/indian-express-malayalam/media/media_files/uploads/2023/09/Rain-3-1.jpg)
സംസ്ഥാനത്ത് മഴ ശക്തമാകും; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Malayalam Top News Live Updates: തിരുവനന്തപുരം: കാലാവസ്ഥ നിരീക്ഷണ വകുപ്പ് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കോട്ടയം ഒഴികെയുള്ള മറ്റ് എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപം കൊണ്ട ന്യൂനമർദ്ദങ്ങൾ 24 മണിക്കൂറിനുള്ളിൽ ശക്തികൂടിയ ന്യൂനമർദ്ദമായി മാറും. മധ്യ കിഴക്കൻ അറബിക്കടലിൽ കൊങ്കൺ - ഗോവ തീരത്തിന് സമീപത്തായാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം മിന്നലോട് കൂടിയ മഴ തുടരാനാണ് സാധ്യത.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ക്വാറിയിങ്, മൈനിങ് പ്രവര്‍ത്തനങ്ങളും മലയോര, കായലോര, കടലോര മേഖലയിലേക്കുള്ള അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതവും വിനോദ സഞ്ചാരവും നിരോധിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം തുടരുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
- 17:17 (IST) 30 Sep 20232000 രൂപ മാറ്റിയെടുക്കാനുള്ള സമയം നീട്ടി റിസർവ് ബാങ്ക്
രാജ്യത്ത് 2000 രൂപ മാറ്റിയെടുക്കാനുള്ള സമയം നീട്ടി റിസർവ് ബാങ്ക്. ഒക്ടോബർ ഏഴ് വരെയാണ് സമയം നീട്ടിയിരിക്കുന്നത്. സെപ്തംബർ 30ന് കാലാവധി അവസാനിക്കുമെന്നായിരുന്നു റിസർവ് ബാങ്ക് നേരത്തെ അറിയിച്ചിരുന്നത്.
- 16:11 (IST) 30 Sep 2023മധ്യപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കമൽനാഥിനെ പ്രഖ്യാപിച്ചു
മധ്യപ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ കമൽനാഥിനെ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശിനായി എങ്ങനെ പ്രവർത്തിക്കണമെന്ന് കമൽനാഥിന് അറിയാമെന്നും, കോൺഗ്രസ് ഇക്കുറി ഭരണത്തിലെത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
- 15:47 (IST) 30 Sep 2023ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തു. ഗുവാഹത്തിയിലെ ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുന്നത്.ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തു. മഴ മൂലം മത്സരം വൈകുകയാണ്.
- 13:57 (IST) 30 Sep 2023ഇന്ത്യ-ഇംഗ്ലണ്ട് സന്നാഹ മത്സരം; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തു. ഗുവാഹത്തിയിലെ ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഈ മത്സരം നടക്കുന്നത്.ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്തു. മഴ മൂലം മത്സരം വൈകുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.