scorecardresearch

Malayalam Top News Highlights: നിപ ചികിത്സയിലുള്ളവര്‍ ഇന്ന് ആശുപത്രി വിടുമെന്ന് ആരോഗ്യമന്ത്രി

നിപ നിയന്ത്രണ വിധേയമായതോടെ കണ്ടെയിന്‍മെന്റ്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു

നിപ നിയന്ത്രണ വിധേയമായതോടെ കണ്ടെയിന്‍മെന്റ്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു

author-image
Amal Joy
New Update
Nipah | News | Tamil Nadu

Representational Image

തിരുവനന്തപുരം: നാലാം തവണയും കേരളത്തിന് നിപ വൈറസിനെ പ്രതിരോധിക്കാന്‍ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ചികിത്സയിലുളള ഒമ്പതുകാരന്റേതടക്കം രണ്ടുപേരുടെയും പരിശോധനാ ഫലം രണ്ട് തവണ നെഗറ്റീവായി. ചികിത്സയിലുള്ള രണ്ട് പേരും ഇന്ന് ആശുപത്രി വിടും. ഒമ്പതുവയസ്സുകാരന്‍ ആറ് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്നു. നിപ രോഗി വെന്റിലേറ്ററില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത് ആദ്യം. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലം മൂലമാണ് വൈറസിനെ തുരത്താന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.

Advertisment

കോഴിക്കോട് നിപ മുക്തമാകുകയാണ്. ജില്ലയില്‍ നിപ നിയന്ത്രണ വിധേയമായതോടെ കണ്ടെയിന്‍മെന്റ്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധികള്‍ പിന്‍വലിച്ച് തുറന്നു. അതേസമയം നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 216 പേരെ പട്ടികയില്‍ നിന്നും ഒഴിവാക്കി. നിപ വ്യാപനം തടയാന്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ ഏഴ് ഡിവിഷനുകളിലും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളിലും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും പിന്‍വലിച്ചിട്ടുണ്ട്.

  • 22:05 (IST) 29 Sep 2023
    ഇരുവഞ്ഞിപ്പുഴ കടലിന് സ്വന്തമാണെങ്കിൽ, എ സി മൊയ്തീൻ ജയിലിന് സ്വന്തമാകും: കെ സുധാകരൻ

    പാവങ്ങളുടെ ആശ്രയകേന്ദ്രമാണ് സഹകരണ സ്ഥാപനങ്ങളെന്നും അവിടെ കൊള്ള നടത്തുന്നവരെ വെറുതെ വിടില്ലെന്നും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. "350 കോടിയോളം രൂപ കരുവന്നൂർ ബാങ്കിൽ നിന്ന് കൊള്ളയടിച്ചിരിക്കുന്നു. സിപിഎമ്മുകാരെ ഇറങ്ങി നടക്കാൻ അനുവദിക്കില്ല. ഭരണം ദുഷിച്ചെന്ന് എം എ ബേബി തന്നെ പറയുന്നു. പിണറായി വിജയൻ കാട്ടുകൊള്ളക്കാരനാണ്. പിണറായിക്ക് ആരുടെയും പിന്തുണയില്ല. സിപിഎം ബിജെപിയുമായി സന്ധി ചേർന്നിരിക്കുന്നു. ലാവ്‍ലിൻ കേസ് മാറ്റിക്കൊടുക്കുന്നത് പിണറായിയെ സംരക്ഷിക്കാനാണ്. കൊടകര കുഴൽപ്പണ കേസിൽ കെ സുരേന്ദ്രനെ സഹായിച്ചു. ബിരിയാണിച്ചെമ്പും കൈതോലപ്പായയുമൊക്കെ കണ്ടതാണല്ലോ. ഇരുവഞ്ഞിപ്പുഴ കടലിന് സ്വന്തമാണെങ്കിൽ, എ സി മൊയ്തീൻ ജയിലിന് സ്വന്തമാകും," അദ്ദേഹം പറഞ്ഞു.

  • 19:47 (IST) 29 Sep 2023
    സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂടില്ലെന്ന് റെ​ഗുലേറ്ററി കമ്മിഷൻ

    സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉടൻ കൂടില്ലെന്ന് റെ​ഗുലേറ്ററി കമ്മിഷൻ. നിലവിലെ നിരക്ക് അടുത്ത മാസം 31 വരെ തുടരുമെന്നും കമ്മിഷൻ ഉത്തരവിറക്കി. ഉത്തരവ് അനുസരിച്ച് നിലവിലുളള താരിഫ് അടുത്ത മാസം 31 വരെയോ അല്ലെങ്കിൽ പുതിയ താരിഫ് നിലവിൽ വരുന്നത് വരെ തുടരാനാണ് തീരുമാനം. നിരക്ക് കൂട്ടണമെന്നുള്ള കെഎസ്ഇബിയുടെ ആവശ്യമുണ്ടായിരുന്നു. യൂണിറ്റിന് 41 പൈസ വെച്ച് കൂട്ടണമെന്നുള്ള കെഎസ്ഇബിയുടെ ആവശ്യത്തിനുള്ള നടപടി ക്രമങ്ങൾ റെ​ഗുലേറ്ററി കമ്മിഷൻ ആരംഭിച്ചിരുന്നു.

  • 16:13 (IST) 29 Sep 2023
    പാകിസ്ഥാനിൽ ചാവേർ സ്ഫോടനത്തിൽ 52 പേർ കൊല്ലപ്പെട്ടു; 50ലധികം പേർക്ക് പരുക്ക്

    പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇന്ന് നബിദിനത്തോട് അനുബന്ധിച്ച് നടന്ന മതസമ്മേളനത്തിന് നേരെ ഉണ്ടായ ചാവേർ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പാകിസ്ഥാനിലെ ആരോഗ്യ ഉദ്യോഗസ്ഥരേയും പൊലിസിനേയും ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

    അടുത്ത വർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാ സേനയുടെ അംഗബലം ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ഭീകര പ്രവർത്തനങ്ങൾ വർധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡിവൈഎസ്പിയുടെ വാഹനത്തിന് സമീപത്ത് വച്ചാണ് ചാവേർ സ്‌ഫോടനം നടത്തിയതെന്ന് ഡിഐജി മുനീർ അഹമ്മദ് റോയിട്ടേഴ്സിനോട് പറഞ്ഞു.

  • 16:12 (IST) 29 Sep 2023
    കാര്യവട്ടത്തെ ലോകകപ്പ് സന്നാഹ മത്സരം മഴ മൂലം ഉപേക്ഷിച്ചു

    തിരുവനന്തപുരം കാര്യവട്ടത്ത് ഇന്ന് നടക്കേണ്ടിയിരുന്ന ഏകദിന ലോകകപ്പ് സന്നാഹ മത്സരം ഉപേക്ഷിച്ചു. ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാൻ ഏകദിന മത്സരമാണ് മഴമൂലം ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചത്. തലസ്ഥാനത്ത് ഇന്ന് രാവിലെ മുതൽ കനത്ത മഴയാണ്പെയ്യുന്നത്. അതേസമയം, പാക്കിസ്ഥാൻ-ന്യൂസിലൻഡ്, ശ്രീലങ്ക-ബംഗ്ലാദേശ് സന്നാഹ മത്സരങ്ങൾ യഥാക്രമം ഹൈദരാബാദ്, ഗുവാഹത്തി എന്നിവിടങ്ങളിലായി പുരോഗമിക്കുകയാണ്.

  • 15:19 (IST) 29 Sep 2023
    യാത്ര രേഖകളില്ലാതെ എത്തി; ഇറാന്‍ പൗരന്മാര്‍ക്കൊപ്പം തമിഴ്‌നാട് സ്വദേശി പിടിയില്‍

    ഇന്ത്യയിലേക്ക് യാത്ര രേഖകളില്ലാതെ എത്തിയ തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ നാല് പേരെ ദേവഭൂമി ദ്വാരക പൊലീസ് അറസ്റ്റ് ചെയ്തു. ജോലിക്കായി മസ്‌കറ്റിലേക്ക് പോയ തമിഴ്നാട് സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍ അശോക്കുമാര്‍ അയ്യപ്പന്‍ മുതുരേലയെയാണ് മൂന്ന് ഇറാന്‍ പൗരന്മാര്‍ക്കൊപ്പം ബോട്ടിലെത്തിയത്. ഓഖ ഫിഷിംഗ് ഹാര്‍ബറില്‍ നിന്നാണ് ഇവരെ പിടികൂടിയത്. Readmore

  • 14:26 (IST) 29 Sep 2023
    പാകിസ്ഥാനിൽ ചാവേർ സ്ഫോടനത്തിൽ 52 പേർ കൊല്ലപ്പെട്ടു; 50ലധികം പേർക്ക് പരുക്ക്

    പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇന്ന് നബിദിനത്തോട് അനുബന്ധിച്ച് നടന്ന മതസമ്മേളനത്തിന് നേരെ ഉണ്ടായ ചാവേർ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പാകിസ്ഥാനിലെ ആരോഗ്യ ഉദ്യോഗസ്ഥരേയും പൊലിസിനേയും ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

    അടുത്ത വർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാ സേനയുടെ അംഗബലം ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ഭീകര പ്രവർത്തനങ്ങൾ വർധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡിവൈഎസ്പിയുടെ വാഹനത്തിന് സമീപത്ത് വച്ചാണ് ചാവേർ സ്ഫോടനം നടത്തിയതെന്ന് ഡിഐജി മുനീർ അഹമ്മദ് റോയിട്ടേഴ്സിനോട് പറഞ്ഞു.

  • 14:25 (IST) 29 Sep 2023
    പാകിസ്ഥാനിൽ ചാവേർ സ്ഫോടനത്തിൽ 52 പേർ കൊല്ലപ്പെട്ടു; 50ലധികം പേർക്ക് പരുക്ക്

    പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഇന്ന് നബിദിനത്തോട് അനുബന്ധിച്ച് നടന്ന മതസമ്മേളനത്തിന് നേരെ ഉണ്ടായ ചാവേർ ആക്രമണത്തിൽ 52 പേർ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പാകിസ്ഥാനിലെ ആരോഗ്യ ഉദ്യോഗസ്ഥരേയും പൊലിസിനേയും ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

    അടുത്ത വർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി സുരക്ഷാ സേനയുടെ അംഗബലം ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ ഭീകര പ്രവർത്തനങ്ങൾ വർധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഡിവൈഎസ്പിയുടെ വാഹനത്തിന് സമീപത്ത് വച്ചാണ് ചാവേർ സ്‌ഫോടനം നടത്തിയതെന്ന് ഡിഐജി മുനീർ അഹമ്മദ് റോയിട്ടേഴ്സിനോട് പറഞ്ഞു.

  • 13:42 (IST) 29 Sep 2023
    തീവ്ര മഴ: സംസ്ഥാനത്ത് നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

    സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകപ്പുപ്പ്.സംസ്ഥാനത്ത് നാലു ജില്ലകളില്‍ തീവ്ര മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

  • 12:39 (IST) 29 Sep 2023
    ബസുടമ രാജ് മോഹനെ മര്‍ദിച്ച സംഭവത്തില്‍ സിഐടിയു നേതാവിനെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

    കോട്ടയം തിരുവാര്‍പ്പില്‍ ബസുടമ രാജ് മോഹനെ മര്‍ദിച്ച സംഭവത്തില്‍ സിഐടിയു നേതാവിനെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.നിരുപാധികം മാപ്പപേക്ഷിച്ചതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹർജി കോടതി അവസാനിപ്പിച്ചത്. സിഐടിയു നേതാവ് കെ.ആർ അജയനാണ് കോടതിയില്‍ മാപ്പപേക്ഷിച്ചത്. വീഴ്ചയുണ്ടായെന്നും കോടതിയെ അപമാനിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും അജയന്‍ കോടതിയിൽ ബോധിപ്പിച്ചു. ബസുടമ രാജ് മോഹനോടും അജയൻനിർവ്യാജം മാപ്പപേക്ഷിച്ചു. രാജ്മോഹനെ പൊലീസ് നോക്കിനില്‍ക്കെയാണ്അജയന്‍ മര്‍ദിച്ചത്.ജീവനക്കാരുടെ വേതനം സംബന്ധിച്ച് സിഐടിയുവുമായുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്.ജസ്റ്റീസ് എൻ നഗരേഷാണ് കേസ് തീർപ്പാക്കിയത്

  • 12:38 (IST) 29 Sep 2023
    ബസുടമ രാജ് മോഹനെ മര്‍ദിച്ച സംഭവത്തില്‍ സിഐടിയു നേതാവിനെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

    കോട്ടയം തിരുവാര്‍പ്പില്‍ ബസുടമ രാജ് മോഹനെ മര്‍ദിച്ച സംഭവത്തില്‍ സിഐടിയു നേതാവിനെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

    നിരുപാധികം മാപ്പപേക്ഷിച്ചതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹർജി കോടതി അവസാനിപ്പിച്ചത്. സിഐടിയു നേതാവ് കെ.ആർ അജയനാണ് കോടതിയില്‍ മാപ്പപേക്ഷിച്ചത്. വീഴ്ചയുണ്ടായെന്നും കോടതിയെ അപമാനിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും അജയന്‍ കോടതിയിൽ ബോധിപ്പിച്ചു. ബസുടമ രാജ് മോഹനോടും അജയൻനിർവ്യാജം മാപ്പപേക്ഷിച്ചു. രാജ്മോഹനെ പൊലീസ് നോക്കിനില്‍ക്കെയാണ്അജയന്‍ മര്‍ദിച്ചത്.ജീവനക്കാരുടെ വേതനം സംബന്ധിച്ച് സിഐടിയുവുമായുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്.ജസ്റ്റീസ് എൻ നഗരേഷാണ് കേസ് തീർപ്പാക്കിയത്

  • 12:38 (IST) 29 Sep 2023
    ബസുടമ രാജ് മോഹനെ മര്‍ദിച്ച സംഭവത്തില്‍ സിഐടിയു നേതാവിനെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

    കോട്ടയം തിരുവാര്‍പ്പില്‍ ബസുടമ രാജ് മോഹനെ മര്‍ദിച്ച സംഭവത്തില്‍ സിഐടിയു നേതാവിനെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

    നിരുപാധികം മാപ്പപേക്ഷിച്ചതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹർജി കോടതി അവസാനിപ്പിച്ചത്. സിഐടിയു നേതാവ് കെ.ആർ അജയനാണ് കോടതിയില്‍ മാപ്പപേക്ഷിച്ചത്. വീഴ്ചയുണ്ടായെന്നും കോടതിയെ അപമാനിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും അജയന്‍ കോടതിയിൽ ബോധിപ്പിച്ചു. ബസുടമ രാജ് മോഹനോടും അജയൻനിർവ്യാജം മാപ്പപേക്ഷിച്ചു. രാജ്മോഹനെ പൊലീസ് നോക്കിനില്‍ക്കെയാണ്അജയന്‍ മര്‍ദിച്ചത്.ജീവനക്കാരുടെ വേതനം സംബന്ധിച്ച് സിഐടിയുവുമായുള്ള തർക്കമാണ് മർദനത്തിൽ

    കലാശിച്ചത്.ജസ്റ്റീസ് എൻ നഗരേഷാണ് കേസ് തീർപ്പാക്കിയത്

    കലാശിച്ചത്. ജസ്റ്റീസ് എൻ നഗരേഷാണ് കേസ് തീർപ്പാക്കിയത്

    നിരുപാധികം മാപ്പപേക്ഷിച്ചതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹർജി കോടതി അവസാനിപ്പിച്ചത്. സിഐടിയു നേതാവ് കെ.ആർ അജയനാണ് കോടതിയില്‍ മാപ്പപേക്ഷിച്ചത്. വീഴ്ചയുണ്ടായെന്നും കോടതിയെ അപമാനിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും അജയന്‍ കോടതിയിൽ ബോധിപ്പിച്ചു. ബസുടമ രാജ് മോഹനോടും അജയൻ

    നിർവ്യാജം മാപ്പപേക്ഷിച്ചു. രാജ്മോഹനെ പൊലീസ് നോക്കിനില്‍ക്കെയാണ്അജയന്‍ മര്‍ദിച്ചത്.ജീവനക്കാരുടെ വേതനം സംബന്ധിച്ച് സിഐടിയുവുമായുള്ള തർക്കമാണ് മർദനത്തിൽ

    കലാശിച്ചത്. ജസ്റ്റീസ് എൻ നഗരേഷാണ് കേസ് തീർപ്പാക്കിയത്

  • 12:38 (IST) 29 Sep 2023
    ബസുടമ രാജ് മോഹനെ മര്‍ദിച്ച സംഭവത്തില്‍ സിഐടിയു നേതാവിനെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി

    കോട്ടയം തിരുവാര്‍പ്പില്‍ ബസുടമ രാജ് മോഹനെ മര്‍ദിച്ച സംഭവത്തില്‍ സിഐടിയു നേതാവിനെതിരായ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.നിരുപാധികം മാപ്പപേക്ഷിച്ചതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ ഹർജി കോടതി അവസാനിപ്പിച്ചത്. സിഐടിയു നേതാവ് കെ.ആർ അജയനാണ് കോടതിയില്‍ മാപ്പപേക്ഷിച്ചത്. വീഴ്ചയുണ്ടായെന്നും കോടതിയെ അപമാനിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും അജയന്‍ കോടതിയിൽ ബോധിപ്പിച്ചു. ബസുടമ രാജ് മോഹനോടും അജയൻനിർവ്യാജം മാപ്പപേക്ഷിച്ചു. രാജ്മോഹനെ പൊലീസ് നോക്കിനില്‍ക്കെയാണ്അജയന്‍ മര്‍ദിച്ചത്.ജീവനക്കാരുടെ വേതനം സംബന്ധിച്ച് സിഐടിയുവുമായുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്.ജസ്റ്റീസ് എൻ നഗരേഷാണ് കേസ് തീർപ്പാക്കിയത്

  • 11:43 (IST) 29 Sep 2023
    പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; സഹോദരന്‍ പിടിയില്‍

    കോഴിക്കോട് താമരശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സഹോദരന്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  വീട്ടില്‍വെച്ച് സഹോദരന്‍ നിരന്തരം പീഡിപ്പിച്ചു എന്നാണ് വിദ്യാര്‍ത്ഥിനി പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു

  • 11:32 (IST) 29 Sep 2023
    നിപ: ചികിത്സയിലുള്ളവര്‍ ഇന്ന് ആശുപത്രി വിടുമെന്ന് ആരോഗ്യമന്ത്രി

    നാലാം തവണയും കേരളത്തിന് നിപ വൈറസിനെ പ്രതിരോധിക്കാന്‍ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ചികിത്സയിലുളള ഒമ്പതുകാരന്റേതടക്കം രണ്ടുപേരുടെയും പരിശോധനാ ഫലം രണ്ടു തവണ നെഗറ്റീവായി. ചികിത്സയിലുള്ള രണ്ട് പേരും ഇന്ന് ആശുപത്രി വിടും. ഒമ്പതുവയസ്സുകാരന്‍ ആറ് ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്നു. നിപ രോഗി വെന്റിലേറ്ററില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത് ആദ്യം. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലം മൂലമാണ് വൈറസിനെ തുരത്താന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.

Nipah Virus Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: