scorecardresearch

Malayalam Top News Highlights: തെരുവുനായയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ വിദ്യാര്‍ഥിക്ക് വീണ് പരുക്കേറ്റു

വീഴ്ചയില്‍ മൂന്ന് പല്ലുകള്‍ ഒടിയുകയും മുഖത്ത് പരുക്കേല്‍ക്കുകയും ചെയ്തു

വീഴ്ചയില്‍ മൂന്ന് പല്ലുകള്‍ ഒടിയുകയും മുഖത്ത് പരുക്കേല്‍ക്കുകയും ചെയ്തു

author-image
Amal Joy
New Update
Stray dogs| Rabies death| dog bite

പ്രതീകാത്മക ചിത്രം

Malayalam Top News Highlights: തൃശൂര്‍: തെരുവുനായയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ വിദ്യാര്‍ഥിക്ക് വീണ് പരുക്കേറ്റു. തൃശ്ശൂര്‍ ചിയ്യാരം സ്വദേശി എന്‍ഫിനോയ്ക്ക് വീഴ്ചയില്‍ മൂന്ന് പല്ലുകള്‍ ഒടിയുകയും മുഖത്ത് പരുക്കേല്‍ക്കുകയും ചെയ്തു. ട്യൂഷന്‍ കഴിഞ്ഞ് സുഹൃത്തിനൊപ്പം മടങ്ങവേയാണ് എന്‍ഫിനോയ്ക്ക് തെരുവുനായ്ക്കള്‍ വന്നത്. രക്ഷപെടാന്‍ നോക്കുന്നതിനിടെ കുട്ടിയുടെ സൈക്കിള്‍ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.

Advertisment

  • 21:42 (IST) 14 Jun 2023
    സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കി

    സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കാന്‍ സര്‍ക്കാര്‍. ദേശീയ വിജ്ഞാപനം അനുസരിച്ച് പുതുക്കാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമായത്. ജൂലൈ ഒന്ന് മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരും.

    സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കി; ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

  • 20:37 (IST) 14 Jun 2023
    അമ്മയ്ക്ക് നേരെ അസഭ്യവര്‍ഷവും ഉപദ്രവവും; രണ്ടാനച്ഛനെ വെട്ടിക്കൊലപ്പെടുത്തി മകന്‍

    ന്യൂഡല്‍ഹി: മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ച രണ്ടാനച്ഛനെ കൊലപ്പെടുത്തി മകന്‍. കൊലയ്ക്ക് ശേഷം 42-കാരനായ സുനില്‍ ഗൗഡെ പൊലീസില്‍ കീഴടങ്ങി. മുംബൈയിലാണ് സംഭവം.

    https://malayalam.indianexpress.com/news/man-killed-stepfather-for-harassing-mother-851895/

  • 19:51 (IST) 14 Jun 2023
    ഉപരിപഠനത്തിനായി ലണ്ടണിലെത്തിയ ഹൈദരാബാദ് സ്വദേശിനിയെ കുത്തിക്കൊലപ്പെടുത്തി

    ഉപരിപഠനത്തിനായി ലണ്ടണിലെത്തിയ ഹൈദരാബാദ് സ്വദേശിയായ യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. ഹൈദരാബാദ്, ചമ്പപ്പേട്ട് സ്വദേശിനിയായ കൊന്തം തേജസ്വനി റെഡ്ഡിയാണ് മരണപ്പെട്ടത്.

    https://malayalam.indianexpress.com/news/hyderabad-lady-stabbed-to-death-in-london-two-arrested-851872/

  • 18:41 (IST) 14 Jun 2023
    പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തും: മന്ത്രി വീണാ ജോര്‍ജ്

    മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഫീല്‍ഡ്തല ജാഗ്രതയും ശക്തമാക്കണം. എവിടെയെങ്കിലും പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഏതെങ്കിലും തരത്തിലുള്ള ഔട്ട്‌ബ്രേക്ക് ഉണ്ടായാല്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കണം. ജില്ലാതല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി സംസ്ഥാനതലത്തില്‍ വിലയിരുത്തി മേല്‍നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ പകര്‍ച്ചപ്പനി സാഹചര്യം വിലയിരുത്താല്‍ കൂടിയ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

  • 17:28 (IST) 14 Jun 2023
    വിദേശവായ്പക്ക് പിണറായി ഇരന്നത് നിലപാടുകളില്‍ മലക്കംമറിഞ്ഞെന്ന് കെ സുധാകരന്‍

    എഡിബിയുടെയും ലോകബാങ്കിന്റെയും പ്രതിനിധികളെ കരിഓയില്‍ ഒഴിച്ചും ചെകിട്ടത്തടിച്ചും കേരളത്തില്‍നിന്നോടിച്ച സിപിഎമ്മിന്റെ മുഖ്യമന്ത്രി യുഎസ് സന്ദര്‍ശനത്തിനിടെ ലോകബാങ്ക് ആസ്ഥാനെത്തത്തി കടംവാങ്ങാന്‍ ഇരന്നത് നിലപാടുകളില്‍ മലക്കംമറിഞ്ഞാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തില്‍പോലും സിപിഎം ലോകബാങ്കിനും എഡിബിക്കുമെതിരേ ഏറെനാള്‍ ഉറഞ്ഞു തുള്ളിയിട്ടുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരേ നടത്തിയ പ്രസംഗങ്ങള്‍ക്കും എഴുത്തുകള്‍ക്കും കയ്യും കണക്കുമില്ല. സിപിഎം നിറംമാറുന്നതുപോലെ മാറാന്‍ ഓന്തിനുപോലും കഴിയില്ലെന്നു സുധാകരന്‍ പരിഹസിച്ചു.

  • 16:00 (IST) 14 Jun 2023
    ഉയർന്ന തിരമാല ജാഗ്രത നിർദേശം

    കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ) ഇന്ന് രാത്രി 11.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 68 cm നും 90 cm നും ഇടയിൽ മാറി വരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

  • 15:11 (IST) 14 Jun 2023
    നിയമസഭാ കയ്യാങ്കളി; ഹര്‍ജി പിന്‍വലിച്ച് മുന്‍ വനിതാ എംഎല്‍എമാര്‍

    നിയമസഭ കയ്യാങ്കളി കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് എല്‍ഡിഎഫ് മുന്‍ വനിതാ എംഎല്‍എമാര്‍. കേസില്‍ കുറ്റപത്രം വായിച്ചശേഷം പുനരന്വേഷണ ഹര്‍ജി നിലനില്‍ക്കില്ലെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി.

  • 13:38 (IST) 14 Jun 2023
    എസ്എഫ്‌ഐ ആള്‍മാറാട്ട വിവാദം: പ്രതി വിശാഖിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

    കാട്ടാക്കട കോളജിലെ എസ്എഫ്‌ഐ ആള്‍മാറാട്ട വിവാദത്തില്‍ പ്രതി വിശാഖിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അടുത്ത ചൊവാഴ്ച പരിഗണിക്കാന്‍ മാറ്റി. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി. താന്‍ നിരപരാധിയാണ് പ്രിന്‍സിപ്പലിന്റെ നടപടിയെക്കുറിച്ച് തനിക്ക് അറിയില്ലന്നും വിശാഖ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

    ആരോഗ്യപരമായ കാരണങ്ങളാല്‍ വിജയിച്ച സ്ഥാനാര്‍ഥി സ്വമേധയാ പിന്മാറിയതുകൊണ്ടാണ് തന്റെ പേര് പ്രിന്‍സിപ്പല്‍ ആ സ്ഥാനത്തേക്ക് ചേര്‍ത്തത്. തിരഞ്ഞെടുപ്പ് നടക്കാതെ ഏകകണ്ഠമായായ് സ്ഥാനാര്‍ഥികള്‍ എല്ലാം തെരഞ്ഞെടുക്കപ്പെട്ടിരുന്നത് അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് അഡ്വ നിഖില്‍ ശങ്കര്‍ മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നൂ. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ കയറിപ്പറ്റാന്‍ ശ്രമിച്ചതില്‍ എസ്.എഫ്.ഐ നേതാവിന്റെ പങ്ക് ഗുരുതരമെന്ന് കോടതി നിരീക്ഷിച്ചു. പ്രിന്‍സിപ്പല്‍ എങ്ങനെ വിശാഖിന്റെ പേര് സര്‍വകലാശാലക്ക് അയച്ചു?വിശാഖ് പ്രേരിപ്പിക്കാതെ എങ്ങനെ പ്രിന്‍സിപ്പല്‍ ഇങ്ങനെ പേര് അയക്കുമെന്നും കോടതി ചോദിച്ചു.

  • 13:35 (IST) 14 Jun 2023

    കാട്ടാക്കട കോളജിലെ എസ്എഫ്‌ഐ ആള്‍മാറാട്ട വിവാദത്തില്‍ പ്രതി വിശാഖിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അടുത്ത ചൊവാഴ്ച പരിഗണിക്കാന്‍ മാറ്റി. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി

    താന്‍ നിരപരാധിയാണ് പ്രിന്‍സിപ്പലിന്റെ നടപടിയെക്കുറിച്ച് തനിക്ക് അറിയില്ലന്നും വിശാഖ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

  • 13:35 (IST) 14 Jun 2023
    എസ്എഫ്‌ഐ ആള്‍മാറാട്ട വിവാദം: പ്രതി വിശാഖിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

    കാട്ടാക്കട കോളജിലെ എസ്എഫ്‌ഐ ആള്‍മാറാട്ട വിവാദത്തില്‍ പ്രതി വിശാഖിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി.മുന്‍കൂര്‍ ജാമ്യാപേക്ഷ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അടുത്ത ചൊവാഴ്ച പരിഗണിക്കാന്‍ മാറ്റി. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി. താന്‍ നിരപരാധിയാണ് പ്രിന്‍സിപ്പലിന്റെ നടപടിയെക്കുറിച്ച് തനിക്ക് അറിയില്ലന്നും വിശാഖ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

    ആരോഗ്യപരമായ കാരണങ്ങളാല്‍ വിജയിച്ച സ്ഥാനാര്‍ഥി സ്വമേധയാ പിന്മാറിയതുകൊണ്ടാണ് തന്റെ പേര് പ്രിന്‍സിപ്പല്‍ ആ സ്ഥാനത്തേക്ക് ചേര്‍ത്തത്. തിരഞ്ഞെടുപ്പ് നടക്കാതെ ഏകകണ്ഠമായായ് സ്ഥാനാര്‍ഥികള്‍ എല്ലാം തെരഞ്ഞെടുക്കപ്പെട്ടിരുന്നത് അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്ന് അഡ്വ നിഖില്‍ ശങ്കര്‍ മുഖേന സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നൂ. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ കയറിപ്പറ്റാന്‍ ശ്രമിച്ചതില്‍ എസ്.എഫ്.ഐ നേതാവിന്റെ പങ്ക് ഗുരുതരമെന്ന് കോടതി നിരീക്ഷിച്ചു. പ്രിന്‍സിപ്പല്‍ എങ്ങനെ വിശാഖിന്റെ പേര് സര്‍വകലാശാലക്ക് അയച്ചു?വിശാഖ് പ്രേരിപ്പിക്കാതെ എങ്ങനെ പ്രിന്‍സിപ്പല്‍ ഇങ്ങനെ പേര് അയക്കുമെന്നും കോടതി ചോദിച്ചു.

  • 12:14 (IST) 14 Jun 2023
    മൃഗശാലയില്‍ നിന്ന് ചാടിയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി

    തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലെ ആഞ്ഞിലി മരത്തിലാണ് കുരങ്ങിനെ കണ്ടെത്തിയത്. കുരങ്ങിനെ പിടികൂടാനുളള ശ്രമം പുരോഗമിക്കുകയാണ്.

  • 12:00 (IST) 14 Jun 2023
    ഒമ്പതാം ദിവസവും ഒളിവില്‍ തന്നെ; വിദ്യ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്ന് പത്തിരിപ്പാല കോളജ്

    അധ്യാപക നിയമനത്തിനായി എറണാകുളം മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ കേസില്‍ എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യയെ പൊലീസിന് കണ്ടെത്താനായില്ല. വിദ്യ അധ്യാപികയായി ജോലി ചെയ്ത പത്തിരിപ്പാല കോളജിലും അഗളി പൊലീസ് അന്വേഷണത്തിനെത്തും. ബയോഡേറ്റയ്‌ക്കൊപ്പം നല്‍കിയ രേഖകളാകും പൊലീസ് പരിശോധിക്കുക. Readmore

  • 11:24 (IST) 14 Jun 2023
    വെസ്റ്റ് നൈല്‍ പനി ബാധിച്ച് കൊച്ചിയില്‍ ഒരാള്‍ മരിച്ചു

    വെസ്റ്റ് നൈല്‍ പനി ബാധിച്ച് കൊച്ചിയില്‍ ഒരാള്‍ മരിച്ചു. കുമ്പളങ്ങി സ്വദേശിയായ 65 കാരനാണ് മരിച്ചത്. രോഗം തീവ്രമായതോടെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കും മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് മരണം. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് വെസ്റ്റ് നൈല്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്

  • 10:46 (IST) 14 Jun 2023
    സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അതിശക്തമായ മഴ; തീരമേഖലയില്‍ മുന്നറിയിപ്പ്

    സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അതിശക്തമായ മഴയും കാറ്റും. എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴയുണ്ടായി. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കടലേറ്റത്തിന് സാധ്യത ഉള്ളതിനാല്‍ മല്‍സ്യ തൊഴിലാളികളും തീരപ്രദേശത്ത് താമസിക്കുന്നവരും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.

  • 09:50 (IST) 14 Jun 2023
    തെരുവുനായയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ വിദ്യാര്‍ഥിക്ക് വീണ് പരുക്കേറ്റു

    തെരുവുനായയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ വിദ്യാര്‍ഥിക്ക് വീണ് പരുക്കേറ്റു. തൃശ്ശൂര്‍ ചിയ്യാരം സ്വദേശി എന്‍ഫിനോയ്ക്ക് വീഴ്ചയില്‍ മൂന്ന് പല്ലുകള്‍ ഒടിയുകയും മുഖത്ത് പരുക്കേല്‍ക്കുകയും ചെയ്തു. ട്യൂഷന്‍ കഴിഞ്ഞ് സുഹൃത്തിനൊപ്പം മടങ്ങവേയാണ് എന്‍ഫിനോയ്ക്ക് തെരുവുനായ്ക്കള്‍ വന്നത്. രക്ഷപെടാന്‍ നോക്കുന്നതിനിടെ കുട്ടിയുടെ സൈക്കിള്‍ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.

Stray Dogs Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: