്കാരും 20 ഓളം ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ഇവരെല്ലാം മരിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. തിരച്ചിൽ അവസാനിപ്പിച്ചാൽ മാത്രമേ ഇതുമായി ബന്ധപ്പെട്ട കേസുകളും തീരുമാനമാക്കാൻ സാധിക്കൂ.