/indian-express-malayalam/media/media_files/uploads/2023/09/Rain-2.jpg)
പ്രതീകാത്മക ചിത്രം
Malayalam Top News Highlights: സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെയും 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 10 ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. മറ്റന്നാളോടെ ആൻഡമാൻ കടലിൽ ഒരു ചക്രവാതച്ചുഴി രൂപപ്പെടും. പിന്നീടുള്ള 24 മണിക്കൂറിൽ ഇത് ന്യൂനമർദ്ദമായി മാറും. ഇതിന്റെ സ്വാധീനഫലമായാണ് മഴ സജീവമാകുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ള മലയോര മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്.
കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.4 മുതൽ 0.5 മീറ്റർ വരെയും തെക്കൻ തമിഴ്‌നാട് തീരത്ത് 0.5 മുതൽ 0.8 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
- 21:56 (IST) 27 Sep 2023എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിര മാതൃകകള്‍ ടൂറിസത്തില്‍ സ്വീകരിക്കണം: ഗവര്‍ണര്‍
എല്ലാ മേഖലകളെയും ഉള്‍ക്കൊള്ളുന്ന സുസ്ഥിര മാതൃകകള്‍ ടൂറിസത്തില്‍ സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരിസ്ഥിതി നശീകരണത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും പ്രകൃതിയെയും സംസ്കാരത്തെയും സംരക്ഷിക്കുന്നതിലാണ് ടൂറിസത്തിന്‍റെ ഭാവിയെന്നും ഗവര്‍ണര്‍ പറഞ്ഞു. ദക്ഷിണേന്ത്യയിലെ പ്രമുഖ ട്രാവല്‍ എക്സ്പോ ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റിന്‍റെ (ജിടിഎം-2023) ആദ്യ പതിപ്പ് കോവളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'പ്രകൃതിയും സംസ്കാരവും ഒത്തുചേരുന്ന ദക്ഷിണേന്ത്യയുടെ സത്ത അനുഭവിച്ചറിയുക' എന്നതാണ് സെപ്റ്റംബര്‍ 30 വരെ നടക്കുന്ന ജിടിഎം-2023 ന്‍റെ പ്രമേയം.
- 21:44 (IST) 27 Sep 2023ബില്ലുകളില്‍ ഒപ്പിടുന്നില്ല; ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്
ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവെക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ നസുപ്രീംകോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ.വേണുഗോപാലിന്റെ സേവനംതേടും. ഗവര്‍ണറുടെ നിലപാട് ജനാധിപത്യത്തിന്റെ അന്തസ്സിന് നിരക്കാത്തതാണെന്നും കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന സമീപനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. Readmore
- 19:59 (IST) 27 Sep 2023മണിപ്പൂരിലെ വിദ്യാര്‍ത്ഥികള്‍ക്ക് കരളത്തില്‍ തുടര്‍പഠനത്തിന് സൗകര്യം ഒരുക്കിയതായി മുഖ്യമന്ത്രി
മണിപ്പൂരിലെ കലാപബാധിത ജനതയോടുള്ള ഐക്യദാര്‍ഢ്യമായി ആ സംസ്ഥാനത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ തുടര്‍പഠനത്തിന് സൗകര്യം ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാലയിലാണ് ഇതിനു സൗകര്യമൊരുക്കിയത്. നിയമ പഠനമടക്കമുള്ള ബിരുദ കോഴ്‌സുകളിലും, ബിരുദാനന്തര കോഴ്‌സുകളിലും ഡോക്ടറല്‍ ഗവേഷണത്തിലും ഉള്‍പ്പെടെ 46 മണിപ്പൂരി വിദ്യാര്‍ത്ഥികള്‍ക്കാണ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പഠന വിഭാഗങ്ങളിലും അഫിലിയേറ്റഡ് കോളേജുകളിലും സര്‍വ്വകലാശാലയുടെ വിവിധ ക്യാമ്പസുകളിലുമായി പ്രവേശനം നല്‍കിയത്.
പാലയാട്, മാങ്ങാട്ടുപറമ്പ്, പയ്യന്നൂര്‍, മഞ്ചേശ്വരം ക്യാമ്പസുകളിലും തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിലുമാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്. വിവിധ യുജി, പിജി പ്രോഗ്രാമുകളില്‍ അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ, മാനന്തവാടി മേരി മാത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, പിലാത്തറ സെന്റ് ജോസഫ് കോളേജ്, കാസര്‍ഗോഡ് മുന്നാട് പീപ്പിള്‍സ് കോളേജ്, തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ്, തളിപ്പറമ്പ് കില ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി എന്നിവിടങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി.
- 19:59 (IST) 27 Sep 2023മണിപ്പൂരിലെ വിദ്യാര്‍ത്ഥികള്‍ക്ക് കരളത്തില്‍ തുടര്‍പഠനത്തിന് സൗകര്യം ഒരുക്കിയതായി മുഖ്യമന്ത്രി
മണിപ്പൂരിലെ കലാപബാധിത ജനതയോടുള്ള ഐക്യദാര്‍ഢ്യമായി ആ സംസ്ഥാനത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ തുടര്‍പഠനത്തിന് സൗകര്യം ഒരുക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാലയിലാണ് ഇതിനു സൗകര്യമൊരുക്കിയത്. നിയമ പഠനമടക്കമുള്ള ബിരുദ കോഴ്‌സുകളിലും, ബിരുദാനന്തര കോഴ്‌സുകളിലും ഡോക്ടറല്‍ ഗവേഷണത്തിലും ഉള്‍പ്പെടെ 46 മണിപ്പൂരി വിദ്യാര്‍ത്ഥികള്‍ക്കാണ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ പഠന വിഭാഗങ്ങളിലും അഫിലിയേറ്റഡ് കോളേജുകളിലും സര്‍വ്വകലാശാലയുടെ വിവിധ ക്യാമ്പസുകളിലുമായി പ്രവേശനം നല്‍കിയത്.
പാലയാട്, മാങ്ങാട്ടുപറമ്പ്, പയ്യന്നൂര്‍, മഞ്ചേശ്വരം ക്യാമ്പസുകളിലും തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജിലുമാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചത്. വിവിധ യുജി, പിജി പ്രോഗ്രാമുകളില്‍ അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ, മാനന്തവാടി മേരി മാത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, പിലാത്തറ സെന്റ് ജോസഫ് കോളേജ്, കാസര്‍ഗോഡ് മുന്നാട് പീപ്പിള്‍സ് കോളേജ്, തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ്, തളിപ്പറമ്പ് കില ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി എന്നിവിടങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി.
- 19:50 (IST) 27 Sep 2023‘ചോറിലെ കറുത്ത വറ്റെടുത്ത് ആകെ മോശം എന്ന് പറയില്ല’; കരുവന്നൂരില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കം: മുഖ്യമന്ത്രി
കരുവന്നൂരില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണ് നടക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ നടക്കുന്ന തട്ടിപ്പുകളില്‍ ഏജന്‍സികള്‍ നിസംഗത കാണിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള വേട്ടയാടലാണ് ഇ ഡിയുടേതെന്നും മുഖ്യമന്ത്രി പറഞ്ഞു. Readmore
- 18:56 (IST) 27 Sep 2023സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ മേഖലാ യോഗങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി
സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് മേഖലാ യോഗങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒക്ടോബര്‍ 3ന് എറണാകുളത്തും അഞ്ചിന് കോഴിക്കോട്ടും മേഖലാ യോഗങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു. Readmore
- 18:15 (IST) 27 Sep 2023മണിപ്പൂരിലെ മലയോര മേഖലകളില്‍ അഫ്സ്പ നീട്ടി; ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍
മണിപ്പൂരിലെ സംഘര്‍ഷ സാധ്യതാ മേഖലകളില്‍ സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന അഫ്സ്പ നിയമം ആറ് മാസത്തേക്ക് കൂടി നീട്ടി. സംസ്ഥാനത്തെ താഴ്വര ജില്ലകളിലെ 19 പൊലീസ് സ്റ്റേഷനുകള്‍ ഒഴികെയുള്ളടത്താണ് നിയമം ബാധകമാകുക. സംഘര്‍ഷ സാധ്യത മേഖലകളില്‍ സംസ്ഥാനത്ത് തല്‍സ്ഥിതി തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ബുധനാഴ്ച അറിയിച്ചു. വിജ്ഞാപനം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. മണിപ്പൂരിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്എ) അഫ്‌സ്പ ഇടയ്ക്കിടെ നീട്ടാം. Readmore
- 16:40 (IST) 27 Sep 2023മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. 85 വയസ്സായിരുന്നു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന് യൂസഫ് യമാന- മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയ മകളായി 1946 നവംബര്‍ മൂന്നിന് ജനിച്ച റംല ബീഗം ഏഴാം വയസ്സു മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ പാടിയിരുന്നു.
- 16:40 (IST) 27 Sep 2023മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. 85 വയസ്സായിരുന്നു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം.
ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന് യൂസഫ് യമാന- മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയ മകളായി 1946 നവംബര്‍ മൂന്നിന് ജനിച്ച റംല ബീഗം ഏഴാം വയസ്സു മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ പാടിയിരുന്നു.
- 16:40 (IST) 27 Sep 2023മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. 85 വയസ്സായിരുന്നു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന് യൂസഫ് യമാന- മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയ മകളായി 1946 നവംബര്‍ മൂന്നിന് ജനിച്ച റംല ബീഗം ഏഴാം വയസ്സു മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ പാടിയിരുന്നു.
- 15:52 (IST) 27 Sep 2023ഡോക്ടര്‍ നിയമനത്തിന് കൈക്കൂലി; ആരോഗ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫിനെതിരെ പരാതി
ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ പഴ്സനല്‍ സ്റ്റാഫ് കൈക്കൂലി വാങ്ങിയതായി പരാതി. വീണാ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ അഖില്‍ മാത്യുവും ഇടനിലക്കാരനായ പത്തനംതിട്ട സി ഐ ടി യു ജില്ലാ മുന്‍ ഓഫീസ് സെക്രട്ടറി അഖില്‍ സജീവും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് പരാതി. എന്‍എച്ച്എം ഡോക്ടറുടെ നിയമനത്തിന് മന്ത്രിയുടെ സ്റ്റാഫ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടതായും ഒന്നേ മൂക്കാല്‍ ലക്ഷം രൂപ നല്‍കിയതായും പരാതിക്കാരന്‍ പറഞ്ഞു. മലപ്പുറം സ്വദേശി ഹരിദാസാണ് ആരോപണവുമായി രംഗത്തെത്തിയത്. Readmore
- 14:04 (IST) 27 Sep 2023നാളത്തെ പി എസ് സി പരീക്ഷകളിൽ മാറ്റം
നബി ദിനമായ സെപ്തംബർ 28ന് പൊതുഅവധി പ്രഖ്യാപിച്ചതിനാൽ നാളെ നടത്താനിരുന്ന എല്ലാ പി എസ് സി പരീക്ഷകളും ഡിസംബർ ഏഴിന് നടത്തും. അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എന്നീ തസ്തികകളിലേക്ക് നാളെ നടത്താനിരുന്ന ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റിവച്ചു. പുതിയ തിയതി ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കും. മറ്റു തിയതികളിലെ കായികക്ഷമതാ പരീക്ഷകൾക്ക് മാറ്റമില്ല.
- 13:58 (IST) 27 Sep 2023ടൊവിനോയ്ക്ക് ഇത് ഇരട്ടി മധുരം; മികച്ച ഏഷ്യൻ നടനുള്ള അന്തര്‍ദേശീയ പുരസ്കാരം
'2018, എവരിവണ്‍ ഈസ് എ ഹീറോ' ഇന്ത്യയുടെ ഓസ്കർ എൻട്രിയായി തെരഞ്ഞെടുക്കപ്പെടുന്ന ദിവസം തന്നെ മറ്റൊരു അന്താരാഷ്ട്ര പുരസ്കാര നേട്ടം കൂടി നടൻ ടൊവിനോ തോമസിനെ തേടിയെത്തി. ഇതേ ചിത്രത്തിലെ പ്രകടനത്തിന് മികച്ച ഏഷ്യൻ നടനുള്ള അന്തര്‍ദേശീയ ചലച്ചിത്ര പുരസ്‌കാരമായ സെപ്‌റ്റിമിയസ് അവാര്‍ഡാണ് ടൊവിനോയെ തേടിയെത്തിയിരിക്കുന്നത്.
സെപ്‌റ്റിമിയസ് പുരസ്‌കാരത്തിന് അര്‍ഹത നേടുന്ന ആദ്യ ദക്ഷിണേന്ത്യൻ നടനാണ് ടൊവിനോ തോമസ്. പുരസ്‌കാരം കേരളത്തിന് സമര്‍പ്പിച്ച് ടൊവിനോ സോഷ്യൽ മീഡിയയിലൂടെ തന്റെ ആഹ്ളാദമറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു നടനും യൂട്യൂബറുമായ ഭുവൻ ബാമും മികച്ച ഏഷ്യൻ നടനുള്ള നോമിനേഷനില്‍ ടൊവിനോക്കൊപ്പം ഇടംപിടിച്ചിരുന്നു. മികച്ച നടന്‍, നടി, ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓരോ ഭൂഖണ്ഡങ്ങളിലും പ്രത്യേകം വിജയികളെ കണ്ടെത്തുന്ന പുരസ്കാരമാണ് സെപ്റ്റിമിയസ് അവാര്‍ഡ്സ്.
- 13:46 (IST) 27 Sep 2023ഓസ്കർ കിട്ടിയത് പോലുള്ള സന്തോഷമാണ് തോന്നുന്നത്: ജൂഡ് ആന്തണി ജോസഫ്
‘2018’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിഇത് ദൈവാനുഗ്രഹമാണെന്നും ഓസ്കർ കിട്ടിയത് പോലുള്ള സന്തോഷമാണ് തോന്നുന്നതെന്നും സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ഈ വാർത്തയോട് പ്രതികരിച്ചു. 'ഈ സിനിമയിൽ വർക്ക് ചെയ്തവർക്കും മലയാള സിനിമയ്ക്കും കിട്ടുന്ന അംഗീകാരമായാണ് ഞാൻ ഇതിനെ കണക്കാക്കുന്നത്. നിരവധി പ്രയാസങ്ങൾ മറികടന്നാണ് ഈ സിനിമ ചെയ്തത്," ജൂഡ് പറഞ്ഞു.
- 11:07 (IST) 27 Sep 2023അട്ടപ്പാടി മധു കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ പിന്മാറി
അട്ടപ്പാടി മധു കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെപി സതീശൻ പിന്മാറി. മധുവിന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ നിന്ന് പിന്മാറുന്ന വിവരം അദ്ദേഹം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
- 10:08 (IST) 27 Sep 2023പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പ്രദേശത്ത് കാണാതായ യുവാക്കളുടേത് തന്നെ
പാലക്കാട് കരിങ്കരപ്പുള്ളിയിൽ പാടത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പ്രദേശത്ത് കാണാതായ യുവാക്കളുടേത് തന്നെയെന്ന് കണ്ടെത്തി അന്വേഷണ സംഘം. ഷിജിത്, സതീഷ് എന്നിവരുടേതാണ് മൃതദേഹങ്ങൾ. മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും. സ്ഥലം ഉടമയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും റിപ്പോർട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.