ന്യൂഡൽഹി: ഐഎസിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയ മലയാളിയെ എൻഐഎ ഡൽഹിയിൽ അറസ്റ്റ് ചെയ്‍തു. വയനാട് കൽപ്പറ്റ സ്വദേശി നാഷിദുൾ ഹംസഫർ ആണ് പിടിയിലായത്. കഴിഞ്ഞ വർഷം അനുമതിയില്ലാതെ അഫ്ഗാനിലെത്തിയ നാഷിദുളിനെ അഫ്ഗാൻ സുരക്ഷ സേന ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. സോഷ്യൽ മീഡിയ വഴി ആളുകളെ ഐഎസിലേക്ക് ചേർക്കാനും ഇയാൾ ശ്രമം നടത്തിയിരുന്നു.

അബ്ദുൾ റാഷിദ് അബദുള്ള, അഷ്ഫാക് മജീദ് എന്നിവരോടൊപ്പമാണ് ഇയാൾ ആളുകളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചത്. 2017 ഒക്ടോബർ മൂന്നിനാണ് നാഷിദുൾ മസ്‍കറ്റ് വഴി ഇറാനിലെത്തിയത്. ഇവിടെനിന്നും അഫ്ഗാനിസ്ഥാനിലെ കാബൂളിലെ എത്തിയ നാഷിദുളിനെ അഫ്ഗാൻ സുരക്ഷ സേന പിടികൂടുകയായിരുന്നു.

ഇന്നലെ ഡൽഹിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ഇയാളെ ഇന്ന് എറണാകുളം എൻഐഎ കോടതിയിൽ ഹാജരാക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook