/indian-express-malayalam/media/media_files/uploads/2021/07/Sslc-results-plus-two-results-1.jpg)
Kerala Plus One Allotment
Malayalam Top News Highlights: ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് വൈകീട്ട് പ്രസിദ്ധീകരിക്കും. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണി വരെ ട്രയല്‍ അലോട്ട്മെന്റ് ഫലം പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്താം. ഇതിനുശേഷമാകും ഒന്നാം ഘട്ട പ്രവേശന ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
പ്രോസ്പക്ടസ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും ഓപ്ഷനുകളുമാണ് പരിഗണിക്കുക. https://school.hscap.kerala.gov.in/index.php/candidate_login/ വഴി പരിശോധിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് വെബ്സൈറ്റില്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ വഴി പ്രവേശിച്ച് ലിസ്റ്റ് പരിശോധിക്കാം. ഓപ്ഷനുകളില്‍ മാറ്റം, പുതിയ സ്‌കൂളുകള്‍ ഉള്‍പ്പെടുത്താം, നേരത്തെ നല്‍കിയ സ്‌കൂള്‍ ഒഴിവാക്കണമെങ്കില്‍ അതിനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്. സ്‌കൂള്‍ ഹെല്‍പ്ഡെസ്‌കില്‍ നിന്ന് കുട്ടികള്‍ക്ക് സഹായം തേടാം.
പത്തൊമ്പതിനാണ് ആദ്യ അലോട്ട്‌മെന്റ്. 4,59,330 പേരാണ് അപേക്ഷിച്ചിട്ടുള്ളത്. ആദ്യ അലോട്ട്മെന്റില്‍ 3,75,000 പേര്‍ക്ക് പ്രവേശനം ലഭ്യമാക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പിന് കഴിയും. ഗവ., എയ്ഡഡ് സീറ്റുകളുടെ എണ്ണം 3,70,590 ആണ്. വിഎച്ച്എസ്ഇയില്‍ 33,030, അണ്‍ എയ്ഡഡ് 54,585 എന്നിങ്ങനെയാണ് സീറ്റുകള്‍. മുഖ്യ അലോട്ട്മെന്റ് ജൂലൈ ഒന്നിന് അവസാനിച്ച്, അഞ്ചിന് ക്ലാസ് ആരംഭിക്കും.
- 21:17 (IST) 13 Jun 2023നീറ്റ്-യുജി ഫലം പ്രസിദ്ധീകരിച്ചു; ഫലം എങ്ങനെ അറിയാം
നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-യുജി)ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാര്‍ത്ഥികള്‍ക്ക് neet.nta.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം അറിയാം. മേയ് ഏഴിനാണ് (നീറ്റ്-2023 ) യുജി പരീക്ഷ നടന്നത്.
- 20:01 (IST) 13 Jun 2023പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല
പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിയായ കെപിസിസി അധ്യക്ഷനും എംപിയുമായ കെ സുധാകരന്‍ നാളെ ചോദ്യം ചെയ്യലിന് ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ലെന്ന് അറിയിച്ചു. കേസിനെ നിയമപരമായി നേരിടാനാണ് തീരുമാനം എന്നും സുധാകരന്‍ അറിയിച്ചു.
- 18:37 (IST) 13 Jun 2023മൂന്നാറില്‍ കെട്ടിണ നിര്‍മ്മാണത്തിന് താല്‍ക്കാലിക വിലക്കുമായി ഹൈക്കോടതി
മൂന്നാറില്‍ കെട്ടിട നിര്‍മ്മാണത്തിന് താൽക്കാലിക വിലക്കുമായി ഹൈക്കോടതി. മൂന്നാര്‍ മേഖലയില്‍ മൂന്ന് നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ചത്തേക്കാണ് വിലക്ക്, ഉത്തരവ് വാണിജ്യ കെട്ടിടങ്ങള്‍ക്കും ബാധകമാണ്.
- 17:12 (IST) 13 Jun 2023മുബൈ-പൂനെ എക്സ്പ്രസ് വേയില്‍ മെതനോള്‍ ടാങ്കര്‍ മറിഞ്ഞ് അപകടം; നാല് മരണം, മൂന്ന് പേര്‍ക്ക് പരുക്ക്
മുബൈ-പൂനെ എക്സ്പ്രസ് വേയില്‍ ലോണവാലയ്ക്ക് സമീപം മെതനോള്‍ ടാങ്കര്‍ മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 11.40-ന് ഉണ്ടായ അപകടത്തില്‍ നാല് പേര്‍ മരണപ്പെട്ടു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്.
മുബൈ-പൂനെ എക്സ്പ്രസ് വേയില്‍ മെതനോള്‍ ടാങ്കര്‍ മറിഞ്ഞ് അപകടം; നാല് മരണം, മൂന്ന് പേര്‍ക്ക് പരുക്ക്
- 16:36 (IST) 13 Jun 2023അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി
അരുവിക്കര ഡാമിന്റെ മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകൾ നിലവിൽ 25 സെന്റീ മീറ്റര്‍ വീതം ഉയർത്തിയിട്ടുണ്ട്. വൈകീട്ട് നാല് മണിയോടെ രണ്ടാമത്തേയും അഞ്ചാമത്തേയും ഷട്ടറുകൾ 25 സെന്റീ മീറ്റര്‍ വീതവും ഉയര്‍ത്തി. സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു
- 14:16 (IST) 13 Jun 2023ബിപോര്‍ജോയ് ചുഴലിക്കാറ്റ്: കേരളത്തില്‍ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ചൊവ്വാഴ്ച പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. Readmore
- 13:09 (IST) 13 Jun 2023പുരാവസ്തു തട്ടിപ്പ്: കേസുമായി ബന്ധമില്ലെന്ന് സുധാകരന്‍; സുധാകരന് ബന്ധമില്ലെന്ന് മോന്‍സനും
മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ തനിക്കൊരു ബന്ധവുമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മോന്‍സന്റെ ഇടപാടുകളുമായി നേരിട്ടോ അല്ലാതെയൊ ബന്ധമൊന്നുമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. മനസ്സാ വാചാ കര്‍മണാ അറിയാത്ത കാര്യത്തില്‍ എങ്ങനെയാണ് പ്രതിയാക്കിയതെന്നും കേസിലെ തെളിവുകള്‍ എന്തൊക്കെയെന്നും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും കെ. സുധാകരന്‍ പറഞ്ഞു. Readmore
- 12:25 (IST) 13 Jun 2023കെ.സുധാകരനെതിരായ കേസ് രാഷ്ട്രീയ പക പോക്കലല്ല, വ്യക്തമായ തെളിവുണ്ട്: ഇ.പി.ജയരാജൻ
കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ കേസെടുത്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ഇടത് മുന്നണി കൺവീനറും പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജൻ. കേസ് രാഷ്ട്രീയ പകപോക്കലല്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് കേസിൽ പ്രതി ചേർത്തത്. തെളിവുകളോടുകൂടി ഒരു പരാതി ലഭിച്ചാൽ അതിൽ നടപടിയുണ്ടാകും. പാർട്ടിക്കാരാണെങ്കിൽ പോലും മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന മുന്നണിയും പാർട്ടിയുമാണ് ഇടതുപക്ഷം. കുറ്റം ചെയ്ത ഒരാളെയും സർക്കാർ സംരക്ഷിക്കില്ലെന്നും ജയരാജൻ പറഞ്ഞു. Readmore
- 11:59 (IST) 13 Jun 2023സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ല: എം വി ഗോവിന്ദന്‍
സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ആടിനെ പട്ടിയാക്കുന്ന സമീപനമാണിതെന്നും പറയാത്ത കാര്യം തന്റെ മേല്‍ കെട്ടിവെക്കുകയായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ പാടില്ലെന്ന് ഞാന്‍ പറഞ്ഞാല്‍ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ? സര്‍ക്കാരിനെയും പാര്‍ട്ടിയെയും വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നാണ് താന്‍ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്. അതൊരു രാഷ്ട്രീയ പ്രക്രിയയാണ്. ഏതെങ്കിലും പാര്‍ട്ടിക്ക് അതിനെതിരെ പറയാനാവില്ല. താന്‍ പറയാത്ത ഒരു കാര്യം തന്റെ പേരില്‍ കെട്ടിച്ചമച്ചിട്ട് മറ്റുള്ളവരോട് അഭിപ്രായം ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. Readmore
- 11:31 (IST) 13 Jun 2023താനൂര്‍ ബോട്ടുദുരന്തം: രണ്ട് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
താനൂര്‍ ബോട്ടു ദുരന്തത്തില്‍ രണ്ടു പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി വി പ്രസാദ്, ആലപ്പുഴ ചീഫ് സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ബോട്ടു ദുരന്തം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് ഇവരെ അറസ്റ്റു ചെയ്തത്.
- 10:58 (IST) 13 Jun 2023'ട്വിറ്റര്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഭീഷണിയുണ്ടായി'; ജാക്ക് ഡോര്‍സിയുടെ ആരോപണങ്ങള്‍ തള്ളി കേന്ദ്രം
കര്‍ഷകരുടെ പ്രതിഷേധങ്ങളുടെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്‍ നിന്ന് നിരവധി അഭ്യര്‍ത്ഥനകള്‍ ലഭിച്ചതായി ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ മേധാവിയുമായ ജാക്ക് ഡോര്‍സി ആവര്‍ത്തിച്ചു. ട്വിറ്റര്‍ അടച്ചുപൂട്ടുമെന്ന് ഭീഷണയുണ്ടായതായും ജീവനക്കാരുടെ വീടുകളില്‍ റെയ്ഡ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തലിനെതിരെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത് വന്നു. ഡോര്‍സിയും സംഘവും ഇന്ത്യന്‍ നിയമങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചതായും ചില സമയങ്ങളില്‍ ആയുധവല്‍ക്കരിക്കപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിച്ചുവെന്നും ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.
- 10:57 (IST) 13 Jun 2023'ട്വിറ്റര്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഭീഷണിയുണ്ടായി'; ജാക്ക് ഡോര്‍സിയുടെ ആരോപണങ്ങള്‍ തള്ളി കേന്ദ്രം
കര്‍ഷകരുടെ പ്രതിഷേധങ്ങളുടെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്‍ നിന്ന് നിരവധി അഭ്യര്‍ത്ഥനകള്‍ ലഭിച്ചതായി ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ മേധാവിയുമായ ജാക്ക് ഡോര്‍സി ആവര്‍ത്തിച്ചു. ട്വിറ്റര്‍ അടച്ചുപൂട്ടുമെന്ന് ഭീഷണയുണ്ടായതായും ജീവനക്കാരുടെ വീടുകളില്‍ റെയ്ഡ് നടത്തുമെന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തലിനെതിരെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത് വന്നു. ഡോര്‍സിയും സംഘവും ഇന്ത്യന്‍ നിയമങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചതായും ചില സമയങ്ങളില്‍ ആയുധവല്‍ക്കരിക്കപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിച്ചുവെന്നും ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.
- 10:55 (IST) 13 Jun 2023'ട്വിറ്റര്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഭീഷണിയുണ്ടായി'; ജാക്ക് ഡോര്‍സിയുടെ ആരോപണങ്ങള്‍ തള്ളി കേന്ദ്രം
കര്‍ഷകരുടെ പ്രതിഷേധങ്ങളുടെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്‍ നിന്ന് നിരവധി അഭ്യര്‍ത്ഥനകള്‍ ലഭിച്ചതായി ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ മേധാവിയുമായ ജാക്ക് ഡോര്‍സി ആവര്‍ത്തിച്ചു. ട്വിറ്റര്‍ അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും രാജ്യത്തെ ജീവനക്കാരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തലിനെതിരെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത് വന്നു. ഡോര്‍സിയും സംഘവും ഇന്ത്യന്‍ നിയമങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചതായും ചില സമയങ്ങളില്‍ ആയുധവല്‍ക്കരിക്കപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിച്ചുവെന്നും ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.
- 10:54 (IST) 13 Jun 2023'ട്വിറ്റര്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഭീഷണിയുണ്ടായി'; ജാക്ക് ഡോര്‍സിയുടെ ആരോപണങ്ങള്‍ തള്ളി കേന്ദ്രം
കര്‍ഷകരുടെ പ്രതിഷേധങ്ങളുടെയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെയും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്‍ നിന്ന് നിരവധി അഭ്യര്‍ത്ഥനകള്‍ ലഭിച്ചതായി ട്വിറ്റര്‍ സഹസ്ഥാപകനും മുന്‍ മേധാവിയുമായ ജാക്ക് ഡോര്‍സി ആവര്‍ത്തിച്ചു. ട്വിറ്റര്‍ അടച്ചുപൂട്ടുമെന്ന് ഭീഷണയുണ്ടായതായും ജീവനക്കാരുടെ വീടുകളില്‍ റെയ്ഡ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ജാക്ക് ഡോര്‍സിയുടെ വെളിപ്പെടുത്തലിനെതിരെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്ത് വന്നു. ഡോര്‍സിയും സംഘവും ഇന്ത്യന്‍ നിയമങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചതായും ചില സമയങ്ങളില്‍ ആയുധവല്‍ക്കരിക്കപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിച്ചുവെന്നും ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.
- 10:16 (IST) 13 Jun 2023ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും
ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് ഇന്ന് വൈകീട്ട് പ്രസിദ്ധീകരിക്കും. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണി വരെ ട്രയല്‍ അലോട്ട്മെന്റ് ഫലം പരിശോധിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്താം. ഇതിനുശേഷമാകും ഒന്നാം ഘട്ട പ്രവേശന ലിസ്റ്റ് പ്രസിദ്ധീകരിക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us