/indian-express-malayalam/media/media_files/uploads/2023/01/Fire-FI.jpg)
പ്രതീകാത്മക ചിത്രം
Malayalam Top News Highlights:കണ്ണൂര്‍കോര്‍പറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ വന്‍ തീ പിടിത്തം.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തില്‍ നിന്ന് തീ പടരുകയായിരുന്നു. നിരവധി ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അടിക്കടി ഉണ്ടാകുന്ന തീപിടുത്തതിന് പിറകില്‍ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.
- 23:04 (IST) 28 May 2023അഹമ്മദാബാദില്‍ ഇന്ന് മഴ ജയിച്ചു; ചെന്നൈ – ഗുജറാത്ത് ഫൈനല്‍ നാളെ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്സ് – ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ നാളത്തേക്ക് മാറ്റി. കനത്ത മഴ രാത്രി 11 മണി പിന്നിട്ടിട്ടും ശമിക്കാത്ത സാഹചര്യത്തിലാണ് റിസര്‍വ് ദിനമായ നാളത്തേക്ക് മത്സരം മാറ്റാനുള്ള തീരുമാനമുണ്ടായത്.
- 21:20 (IST) 28 May 2023ചികിത്സയ്ക്ക് പിന്നാലെ വിദ്യാര്‍ഥിനി മരിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെ മാതാപിതാക്കള്‍
തിരുവനന്തപുരം: അലര്‍ജിക്കുള്ള ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്ത മടങ്ങവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിനി മരണപ്പെട്ട സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍. ചികിത്സാപ്പിഴവാണ് പെണ്‍കുട്ടിയുടെ മരണകാരണമെന്നാണ് മാതാപിതാക്കളുടെ ആരോപണം.
- 20:29 (IST) 28 May 2023മണിപ്പൂര്‍: മുപ്പതോളം കലാപകാരികളെ വധിച്ചെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ്
സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ സംസ്ഥാനത്ത് ഇന്ന് മുപ്പതോളം കലാപകാരികള്‍ കൊല്ലപ്പെട്ടതായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് അറിയിച്ചു. നിരവധി പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- 19:46 (IST) 28 May 2023IPL 2023 Final, CSK vs GT Live Score: ഫൈനലിന് ട്വിസ്റ്റുമായി മഴ, ടോസ് വൈകും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ ഫൈനലിന് മഴ ഭീഷണി. അഹമ്മദാബാദില്‍ കനത്ത മഴയെ തുടര്‍ന്ന് ടോസ് വൈകുകയാണ്. മത്സരം എപ്പോള്‍ ആരംഭിക്കാന്‍ കഴിയുമെന്നതില്‍ വ്യക്തതയില്ല. മഴ മൂലം കളി ഇന്ന് ഉപേക്ഷിക്കേണ്ടി വന്നാല്‍ റിസര്‍വ് ദിനമായ നാളെ ഫൈനല്‍ നടക്കും
- 19:09 (IST) 28 May 2023‘പാര്‍ലമെന്റ് ഉദ്ഘാടനം മതപരമായ ചടങ്ങുപോലെ’; വിമര്‍ശനവുമായി മുഖ്യമന്ത്രി
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റില്‍ നടന്നത് മതാധിഷ്ഠിത ചടങ്ങാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയെ മതാദിഷ്ഠിതമായ ഒരു രാജ്യമാക്കി മാറ്റാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും പിണറായി വിജയന്‍ ആരോപിച്ചു. '
- 18:19 (IST) 28 May 2023ബെംഗളൂരു-മൈസൂരു ദേശിയപാതയില്‍ ബൈക്ക് അപകടം; രണ്ട് മലയാളി വിദ്യാര്‍ഥികള്‍ മരിച്ചു
ബെംഗളൂരു-മൈസൂരു ദേശിയപാതയിലുണ്ടായ അപകടത്തില്‍ രണ്ട് മലയാളി വിദ്യര്‍ഥികള്‍ മരിച്ചു. ബൈക്ക് ലോറിയില്‍ ഇടിച്ചായിരുന്നു അപകടം. നിലമ്പൂര്‍ ഉപ്പട ആനയ്ക്കക്കല്‍ സ്വദേശി നിഥിൻ, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ഷഹിൻ ഷാജഹാന്‍ എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 21 വയസാണ് പ്രായം.
- 16:52 (IST) 28 May 2023കനത്ത മഴയ്ക്ക് സാധ്യത
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
- 14:45 (IST) 28 May 2023IPL 2023 Final: ‘തല’ക്കനത്തില്‍ ചെന്നൈ; തകര്‍പ്പന്‍ ഫോമില്‍ ഗുജറാത്തും, കലാശപ്പോര് ഇന്ന്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പതിനാറാം സീസണിലെ ഫൈനല്‍ ഇന്ന്. അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്സിനെ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് നേരിടും. രാത്രി ഏഴരയ്ക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
- 13:42 (IST) 28 May 2023പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ചു; ജനാധിപത്യത്തിന്റെ അവിസ്മരണീയ ദിനമെന്ന് പ്രധാനമന്ത്രി
പുതിയ പാര്‍ലമെന്റ് മന്ദിരം ഇന്ത്യയുടെയും ലോകത്തിന്റെയും വികസനത്തിന് തിരികൊളുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിന്റെ അവിസ്മരണീയ ദിനമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. വിശുദ്ധമായ ചെങ്കോലിന്റെ പ്രൗഢി വീണ്ടെടുക്കാന്‍ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണെന്നും ഈ സഭയില്‍ നടപടികള്‍ ആരംഭിക്കുമ്പോഴെല്ലാം ‘ചെങ്കോല്‍’ ഞങ്ങളെ പ്രചോദിപ്പിക്കും പ്രധാനമന്ത്രി പറഞ്ഞു.
ജനാധിപത്യം നമുക്ക് ഒരു സംവിധാനം മാത്രമല്ല. അത് ഒരു പാരമ്പര്യവും സംസ്‌കാരവും നമ്മുടെ ചിന്തകളുടെ ഭാഗവുമാണ് പ്രധാനമന്ത്രി പറഞ്ഞു. ഒരു സന്‍സദ് ഭവന്‍ മാത്രമല്ല, 140 കോടി ജനങ്ങളുടെ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും പ്രതിഫലനമാണ് പാര്‍ലമെന്റ് മന്ദിരമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചില തീയതികള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. 2023 മെയ് 28 അത്തരത്തിലുള്ള ഒരു ദിവസമാണെന്നും അദ്ദേഹം പറഞ്ഞു.Readmore
- 12:09 (IST) 28 May 2023പാര്‍ലമെന്റിനു മുന്നിലേക്ക് ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം; വന്‍ പൊലീസ് സന്നാഹം
പാര്‍ലമെന്റിനു മുന്നിലേക്ക് ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം. പൊലീസ് ബാരിക്കേഡ് കടന്നെത്തിയ താരങ്ങളെ കുറച്ച് ദുരം പിന്നിട്ടതിന് ശേഷം പ്രതിഷേധക്കാരെ പോലീസ് തടഞ്ഞതാണ് സംഘര്‍ഷാവസ്ഥയുണ്ടാക്കിയത്. സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉള്‍പ്പെടെയുള്ള ഗുസ്തി താരങ്ങളെ പോലീസ് തടഞ്ഞു. ഗുസ്തി താരങ്ങളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. Readmore
- 11:30 (IST) 28 May 2023സംസ്ഥാനത്ത് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.Readmore
- 10:49 (IST) 28 May 2023ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ വന്‍ തീ പിടിത്തം
ക ണ്ണൂര്‍കോര്‍പറേഷന്റെ കീഴിലുള്ള ചേലോറ ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ വന്‍ തീ പിടിത്തം.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തില്‍ നിന്ന് തീ പടരുകയായിരുന്നു. നിരവധി ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അടിക്കടി ഉണ്ടാകുന്ന തീപിടുത്തതിന് പിറകില്‍ അട്ടിമറിയുണ്ടോയെന്ന് സംശയിക്കുന്നതായി കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.