scorecardresearch

അതിർത്തിയിൽ ഷെല്ലാക്രമണം; മലയാളി ജവാന് വീരമൃത്യു

ഈ മാസം അവധിക്ക് നാട്ടില്‍ എത്താനിരിക്കുകയായിരുന്നു അനീഷ്. എമിലിയാണ് അനീഷിന്‍റെ ഭാര്യ. ഏകമകൾ ഹന്ന

kashmir,keralite soldier,keralite soldier Killed,keralite soldier martyred,martyred,ഇന്ത്യ,മലയാളി സൈനികന് വീരമൃത്യു,മലയാളി സൈനികൻ,വീരമൃത്യു,ഷെല്ലാക്രമണം,അനീഷ് തോമസ്,aneesh thomas

ശ്രീനഗര്‍: കശ്മീരിലെ രജൗരിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക്കിസ്ഥാന്‍ ഷെല്‍ ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. കൊല്ലം കടയ്ക്കല്‍ ആലുമുക്ക് ആശാഭവനില്‍ അനീഷ് തോമസാണ് മരിച്ചത്. മേജര്‍ ഉള്‍പ്പടെ മൂന്നു സൈനികര്‍ക്ക് പരുക്കേറ്റു.

ഈ മാസം അവധിക്ക് നാട്ടില്‍ എത്താനിരിക്കുകയായിരുന്നു അനീഷ്. എമിലിയാണ് ഭാര്യ. ഏകമകൾ ഹന്ന. അനീഷ് തോമസിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

അതിർത്തിപ്രദേശമായ സുന്ദർബെനിയിലുണ്ടായ പാക്ക് ഷെല്ലാക്രമണത്തിൽ ആണ് ജീവൻ പൊലിഞ്ഞത്. പ്രകോപനമില്ലാതെയായിരുന്നു പാക് ആക്രമണം. തിരിച്ചടി നല്‍കിയെന്ന് സേന വക്താവ് അറിയിച്ചു.

Read More: അതിഥി തൊഴിലാളികളുടെ പലായനത്തിന് കാരണം വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച പരിഭ്രാന്തി: കേന്ദ്രസര്‍ക്കാര്‍

ചൊവ്വാഴ്ച ഉച്ചയോടെയാണ് പാക്കിസ്ഥാൻ ഭാഗത്ത് നിന്നും അതിര്‍ത്തിയിലെ ഇന്ത്യൻ പോസ്റ്റുകളിലേക്ക് വെടിവെപ്പ് നടന്നത്. ഇന്ത്യൻ സേനയും ശക്തമായി തിരിച്ചടിച്ചു. പാക്കിസ്ഥാൻ നടത്തിയ ഷെൽ ആക്രമണത്തിൽ ഒരു മേജർക്കും മൂന്ന് സൈനികര്‍ക്കും പരുക്കേറ്റുവെന്നായിരുന്നു സൈന്യം പുറത്തുവിട്ട വിവരം.

Read More: അതിർത്തിയിൽ ബലപ്രയോഗത്തിലൂടെ മാറ്റം വരുത്താനുള്ള ശ്രമങ്ങൾ ശക്തമായി പ്രതിരോധിക്കും: രാജ്‌നാഥ് സിങ്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Malayali soldier aneesh thomas martyred in kashmir