ക്വാലാലംപൂർ: മലേഷ്യൻ രാജാവ് സുൽത്താൻ മുഹമ്മദ് അഞ്ചാമൻ സ്ഥാനം ഒഴിഞ്ഞു. ആദ്യമായാണ് ഒരു മലേഷ്യൻ രാജാവ് സ്ഥാനം ഒഴിയുന്നത്. 49 കാരനായ സുൽത്താൻ സ്ഥാനം ഒഴിയാനുള്ള കാരണമെന്താണെന്ന് കൊട്ടാരം പുറത്തുവിട്ടിട്ടില്ല.

രണ്ടു മാസം മുൻപ് സുൽത്താൻ മെഡിക്കൽ അവധിയിൽ പ്രവേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സ്ഥാനം ഒഴിഞ്ഞതായുള്ള അറിയിപ്പ് കൊട്ടാരം പുറത്തുവിട്ടത്. അതേസമയം, സുൽത്താന്റെ ആരോഗ്യം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മുസ്‌ലിം ഭൂരിപക്ഷമുള്ള രാജ്യമാണ് മലേഷ്യ. രാജഭരണം നിലനിൽക്കുന്ന മലേഷ്യയിൽ അഞ്ചു വർഷം കൂടുമ്പോഴാണ് പുതിയ രാജാവ് അധികാരം ഏൽക്കുന്നത്. 2016 ഡിസംബറിലാണ് സുൽത്താൻ മുഹമ്മദ് അഞ്ചാമൻ അധികാരമേറ്റത്.

അതേസമയം, റഷ്യൻ സുന്ദരിയുമായുള്ള വിവാഹത്തെ തുടർന്നാണ് സുൽത്താൻ ഭരണം ഒഴിഞ്ഞതെന്നാണ് ഓൺലൈനിൽ വാർത്ത പ്രചരിക്കുന്നത്. റഷ്യൻ മുൻ മിസ് മോസ്കോയുമായി രാജാവ് ഏറെ നാളായി പ്രണയത്തിലായിരുന്നെന്നും വാർത്തകളുണ്ട്. അതേസമയം, ഇത്തരം അഭ്യൂഹങ്ങളോട് രാജകൊട്ടാരം പ്രതികരിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook