scorecardresearch

Malayalam Top News Highlights: ചികിത്സക്കെത്തിയ രോഗി വനിതാ ഡോക്ടറെ മര്‍ദിച്ചതായി പരാതി

തിങ്കളാഴ്ച പുലര്‍ച്ചെ 2.30-നായിരുന്നു സംഭവം

തിങ്കളാഴ്ച പുലര്‍ച്ചെ 2.30-നായിരുന്നു സംഭവം

author-image
Amal Joy
New Update
PG Doctors Strike

പ്രതീകാത്മക ചിത്രം

Malayalam Top News Highlights:തലശ്ശേരി: ചികിത്സക്കെത്തിയ രോഗി വനിതാ ഡോക്ടറെ മര്‍ദിച്ചതായി പരാതി. തലശ്ശേരിയിലെ ആശുപത്രിയില്‍ എത്തിയ കൊടുവള്ളി സ്വദേശി മഹേഷിനെതിരേയാണ് ഡോ. അമൃത രാഖി പോലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.30-നായിരുന്നു സംഭവം. മദ്യപിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഇയാളെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. വാരിയെല്ലിന് ക്ഷതം ഏറ്റിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് വാരിയെല്ല് പരിശോധിക്കുകയായിരുന്നു. ഈ സമയത്ത് ഇയാള്‍ ഡോക്ടറെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. മഹേഷിനെ കൂടുതല്‍ പരിശോധനകള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Advertisment

  • 21:12 (IST) 12 Jun 2023
    മഴ കനക്കും: പൊതുജനങ്ങൾ അതീവ ശ്രദ്ധ പാലിക്കണമെന്ന് മുഖ്യമന്ത്രി

    സംസ്ഥാനത്ത് മഴ കനക്കാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മുഖ്യമന്ത്രി നിലവില്‍ വിദേശ പര്യടനത്തിലായതിനാലാണ് ഓഫീസ് പ്രസ്താവന പുറത്ത് വിട്ടത്.

    https://malayalam.indianexpress.com/kerala-news/kerala-rain-cm-pinarayi-vijayan-urges-public-to-be-careful-849817/


  • 20:15 (IST) 12 Jun 2023
    മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ കെ സുധാകരന്‍ പ്രതി; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

    മോന്‍സണ്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെപിസിസി പ്രസിഡന്റും എംപിയുമായ കെ സുധാകരന് ക്രൈം ബ്രാഞ്ചിന്റെ നോട്ടീസ്. ഈ മാസം 14-ാം തീയതി ഹാജരാകാനാണ് നിര്‍ദേശം. കേസില്‍ സുധാകരന്‍ രണ്ടാം പ്രതിയാണ്. എറണാകുളം സിജെഎം കോടതിയില്‍ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

    https://malayalam.indianexpress.com/kerala-news/crime-branch-sends-notice-to-k-sudhakaran-in-monson-mavunkal-case-849812/


  • 19:26 (IST) 12 Jun 2023
    കോവിന്‍ പോര്‍ട്ടല്‍ സുരക്ഷിതം, വിവരങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ സംവിധാനങ്ങളുണ്ട്: കേന്ദ്രം

    കോവിഡ് വാക്സിനേഷനായി ആരോഗ്യമന്ത്രാലയത്തിന്റെ കോവിന്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന ആരോപണങ്ങള്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍. മതിയായ സുരക്ഷാ സംവിധാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും വിവരങ്ങള്‍ സുരക്ഷിതമാണെന്നും മന്ത്രാലയം അറിയിച്ചു.


  • 17:53 (IST) 12 Jun 2023
    6000ലധികം കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ

    തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 6,015 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഈ വര്‍ഷം ഇതുവരെ 561 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്താനായി. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ വലിയ ഇടപെടലുകളാണ് സര്‍ക്കാര്‍ നടത്തി വരുന്നത്. കഴിഞ്ഞയാഴ്ച വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തില്‍ ഹൃദ്യം പദ്ധതി വഴി ഹൃദയ ശസ്ത്രക്രിയ നടത്താന്‍ കൂടുതല്‍ ആശുപത്രികളില്‍ സൗകര്യങ്ങളൊരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തുന്നതിന് നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി.


  • 16:21 (IST) 12 Jun 2023
    നിയമസഭാ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണം വേണമെന്ന മുൻ എംഎൽഎമാരുടെ ഹർജിക്കെതിരെ സര്‍ക്കാര്‍

    നിയമസഭാ കയ്യാങ്കളിക്കേസില്‍ നിര്‍ണായ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള മുന്‍ എംഎല്‍എമാരുടെ ആവശ്യത്തെയാണ് കോടതിയില്‍ സര്‍ക്കാര്‍ എതിര്‍ത്തത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സര്‍ക്കാരിന്റെ നിലപാട്.

    https://malayalam.indianexpress.com/kerala-news/assembly-ruckus-case-kerala-government-against-former-mlas-plea-849480/


  • 15:15 (IST) 12 Jun 2023
    കോവിന്‍ ഡേറ്റാബേസ് ടെലഗ്രാമില്‍? വിവരചോര്‍ച്ചയില്‍ അന്വേഷണം നടത്താന്‍ കേന്ദ്രം

    കോവിഡ് -19 വാക്‌സിനേഷനായി കോവിന്‍ പോര്‍ട്ടലില്‍ സൈന്‍ അപ്പ് ചെയ്തവരുടെ ആധാറും പാസ്പോര്‍ട്ട് നമ്പറുകളും ഉള്‍പ്പെടെ വ്യക്തിഗത വിവരങ്ങള്‍ പങ്കിട്ട ടെലിഗ്രാമിലെ ഓട്ടോമേറ്റഡ് അക്കൗണ്ട് പരിശോധിച്ച് കേന്ദ്രം. പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നതിലെ ഉറവിടം വിലയിരുത്തുന്നതിനും ഡാറ്റ ഗവണ്‍മെന്റിന്റെ ഡൊമെയ്നിന് പുറത്തുള്ള ആളുകളുടെ കൈകളില്‍ എത്തിയിട്ടുണ്ടോയെന്നും വിലയിരുത്താന്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസ് വിവരം ലഭിച്ചു. സാധാരണ വ്യക്തികളുടേത് ഉള്‍പ്പെടെ ഉന്നത രാഷ്ട്രീയക്കാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സ്വകാര്യ വിവരങ്ങള്‍ ടെലിഗ്രാം അക്കൗണ്ട് പങ്കിട്ടതായാണ് വിവരം.Readmore


  • 14:17 (IST) 12 Jun 2023
    സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, ജില്ലകളിലാണ്  ശക്തമായ മഴ മുന്നറിയിപ്പ്.

    ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. 


  • 13:12 (IST) 12 Jun 2023
    ഇടുക്കി പീരുമേടില്‍ ജനവാസ മേഖലയില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം

    ഇടുക്കി പീരുമേടില്‍ ജനവാസ മേഖലയില്‍ തമ്പടിച്ച് കാട്ടാനക്കൂട്ടം. ആറ് ദിവസം മുന്‍പ് എത്തിയ കാട്ടാനക്കൂട്ടം ഇതുവരെ കാട്ടിലേക്ക് മടങ്ങിയിട്ടില്ല. ഒരു കൊമ്പനും രണ്ട് പിടിയാനയുമാണ് സംഘത്തിലുള്ളത്. ആനകളെ തുരത്താനുള്ള ശ്രമം ദ്രുതകര്‍മ്മസേന ആരംഭിച്ചു.


  • 11:58 (IST) 12 Jun 2023
    വ്യാജ രേഖ: മഹാരാജാസ് കോളജില്‍ പൊലീസിന്റെ തെളിവെടുപ്പ്

    വ്യാജരേഖയുണ്ടാക്കി എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ അധ്യാപക ജോലി നേടിയെന്ന കേസില്‍ പൊലീസ് എറണാകുളം മഹാരാജാസ് കോളജിലെത്തി തെളിവ് ശേഖരിച്ചു. അഗളി ഡിവൈഎസ്പി എന്‍ മുരളീധരന്റെ നേതൃത്വത്തിലാണ് മഹാരാജാസിലെത്തി തെളിവുകള്‍ ശേഖരിച്ചത്. 


  • 11:42 (IST) 12 Jun 2023
    കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെടണം; മണിപ്പൂര്‍ സമാധാന സമിതിയില്‍ അതൃപ്തി അറിയിച്ച് കുക്കി വിഭാഗം

    മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ച സമാധാന സമിതിയില്‍ അതൃപ്തി അറിയിച്ച് കുക്കി വിഭാഗം. വംശീയ സംഘട്ടനങ്ങളാല്‍ തകര്‍ന്ന മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഗവര്‍ണറുടെ നേതൃത്വത്തിലുള്ള സമിതിയില്‍ മെയ്തി, കുക്കി കുക്കി സമുദായങ്ങളില്‍ നിന്നുള്ളവരടക്കം 51 അംഗങ്ങളാണുള്ളത്. എന്നാല്‍ തങ്ങളുടെ സമ്മതമില്ലാതെയാണ് സമിതിയില്‍ കുക്കി വിഭാഗത്തിലെ അംഗങ്ങളെ തിരഞ്ഞെടുത്തതെന്നാണ് കുക്കി സമുദായത്തെ പ്രതിനിധീകരിക്കുന്നവര്‍ പറയുന്നത്. എല്ലാ കാര്യങ്ങളും സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വിട്ടുകൊടുക്കാതെ കേന്ദ്രം സമിതിയുടെ ഭാഗമാകണമെന്നും തെരഞ്ഞെടുപ്പില്‍ അതൃപ്തി അറിയിച്ച് അവര്‍ പറഞ്ഞു.Readmore


  • 10:41 (IST) 12 Jun 2023
    ചികിത്സക്കെത്തിയ രോഗി വനിതാ ഡോക്ടറെ മര്‍ദിച്ചതായി പരാതി

    ചികിത്സക്കെത്തിയ രോഗി വനിതാ ഡോക്ടറെ മര്‍ദിച്ചതായി പരാതി. തലശ്ശേരിയിലെ ആശുപത്രിയില്‍ എത്തിയ കൊടുവള്ളി സ്വദേശി മഹേഷിനെതിരേയാണ് ഡോ. അമൃത രാഖി പോലീസില്‍ പരാതി നല്‍കിയത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.30-നായിരുന്നു സംഭവം. മദ്യപിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഇയാളെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. വാരിയെല്ലിന് ക്ഷതം ഏറ്റിട്ടുണ്ടെന്ന സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് വാരിയെല്ല് പരിശോധിക്കുകയായിരുന്നു. ഈ സമയത്ത് ഇയാള്‍ ഡോക്ടറെ മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. മഹേഷിനെ കൂടുതല്‍ പരിശോധനകള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


Crime Doctor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: