scorecardresearch

Malayalam Top News Highlights: ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം

കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന

കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന

author-image
WebDesk
New Update
Greeshma | Sharon | Murder

ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം

കേരളത്തെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിലെ മുഖ്യപ്രതി ​ഗ്രീഷ്മക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. കഴിഞ്ഞ ഒക്ടോബർ 31 നാണ് ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയെ നെടുമങ്ങാട് പൊലിസ് അറസ്റ്റ് ചെയ്തത്. വിചാരണയുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത് തുടങ്ങിയവയാണ് ഉപാധികൾ. കുറ്റപത്രം സമര്‍പ്പിച്ച കേസിൽ ജസ്റ്റിസ് സിപി മുഹമ്മദ് നിയാസാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. കേസിലെ കൂട്ടുപ്രതിയായ അമ്മയ്ക്കും അമ്മാവനും കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.

Advertisment

അപേക്ഷ കീഴ്ക്കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റകൃത്യം നടന്നത് കേരളത്തിലെ കോടതിയുടെ പരിധിയിലല്ലെന്നും വിചാരണ നടത്താനുള്ള അധികാരം തമിഴ്‌നാട്ടിലെ കോടതിക്കാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. ഗ്രീഷ്മയോടൊപ്പം കൂട്ടുപ്രതികളായ ഗ്രീഷ്‌മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാരൻ എന്നിവരാണ് ഹർജി നൽകിയിരിക്കുന്നത്. കേസിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിൽ മൂന്നാഴ്ചത്തേക്ക് നീട്ടിവെക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു.

തമിഴ്നാട് പാളുകലിലുള്ള വീട്ടിൽ വച്ച് കഴിഞ്ഞ വ‍ർഷം ഒക്ടോബർ 14നാണ് ഗ്രീഷ്മ കൃത്യം നടത്തിയത്. കാമുകനായിരുന്ന ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം നേരിട്ട ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളോളം അവശതകളോട് പൊരുതി ഒടുവിൽ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.


  • 21:33 (IST) 25 Sep 2023
    ആദിവാസി ഭൂമി കൈയ്യേറ്റ വാർത്ത നൽകിയ മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തത് അപലപനീയം: കെയുഡബ്ല്യുജെ

    അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയ്യേറ്റ വാർത്ത മാധ്യമം ഓൺലൈനിൽ നൽകിയ ആർ സുനിലിനെതിരെ കേസെടുത്ത അഗളി പൊലിസിന്റെ നടപടിയെ അപലപിച്ച് കെയുഡബ്ല്യുജെ. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റവും പൊലിസ് ആക്​ടിന്റെ ദുരുപയോഗവുമാണിതെന്നും സംഘടന വിമർശിച്ചു. ഭൂമി കൈയ്യേറ്റത്തിൽ കുറ്റാരോപിതനായ പരാതിക്കാരന് വേണ്ടി നിയമം ലംഘിച്ചാണ് പൊലിസ് കോടതിയെ സമീപിച്ചതും മാധ്യമ പ്രവർത്തകനെതിരെ കേസെടുത്തതും. കുറ്റക്കാരായ പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന അധ്യക്ഷ എംവി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടു. ഈ വിഷയം ചൂണ്ടിക്കാട്ടി സംസ്ഥാന പൊലിസ് മേധാവിക്ക് കെയുഡബ്ല്യുജെ പരാതി നൽകിയതായി കിരൺ ബാബു വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.


  • 21:16 (IST) 25 Sep 2023
    മധ്യപ്രദേശ് തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

    മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. 39 പേരുടെ പട്ടികയാണ് ബിജെപി തിങ്കളാഴ്ച പുറത്തിറക്കിയത്. രണ്ട് കേന്ദ്രമന്ത്രിമാരും സ്ഥാനാർത്ഥികളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.


  • 18:26 (IST) 25 Sep 2023
    തമിഴ്നാട്ടിൽ എഐഎഡിഎംകെ എൻഡിഎ മുന്നണി വിട്ടു

    തമിഴ്നാട്ടിൽ മുഖ്യ പ്രതിപക്ഷ പാർട്ടിയായ എഐഎഡിഎംകെ (AIADMK) എൻഡിഎ മുന്നണി വിട്ടു. അണ്ണാദുരൈയേയും ജയലളിതയേയും വരെ ബിജെപി സംസ്ഥാന പ്രസിഡന്റ് അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് ചെന്നൈയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിൽ ഈ നിർണായക തീരുമാനമെടുത്തത്. പുതിയ മുന്നണി രൂപീകരിക്കാനും നേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്. പ്രഖ്യാപനത്തിന് ശേഷം പാർട്ടി ആസ്ഥാനത്ത് അണികൾ പടക്കം പൊട്ടിച്ച് ആഘോഷം സംഘടിപ്പിച്ചു.


  • 17:24 (IST) 25 Sep 2023
    നബിദിനം: സംസ്ഥാനത്ത് പൊതു അവധി 28ന് വ്യാഴാഴ്ച

    സംസ്ഥാനത്ത് നബിദിനം പ്രമാണിച്ച് പ്രഖ്യാപിച്ചിരുന്ന പൊതു അവധി സംസ്ഥാന സർക്കാർ വ്യാഴാഴ്ചത്തേക്ക് (28-09-2023) മാറ്റി ഉത്തരവ് പ്രഖ്യാപിച്ചു. നേരത്തെ 27ന് ബുധനാഴ്ചയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. ഗവർണറുടെ നിർദ്ദേശപ്രകാരം സർക്കാരിന് വേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി കെആർ ജ്യോതി ലാലാണ് ഉത്തരവ് പുറത്തിറക്കിയത്. സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അന്നേ ദിവസം അവധിയായിരിക്കുമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു.


  • 14:08 (IST) 25 Sep 2023
    സോളാര്‍ പീഡന പരാതിയില്‍ ഹൈബി ഈഡന്‍ എംപിയെ കുറ്റവിമുക്തനാക്കി

    സോളാര്‍ പീഡന പരാതിയില്‍ ഹൈബി ഈഡന്‍ എംപിയെ കുറ്റവിമുക്തനാക്കി. കേസില്‍ ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു.


  • 13:12 (IST) 25 Sep 2023
    വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പല്‍ ഒക്ടോബര്‍ 15-ന്

    വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പല്‍ ഒക്ടോബര്‍ 15-ന് വൈകിട്ട് മൂന്നു മണിക്ക് എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു.ഗുജറാത്തിലെ മുംദ്രയില്‍ നിന്നുള്ള മടക്കയാത്ര വൈകുമെന്നതിനാലാണ് നേരത്തെ നിശ്ചയിച്ച ഉദ്ഘാടന തീയതിയായ ഒക്ടോബര്‍ നാലില്‍ മാറ്റം വന്നത്.


  • 12:06 (IST) 25 Sep 2023
    കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് എംകെ കണ്ണനെ ഇ ഡി വിളിച്ചു വരുത്തി

    കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ സിപിഎം നേതാവ് എംകെ കണ്ണനെ ഇഡി വിളിച്ചു വരുത്തി. ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിലേക്കാണ് വിളിച്ചു വരുത്തിയത്. തൃശൂര്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റാണ് എംകെ കണ്ണന്‍. 


  • 10:49 (IST) 25 Sep 2023
    സംസ്ഥാനത്തെ വിവിധ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ ഡി റെയ്ഡ്

    സംസ്ഥാനത്ത് നാല് ജില്ലകളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ ഡി റെയ്ഡ്. സംസ്ഥാന ഭാരവാഹികളായിരുന്ന ലത്തീഫ് പോക്കാക്കില്ലം, അബ്ദുള്‍ സമദ്, അബ്ദുള്‍ ജലീല്‍, നൂറുല്‍ ആമീന്‍ എന്നിവരുടെ വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് റെയ്ഡ്. തൃശൂര്‍, എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലായി 12 ഇടങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. നിരവധി ട്രസ്റ്റുകളുടെ മറവിലാണ് വിദേശത്തു നിന്നും പണമെത്തിയതെന്നും, അത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചെന്നുമാണ് എന്‍ഐഎയുടേയും ഇഡിയുടേയും കണ്ടെത്തല്‍.


Advertisment
Popular Front Of India Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: